സംഘാടക സമിതി രൂപീകരിച്ചു കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന യോഗം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻറ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ആലപ്പുഴ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡൻ്റ് പി ഡി ജോഷി ,കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ അരുൺകുമാർ സ്വാഗതവും എം എസ് പ്രിയലാൽ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ഭാരവാഹികളായി പി പി ചിത്തരഞ്ജൻ എംഎൽഎ (ചെയർമാൻ) ബിന്ദു തോമസ് ,എ അലക്സാണ്ടർ, ജോഷി (വൈസ് ചെയർമാൻ), എൻ അരുൺകുമാർ (കൺവീനർ) വിമൽ വി ദേവ്, കെ ആർ ബിനു (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു