ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെയും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കരിദിനം KGOA സംസ്ഥാന പ്രസിഡന്റ് ഡോ: എം.എ നാസർ ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സമരസമിതി നേതാവ് എം. സി ഗംഗാധരൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് കെ, ജില്ലാ പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി പ്രീതി, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. ആർ മഹേഷ് കുമാർ, KGOF ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ബി. രാജേഷ് സ്വാഗതവും, എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സജിത്ത് ആർ നന്ദിയും പറഞ്ഞു.