സംസ്ഥാന ജീവനക്കാരും അധ്യാപകരും ധർണ്ണ നടത്തി കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തീക വിഹിതം അനുവദിക്കുക. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ നേത്യത്വത്തിൽ ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് സമീപം ചേർന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അദ്ധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ആക്ഷൻ കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു.