കേരള എൻ ജി ഒ യൂണിയൻ
തൃശ്ശൂർ
സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം  നടന്നു
കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സമഗ്രമാക്കുന്നതിനാവശ്യമായി നടത്തുന്ന സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന് രാവിലെ 10.30 ന് തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് മിഥുൻ, നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ പി ബീന, ടെക് നിക്കൽ അസിസ്റ്റൻറ് പി. കെ രാജു, കേരള എൻ.ജി. ഒ യൂണിയൻ ജനറൽ സെക്രട്ടറി സ. എം എ അജിത്കുമാർ, തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.
വൈസ് പ്രസിഡൻ്റ് ടി പി ഉഷ സംഘടനാ രേഖ അവതരിപ്പിച്ചു.