*സംഘാടക സമിതി രൂപീകരിച്ചു* പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ച് നടത്തുന്നു. ഇതിന്റെ പ്രചാരണാർത്ഥം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനുമായ വാഹന ജാഥ ഒക്ടോബർ 9,10 തീയതികളിൽ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുന്നു. ഒക്ടോബർ 10 ന് കായംകുളം പാർക്ക് മൈതാനിയിൽ എത്തിച്ചേരുന്ന ജാഥക്ക് സ്വീകരണം നൽകുന്നതിനായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപീകൃഷ്ണൻ അധ്യക്ഷനായി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, കെ ജി ഒ എ ഏരിയ ട്രഷറർ പി ബാബു, റ്റി എ നാസർ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് നന്ദിയും പറഞ്ഞു.