സംസ്ഥാന ജീവനക്കാർക്കായി കേരള എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും, റെഡ്സ്റ്റാർ എൻ.ജി.ഒ.കലാവേദിയും ചേർന്ന് സർഗ്ഗോൽസവം 2023 എന്ന പേരിൽ ജില്ലാ കലോൽസവം സംഘടിപ്പിച്ചു. ആലപ്പുഴ ഗവ: മുഹമ്മദൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഉൾപ്പെടെ ഏഴ് വേദികളിലായി സംഘടിപ്പിച്ച കലോൽസവം ദലീമ ജോ ജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു .ഉദ്ഘാടന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ ,പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, റെഡ്സ്റ്റാർ എൻ.ജി.ഒ.കലാവേദി കൺവീനർ ബൈജു പ്രസാദ് കൃതഞ്ജതയും രേഖപ്പെടുത്തി. കുട്ടനാട് ഏരിയാ കമ്മിറ്റിയും ,ആലപ്പുഴ ടൗൺ ഏരിയാ കമ്മിറ്റിയും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി രണ്ടാം സ്ഥാനവും, ചേർത്തല ഏരിയാ കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു.