സമകാലീന രാഷ്ട്രീയ വിമർശനം ഉയർത്തി കലാജാഥ സമാപിച്ചു. കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിവന്ന നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ സമാപിച്ചു. വർഗ്ഗീയത ഉയർത്തി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായി ജാഗ്രതപാലിക്കാൻ അഹ്വാനം ചെയ്താണ് ജാഥ പ്രയാണം നടത്തിയത്. 25 ന് വൈകിട്ട് അരൂർ പൂച്ചാക്കലിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ച് ചാരുംമൂട്ടിൽ സമാപിച്ചു. രാവിലെ തൃക്കുന്നപ്പുഴ ഹരിപ്പാട് വൈകിട്ട് കായംകുളം എന്നീ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. സുരേഷ് കുമാർ ശ്രീസ്ത കെ ബി അജയകുമാർ എന്നിവർ രചനയും മനോജ് നാരായണൻ ജോബ് മഠത്തിൽ സംവിധാനവും നിർവ്വഹിച്ച സമരസാക്ഷ്യം മനുഷ്യപക്ഷം സംഗീതശില്പങ്ങൾ പരിണാമ സിദ്ധാന്തം നാടകം ചായ സ്കിറ്റ് എന്നിവ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് മാനേജരും ജില്ലാ കമ്മറ്റിയംഗം ടി എം ഷൈജ ക്യാപ്റ്റനുമായിരുന്നു.