കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 36-ാം വാർഷികസമ്മേളനത്തിനു മുന്നോടിയായി “വർത്തമാനകാല ഇന്ത്യ – ബദലുയർത്തുന്ന കേരളം” എന്ന വിഷയത്തെ അധികരിച്ച് കാട്ടാക്കട ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അദ്ധ്യക്ഷനായ യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ സ: ഷിനു റോബർട്ട് കൃതജ്ഞതയും രേഖപ്പെടുത്തി.