എല്ലാ രംഗങ്ങളിലും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമായ സംസ്ഥാന ബജറ്റിനെ അഭിവാദ്യം ചെയ്തു കൊണ്ട് എഫ് എസ് ഇ ടി ഒ പ്രകടനം നടത്തി.ജനവിരുദ്ധ സാമ്പത്തിക നയങ്ങളും ക്രൂരമായ അവഗണനയും കൊണ്ട് കേരളത്തിൻെറ ദൈനംദിന പ്രവർത്തനങ്ങൾ പോലും കേന്ദ്രസർക്കാർ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റ്എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്.ജനക്ഷേമവും സാമൂഹ്യ സുരക്ഷയും വികസനവും ഒരുപോലെ പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉള്ളത് വിവിധ വകുപ്പുകളുടെ ഓഫീസുകൾക്ക് അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. സ്പാർക്കിന്റെ നവീകരണം, അപകട ഇൻഷുറൻസ് പദ്ധതിയുടെ വിപുലീകരണം മെഡിസെപ് പദ്ധതിയുടെ ശാക്തീകരണം എന്നിവയും ബജറ്റ് ഉറപ്പുവരുത്തുന്നു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ, ആദർശ്കുമാർ, പി അജിത്, പി ബി മധു, കെ ഹരികൃഷ്ണൻ, എസ് ശ്രീകുമാർ, എം വി സുമ, ബിനു ജി തമ്പി എന്നിവർ പ്രസംഗിച്ചു കളക്ടറേറ്റിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. കെ ജി എൻ എ ജില്ലാ പ്രസിഡന്റ് ദീപ ജയപ്രകാശ്, ജി അനീഷ് കുമാർ, വി പി തനുജ, സാബു ജോർജ് എന്നിവർ പ്രസംഗിച്ചു .അടൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു കെ.രവിചന്ദ്രൻഎസ്.നൗഷാദ്വി. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു .തിരുവല്ലയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. ബി സജേഷ്,പി.ജി ശ്രീരാജ്, സി എൽ ശിവദാസ്, കെ എം ഷാനവാസ് എന്നിവർ പ്രസംഗിച്ചുറാന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബിനു ഉദ്ഘാടനം ചെയ്തു. ഒ ടി ദിപിൻ ദാസ്, കെ സജികുമാർ ജെ പി ബിനോയ്, സുധാകുമാരി എന്നിവർ പ്രസംഗിച്ചുകോന്നി യിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു ഉദ്ഘാടനം ചെയ്തു. കെ സതീഷ് കുമാർ, എസ് ശ്രീലത എന്നിവർ പ്രസംഗിച്ചു.മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസൻ, കെ സഞ്ജീവ്, എന്നിവർ പ്രസംഗിച്ചു.