പുതുതലമുറയ്ക്ക് ആവേശമായി എഫ്.എസ്.ഇ.ടി.ഒ സമരനേതൃസംഗമം
1973 ൽ ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസത്തെ പണിമുടക്കിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി. ഒ നേതൃത്വത്തിൽ സമര നേതൃസംഗമം നടത്തി. കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണൻ ഉൽഘാടനം ചെയ്തു. പി .വി . പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരിമിതമായ അവകാശങ്ങളും പരിതാപകരമായ വേതന വ്യവസ്ഥയും നിലനിന്ന കാലത്ത് 100 രൂപ ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷകരണവും ആവശ്യപ്പെട്ട് 1973 ജനുവരി 10 ന് ആരംഭിച്ച പണിമുടക്കം 54 ദിവസം കഴിഞ്ഞാണ് അവസാനിപ്പിച്ചത്. പണിമുടക്ക് കാലത്തെ സമരാനുഭവങ്ങൾ കേരള എൻ. ജി. ഒ.യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ , കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി കെ.ബാലകൃഷൺ നമ്പ്യാർ, എൻ.പി കുഞ്ഞിരാമൻ നായർ തുടങ്ങിയവർ പങ്കു വെച്ചു. ഐതിഹാസിക പണിമുടക്കിന് നേതൃത്വം നൽകിയ നേതാക്കന്മാരെയും , പങ്കെടുത്ത ജീവനക്കാരെയും അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത്ത്കുമാർ , എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ, കെ.സ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ എ.കെ.ബീന, കെ.സി. മഹേഷ്, കെ.ജി.ഒ. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ.വി സുധീർ , കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ.ബാബു, പി.എസ് സി . എoപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എ.വി. മനോജ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. കെ.ജി.ഒ .എ ജില്ലാ ട്രഷറർ കെ.ഷാജി നന്ദി പറഞ്ഞു.