Kerala NGO Union

രണ്ടാംസംസ്ഥാനസമ്മേളനം

1965 മെയ് – 8,9,10 കോഴിക്കോട്

1965മെയ് 08,09,10തീയതികളില്‍കോഴിക്കോട്ഗണപതിഹൈസ്കൂള്‍ഓഡിറ്റോറയത്തില്‍ നടന്നസമ്മേളനംതാഴേപ്പറയുന്നവർഭാരവാഹികളായ 21 അംഗസംസ്ഥാനകമ്മറ്റിയെതെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                     :ഇ.ജെ. ഫ്രാന്‍സിസ്

വൈസ്പ്രസിഡന്‍റ്  :എം.ശാരദ

ജനറല്‍സെക്രട്ടറി   :ഇ. പത്മനാഭൻ

ജോയിന്‍റ്സെക്രട്ടറി           :സി.എ. രാജേന്ദ്രൻ

ട്രഷറര്‍                :എം.കെസുധാകരപ്പണിക്കര്‍

 

ഒന്നാംസമ്മേളനത്തില്‍അവതരിപ്പിച്ചനയപ്രഖ്യാപനരേഖആവശ്യമായപരിശോധനകള്‍ക്കുംചര്‍ച്ചകള്‍ക്കുംശേഷംഈസമ്മേളനംഅംഗീകരിച്ചു. സമ്മേളനത്തിനത്തിനുസമാപനം കുറിച്ചുകൊണ്ട്ആയിരക്കണക്കിന്ജീവനക്കാര്‍പങ്കടുത്തഉജ്ജ്വലപ്രകടനംനടന്നു.“കേരളാഎന്‍.ജി,ഒയൂണിയനെഅംഗീകരിക്കുക”, “കേന്ദ്രനിരക്കില്‍ക്ഷാമബത്തനല്‍കുക”, “ശമ്പളക്കമ്മീഷന്‍റിപ്പോര്‍ട്ട്താമസിപ്പിക്കാതെനടപ്പാക്കുക”, “സ്വഭാവനടപടിചട്ടങ്ങള്‍കാലോചിതമായിപരിഷ്കരിക്കുക”തുടങ്ങിയഡിമാന്‍റുകള്‍സമ്മേളനത്തില്‍അംഗീകരിക്കപ്പെട്ടു.

 

മൂന്നാംസംസ്ഥാനസമ്മേളനം

1966 സെപ്തംബര്‍ 10,11 തൃശ്ശൂർ

തൃശ്ശൂർസെന്‍റ്തോമസ്സ്ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ചേര്‍ന്നസമ്മേളനംതാഴേപ്പറയുന്നവർഭാരവാഹികളായുള്ളസംസ്ഥാനകമ്മറ്റിയെതെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 :ഇ.ജെ. ഫ്രാന്‍സിസ്

വൈസ്പ്രസിഡന്‍റ്              :എം.ശാരദ

ജനറല്‍സെക്രട്ടറി               :ഇ. പത്മനാഭൻ

ജോയിന്‍റ്സെക്രട്ടറി                       :പി.ആർ.രാജന്‍.

ട്രഷറര്‍                            :എം.കെസുധാകരപ്പണിക്കര്‍

എന്‍.ജി.ഒമാരോടുള്ളഗവണ്‍മെന്‍റിന്‍റെഅവഗണനക്കുംഅനീതിക്കുമെതിരായിശക്തമായപ്രക്ഷോഭംആരംഭിക്കുവാന്‍സമ്മേളനംതീരുമാനിച്ചു. സര്‍വ്വീസിലുള്ളസര്‍വ്വവിഭാഗങ്ങളേയുംബാധിക്കുന്ന36 അടിയന്തിരാവശ്യങ്ങള്‍അടങ്ങിയഒരു അവകാശപത്രികയുംഈസമ്മേളനംഅംഗീകരിച്ചു. ഉജ്ജ്വലമായപ്രകടനത്തോടെയാണ്സമ്മേളനംസമാപിച്ചത്

 

ചാർട്ടർഓഫ്ഡിമാന്‍റ്സ്:

 

