സംയോജിത പച്ചക്കറി കൃഷി – ജില്ലാതല നടീൽ ഉദ്ഘാടനം
സംസ്ഥാന സർക്കാർ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ജനകീയമായി സംഘടിപ്പിച്ചു വരുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയോടൊപ്പം ചേർന്ന് കേരള എൻ.ജി.ഒ. യൂണിയനും സംസ്ഥാന വ്യാപകമായി സംയോജിത പച്ചക്കറി കൃഷി നടത്തിവരികയാണ്.
സംയോജിത പച്ചക്കറി കൃഷിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പുറച്ചേരി വയലിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ നിർവ്വഹിച്ചു.
പരിപാടിയിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ , ജില്ലാ സെക്രട്ടറി എ രതീശൻ , കൃഷി ഓഫീസർ നാരയണൻ നമ്പൂതിരി, ഗ്രമപഞ്ചായത്ത് അംഗം ശശിധരൻ , കെ വി മനോജ് കുമാർ , എ എം സുഷമ, എം അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
പുറച്ചേരിയിലെ ഒരേക്കർ വയലിൽ വെള്ളരി, കക്കിരി, മത്തൻ, കുമ്പളം, പയർ, വെണ്ട, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ കൃഷി ഉദ്ഘാടനം ചെയ്യുന്നു