കേരള എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക. കേരള സർക്കാരി ന്‍റെ    ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, P.F.R.D.A. നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാർ  പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി.പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ് ബിനു അദ്ധ്യക്ഷനായി. ജില്ലാ  സെക്രട്ടറി ഡി സുഗതന്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി ജി അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാര്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ മാത്യു എം അലക്സ്, എസ് ലക്ഷ്മിദേവി, ജില്ലാ ട്രഷറര്‍ ജി ബിനുകുമാര്‍, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ആര്‍ പ്രവീണ്‍, എല്‍ അഞ്ജു, ജില്ലാ ജോയിന്‍റ് സെക്രട്ടറി ആദര്‍ശ് കുമാര്‍ ഏരിയ സെക്രട്ടറിമാരായ ടി ആര്‍  ബിജുരാജ്, വി ഉദയകുമാര്‍, ബി സജീഷ്, കെ ഹരികൃഷ്ണന്‍, ഒ ടി ദിപിന്‍ദാസ്, കെ സതീഷ് കുമാര്‍, കെ സഞ്ജീവ് എന്നിവര്‍ നേതൃത്വം നല്‍കി.