  • പതിനഞ്ചാമത്ഇന്ത്യന്‍ത്രികക്ഷിലേബര്‍കോണ്‍ഫറന്‍സ്അംഗീകരിച്ചിട്ടുള്ളകുറഞ്ഞകൂലിയുടെതത്വംഅടിസ്ഥാനമാക്കിശമ്പളസ്കെയിലുകൾപരിഷ്കരിക്കുക.
  • കേന്ദ്രഗവണ്‍മെന്‍റ്നിരക്കിലുള്ളക്ഷാമബത്തഅനുവദിക്കുക.
  • വീട്ടുവാടകഅലവന്‍സ്എല്ലാജീവനക്കാര്‍ക്കുംനല്‍കുക.
  • ട്രേഡ് യൂണിയൻഅവകാശങ്ങള്‍അനുവദിക്കുക.
  • കോണ്ടാക്ട്റൂളുകള്‍പരിഷ്കരിക്കുക.
  • ജീവനക്കാരനെസംബന്ധിക്കുന്നരഹസ്യഫയല്‍സമ്പ്രദായംനിര്‍ത്തലാക്കക.
  • പേഫിക്സേഷന്‍ മൂലംഅഞ്ചുരൂപയില്‍ കുറഞ്ഞപ്രയോജനംമാത്രമുള്ളവര്‍ക്ക്ഒരുഇംക്രിമെന്‍റ്അനുവദിക്കുക.
  • യൂണിയന്‍പ്രവര്‍ത്തകര്‍ക്കെതിരായുള്ളഎല്ലാശിക്ഷാനടപടികളുംപിന്‍വലിക്കുക.
  • സ്പെഷ്യൽപേ, സ്പെഷ്യൽഅലവന്‍സ്,പി.ടി.എഎന്നിവഅനുവദിക്കുക.
  • ക്ലാര്‍ക്കന്മാരുടേയുംടൈപ്പിസ്റ്റുമാരുടേയുംപരസ്പരതസ്തികമാറ്റംഅനുവദിക്കുക.
  • റിക്രൂട്ട്മെന്‍റ്കേഡറില്‍പ്രൊബേഷനുംഇന്‍ക്രിമെന്‍റിനുംടെസ്റ്റ്ക്വാളിഫിക്കേഷന്‍ഉപാധിനീക്കംചെയ്യുക.
  • മിനിസ്റ്റീരിയല്‍, ടെക്നിക്കല്‍, എക്സിക്യൂട്ടീവ്വിഭാഗങ്ങളിലുള്ളഎല്ലാഎന്‍.ജി.ഒമാര്‍ക്കുംപരമാവധിജോലിയുടെഅളവ്നിശ്ചയിക്കുക.
  • ഓഫീസ് സ്റ്റാഫിനുംഫീല്‍ഡ്സ്റ്റാഫിനുംപൂര്‍ത്തിയാകാത്തജോലിയുടെഅടിസ്ഥാനത്തില്‍ശമ്പളവുംപി.റ്റി.എയുംവെട്ടിക്കുറക്കുന്നരീതിനിര്‍ത്തലാക്കുക.
  • ആഫീസര്‍, പേര്‍സണല്‍അസിസ്റ്റന്‍റ്, ഫിനാന്‍സ്ആഫീസര്‍, അക്കൗണ്ട്സ്ആഫീസര്‍തുടങ്ങിയതസ്തികകളിലേക്ക്സെക്രട്ടറിയേറ്റില്‍നിന്നുംമറ്റ്ഡിപ്പാര്‍ട്ട്മെന്‍റുകളിൽ നിന്നുമുള്ളഡെപ്യൂ‍ട്ടേഷന്‍അവസാനിപ്പിച്ച്, അതാത്ഡിപ്പാര്‍ട്ട്മെന്‍റിലുള്ളഓഫീസ്സ്റ്റാഫിന്പ്രൊമോഷന്‍ നല്‍കുക.
  • മിനിസ്റ്റീരിയല്‍സ്റ്റാഫിന്ലഭിക്കേണ്ടഅഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക്എക്സിക്യൂട്ടീവ്–ടെക്നിക്കല്‍തസ്തികകളിലുള്ളവരെനിയമിക്കുന്നരീതിനിര്‍ത്തലാക്കുക.
  • എമര്‍ജന്‍സിയുടെപേരില്‍കാഷ്വൽലീവ് 15 ആക്കിക്കുറച്ചത്വീണ്ടും 20ആക്കുക. അരദിവസംകാഷ്വല്‍ലീവ്ഏര്‍പ്പെടുത്തുക.
  • എല്ലാശനിയാഴ്ചകളുംഅവധിദിനങ്ങളാക്കുക.
  • ജനാധിപത്യസ്വഭാവമുള്ളസ്റ്റാഫ്കൗണ്‍സിലുകള്‍എല്ലാവകുപ്പുകളിലുംസംഘടിപ്പിക്കുക.
