കേരളാ എൻ ജി ഓ യൂണിയന്റെ വജ്ര ജൂബിലി സമ്മേളന തീരുമാനപ്രകാരം നടത്തുന്ന വിവിധങ്ങളായ സാന്ത്വന – സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ‘നവ കേരളം മാലിന്യ മുക്ത കേരളം’ എന്ന സന്ദേശം ഉയർത്തി യൂണിയൻ പ്രവർത്തകർ കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. നിരവധി ജീവനക്കാർ പങ്കെടുത്ത പരിപാടി കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ കെ കെ ദിവാകരൻ ഉൽഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ എം സുഷമ, എ രതീശൻ, കെ വി മനോജ് കുമാർ, കെ രഞ്ജിത്ത്, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.