സംസ്ഥാനത്ത് ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട്(തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനതിതന് ആവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. .ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, അസിസ്റ്റന്‍റ് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, ക്ലര്‍ക് കം ടൈപ്പസ്റ്റ്, ഓഫീസ് അറ്റന്‍ഡന്‍റ്, ഗാര്‍ഡ് എന്നീ തസ്തികകളാണ് സൃഷ്ട്ക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേരള എന്‍.ജി.ഒ.യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനം നടത്തി. മല്ലപ്പുഴശ്ശേരി ജില്ലാ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ നടന്ന പ്രകടനം യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ് ബിനു ഉദ്ഘാടനം ചെയ്തു. വി.ഷാജു, എച്ച് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.