സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബജറ്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ യുടെ അഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനത്തെ കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കുട്ടനാട്ടിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ഉഷാകുമാരി, രാജകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ, സി സി നയനൻ എന്നിവരും മാവേലിക്കരയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, ഒ ബിന്ദു, ജി അനിൽ, വൈ ഇർഷാദ് എന്നിവരും സംസാരിച്ചു. ചേർത്തലയിൽ യൂണിയൻ ജില്ലാ ട്രഷറർ സി സിലിഷ്, ശ്രീകുമാർ, എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ ടൗൺ ഏരിയയിൽ നടന്ന പ്രകടനത്തെ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജി രാജേഷ്, കെ സതീഷ് എന്നിവർ അഭിവാദ്യം ചെയ്തു. ഹരിപ്പാട്ട് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി പി അനിൽകുമാർ എ എസ് മനോജ്, ബി ബിനു എന്നിവരും കായംകുളത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് പി ജയകൃഷ്ണൻ എന്നിവരും അഭിവാദ്യം ചെയ്തു