കേരള എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ പ്രസിഡൻ്റും, റവന്യൂ വകുപ്പിലെ ജീവനക്കാരനുമായ വി ഉണ്ണികൃഷ്ണൻ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി, പ്രസിഡൻറ്, ജില്ലാ വൈസ് പ്രസിഡൻറ്, ജില്ലാ പ്രസിഡണ്ട്, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി, പാലക്കാട് താലൂക്ക് ഗവൺമെൻറ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2002 ലെയും, 2013 ലെയും അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 2001ൽ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച സഖാവ്, LA ജനറൽ നമ്പർ II ഓഫീസിൽ നിന്നാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.