സംസ്ഥാന ബജറ്റിന് ഐക്യദാർഡ്യം – എഫ്.എസ്.ഇ.റ്റി.ഒ. അഭിവാദ്യ പ്രകടനം നടത്തി
നവകേരള നിർമ്മിതിക്ക് ദിശാബോധം നൽകുന്നതും ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുന്നതുമായ നിർദ്ദേശങ്ങളടങ്ങിയ സംസ്ഥാന ബജറ്റിന് ഐക്യദാർഡ്യം അർപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരം ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി,ആർ. അജു, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി എ. അജി, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, കെ.എസ്.റ്റി.എ. നേതാക്കളായ ദീപു, കെ.ജി.ഒ.എ. നേതാവ് ഷിബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.