*സംസ്ഥാന ജീവനക്കാരുടെ നാടക മത്സരം – അരങ്ങ് 2021 – ജറീന നൗഷാദ് മികച്ച നടി.*
*കേരള എൻ.ജി.ഒ. യൂണിയൻ തൃശൂർ റീജിയണൽ തിയേറ്ററിൽ സംഘടിപ്പിച്ച, ജീവനക്കാരുടെ സംസ്ഥാനതല നാടക മത്സരം “അരങ്ങ് 2021” സമാപിച്ചു. പാലക്കാട് ജില്ലയുടെ ഫോർട്ട് കലാവേദി അവതരിപ്പിച്ച, കെ. വി. സജിത്ത് സംവിധാനം ചെയ്ത, “മുത്ത” നാടകത്തിലെ അ
ഭിനയത്തിന് മികച്ച നടിയായി ജെറിൻ നൗഷാദി നെ തെരെഞ്ഞെടുത്തു. കണ്ണാടി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ജെറിൻ നാഷാദ്.*

*മികച്ച ഒന്നാമത്തെ നാടകം മലപ്പുറം അവതരിപ്പിച്ച ‘ആറാം ദിവസം’, രണ്ടാം സ്ഥാനം കോഴിക്കോടിന്റെ ‘പെണ്ണകലം’ കണ്ണൂരിന്റെ ‘ആണി’ എന്നീ നാടകങ്ങൾ പങ്കിട്ടു, മൂന്നാം സ്ഥാനം തൃശൂരിന്റെ ‘കവചിതം’.*