കണ്ണൂർ: സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും മുടക്കുകയും ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് ( മാർച്ച് 5 ന് ) ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് &ടീച്ചേഴ്സിന്റെയും അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്ററ്റിന് മുന്നിൽ നടത്തിയ പ്രതിഷേധപ്രകടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി. സുധീർ ഉൽഘാടനം ചെയ്തു. അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതി കൺവീനർ റോയ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ജില്ലാ കൺവീനർ പി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡണ്ട് കെ.വി.ഗിരീഷ് . കെ. ജി.ഒ.എ ജില്ലാ സെക്രട്ടറി ടി.ഒ. വിനോദ്, കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.