കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കുടിശിക ക്ഷാമബത്ത അനുവദിക്കുക ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ: എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി.പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി. ഓ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, കെ ജി എൻ എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി.ഗീതാമണി, ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്, പി എസ് സി.ഇ.യു സംസ്ഥാന കമ്മറ്റിയംഗം റോണി വർഗീസ് ,എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു , കെ. എൻ. ടി.ഒ ജില്ലാ ട്രഷറർ എം.റ്റി തോമസ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. അടൂരിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ. രവിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ് രാജേഷ്. സി.പി.രാജേഷ് കുമാർ, ടി. ഉബൈദ്, വി. ഉദയകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. തിരുവല്ലയിൽ കെ.എസ്.ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി ആദർശ് കുമാർ എം ദീപ്തി പി.ജി.ശ്രീരാജ് എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. റാന്നിയിൽ എൻ ജി.ഒ യൂണിയൻ സംസ്ഥാനകമ്മറ്റിയംഗം എസ് , ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. ബിജി കെ നായർ ,ബിനു. കെ. സാം ഡോ: വിനോദ് എൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. മല്ലപ്പള്ളിയിൽ എൻ. ജി. ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം മാത്യു എം. അലക്സ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ഏരിയാ സെക്രട്ടറി പി.ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. പ്രകാശ് എം.പി.സുജാത.കെ. സഞ്ജീവ് ,അനൂപ് ഫിലിപ്പ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. കോന്നിയിൽ കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എം.കെ സതീഷ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി. ഒ താലൂക്ക് പ്രസിഡന്റ് എസ് ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനു കുമാർ , പി.ബി. മധു ,എം.പി.ഷൈബി ,ഐ ദിൽഷാദ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.