ശുചീകരണ പ്രവർത്തനം നടത്തി
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി.
പബ്ലിക് ഓഫീസ്,ഫോറസ്റ്റ് ആസ്ഥാനം,പേരൂർക്കട മാതൃകാ ആശുപത്രി,സിവിൽ സ്റ്റേഷൻ,തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,വട്ടപ്പാറ പി.എച്ച്.സി,നെടുമങ്ങാട് പോളിടെക്നിക്,നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ,നേമം ബ്ലോക്ക് ഓഫീസ്,പാറശാല സിവിൽ സ്റ്റേഷൻ,പൂജപ്പുര ആയുർവേദ ആശുപത്രി,എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ബി.അനിൽകുമാർ, തിരു.കോർപ്പറേഷൻ കൗൺസിലർമാരായ ഐ.പി.ബിനു, അനിൽകുമാർ, തൈക്കാട് ആശുപത്രി സൂപ്രണ്ട് ഡോ. ജി.കെ.സനിൽകുമാർ, വട്ടപ്പാറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിൻ, നെടുമങ്ങാട് പോളി ടെക്‌നിക് പ്രിൻസിപ്പാൾ സിറിയക് ജോസ്, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർ പേഴ്സൺ ഡബ്ലു.ആർ.ഹീബ, നേമം ബ്ലോക്ക് പ്രസിഡന്റ് ശകുന്തള കുമാരി, പാറശാല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, പൂജപ്പുര ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ആശ ശ്രീധർ എന്നിവർ ഉദ്ഘാടനം ചെയ്തു.