ശ്രീകണ്ഠപുരം ഏരിയ 9-ാം വർഷിക സമ്മേളനം ശ്രീകണ്ഠപുരം റോയൽ ട്രസ്റ്റ് ഹാളിൽ ചേർന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ സുരേന്ദ്രൻ, പി പി സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക, തളിപ്പറമ്പ് താലൂക്കിലെ ആന്തൂർ മോഡേൺ സർവ്വേ പരിശീലന കേന്ദ്രത്തിൽ ചെയിൻ സർവ്വേ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി എം ഒ വിശ്വനാഥൻ (പ്രസിഡണ്ട് ), ജയശ്രീ കെ പി, സന്തേഷ് കെ (വൈസ് പ്രസിഡണ്ട് ), സേതു പി (സെക്രട്ടറി), കെ ഒ പ്രസാദ്, വി ഷിജു, (ജോയിന്റ് സെക്രട്ടറി) കെ അയ്യൂബ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.