2022 മെയ് 26ന് നടത്തിയ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. മലപ്പുറം നഗരത്തെ ചുവപ്പണിയിച്ച മാര്‍ച്ചില്‍ ജില്ലയിലെ 9 ഏരിയയില്‍ നിന്നും ജീവനക്കാര്‍ ഒഴുകിയെത്തി. രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍ പമ്പ് പരിസരത്തു നിന്നാരുഭിച്ച മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ ഗേറ്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന വൈസ്പ്രസിഡന്‍റ് ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. ജില്ലാ വൈസ്പ്രസിഡന്‍റുമാരായ എം.പി.കൈരളി, പി.കൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി വി.വിജിത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.