കേരള എന്‍.ജി.ഒ യൂണിയന് സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്.എം ഇസ്മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. 1983-ല്‍ എറണാകുളം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരത്തെ പൊതുമരാമത്ത്വകുപ്പ് ചീഫ്എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്.
സര്‍വീസില്‍ പ്രവേശിച്ച നാള്‍മുതല്‍ കേരളാ എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1999-ല്‍ യൂണിയന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി.തുടര്‍ന്ന് ജില്ലാപ്രസിഡന്റായും എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാസെക്രട്ടറിയായും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1997-ല്‍ എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാനകമ്മിറ്റി അംഗം 2003-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2010-ല്‍ യൂണിയന് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ എഫ്.എസ്.ഇ.ടി.ഒ ജനറല്‍സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അഖിലേന്ത്യാ സംഘടനായ ആള് ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് ദേശീയ സെക്രട്ടറിയുമാണ്.