  • എന്‍.ജി.ഒയൂണിയന്‍റെപ്രതിനിധിയെസ്റ്റാഫില്‍നിന്നുംനോമിനേറ്റുചെയ്യുക.
  • മൂന്നുവര്‍ഷംസര്‍വ്വീസിലുള്ളഎല്ലാജീവനക്കാര്‍ക്കുംസ്ഥിരംസര്‍വീസിന്‍റെപ്രയോജനംനല്‍കുക.
  • രണ്ടുവര്‍ഷത്തിലധികംതു‍‍ടരുന്നഎല്ലാതസ്തികകളുംസ്ഥിരപ്പെടുത്തുക.
  • വിദ്യാഭ്യാസസൗകര്യങ്ങളുംചികിത്സാസൗകര്യങ്ങളുംകേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെകുട്ടികള്‍ക്കുംകുടുംബാംഗങ്ങൾക്കുംനല്‍കുന്നതോതില്‍കേരളത്തിലുംനടപ്പാക്കുക.
  • വിവിധവകുപ്പുകളിലുള്ളഒറ്റപ്പെട്ടതസ്തികകള്‍ക്ക്പൊതുകേഡര്‍ഉണ്ടാക്കിഅവരുടെസര്‍വീസുംപ്രൊമോഷന്‍സാധ്യതകളുംസുരക്ഷിതമാക്കുക.
  • മുഴുവന്‍സര്‍വ്വീസുംപെന്‍ഷന്കണക്കാക്കുകയുംഒരുവര്‍ഷത്തിന്ഒരുമാസത്തെശമ്പളത്തോതില്‍ഗ്രാറ്റു‌വിറ്റിനല്‍കുകയുംചെയ്യുക.
  • പെന്‍ഷനുംഗ്രാറ്റു‌വിറ്റിയുംഒടുവിലത്തെശമ്പളത്തിന്‍റെഅടിസ്ഥാനത്തില്‍കണക്കാക്കുക.
  • രൂപയുടെഡീവാല്യുവേഷന്‍റെഅടിസ്ഥാനത്തില്‍ജീവനക്കാരില്‍നിന്നുംസര്‍ക്കാര്‍സ്വീകരിച്ചിട്ടുള്ളഫണ്ടുകൾക്കുംനിക്ഷേപങ്ങള്‍ക്കുംഇന്‍ഷുറന്‍സ്തുകകള്‍ക്കും4 ശതമാനംനഷ്ടപരിഹാരംഅനുവദിക്കുക.
  • യാത്രക്കൂലിയുടേയുംതാമസച്ചിലവുകളുടേയുംവര്‍ദ്ധനകണക്കിലെടുത്ത്ടി.എയുംഡി.എ.യുംപരിഷകരിക്കുക.
  • മൂന്നുവര്‍ഷത്തിനുള്ളിലുണ്ടാവുന്നസ്ഥലംമാറ്റങ്ങള്‍ക്ക്ഒരുമാസത്തെശമ്പളത്തിന്തുല്യമായഡിസ്-ലൊക്കേഷൻഅലവന്‍സ്അനുവദിക്കുക.
  • യൂണിയന്‍റെഔദ്യോഗികഭാരവാഹികള്‍ക്ക്ആണ്ടില്‍ 10ദിവസത്തില്‍കുറയാത്തസ്പെഷല്‍കാഷ്വൽ ലീവ്അനുവദിക്കുക.
  • യൂണിയന്‍റെഔദ്യോഗികഭരവാഹികളെഅവരുടെഔദ്യാഗികസ്ഥാനകാലാവധിക്കുള്ളില്‍അപേക്ഷപ്രകാരമല്ലാതെസ്ഥലംമാറ്റാതിരിക്കുക.
  • സ്വദേശത്തുനിന്നും150 കിലോമീറ്ററിലധികംദൂരത്തില്‍ജോലിചെയ്യുന്നജീവനക്കാര്‍ക്കുംകുടുംബത്തിനുംആണ്ടില്‍ഒരുപ്രാവശ്യംസ്വദേശത്ത്പോവുന്നതിന്ടി.എഅനുവദിക്കുക.
  • അവധിദിവസങ്ങളില്‍ഡ്യൂട്ടിചെയ്യേണ്ടിവരുന്നവര്‍ക്ക്ഓവര്‍ടൈംഅലവന്‍സുംകോമ്പന്‍സേഷന്‍അവധിയുംഅനുവദിക്കുക.
  • വിവിധതരംവീഴ്ചകള്‍ക്കുംകുറ്റങ്ങള്‍ക്കുംശിക്ഷനിശ്ചയിച്ചുകൊണ്ടുള്ളഒരുഷെഡ്യൂള്‍കൂട്ടിച്ചേര്‍ത്ത്കേരളസിവില്‍സര്‍വ്വീസ്റൂളുകള്‍പരിഷ്കരിക്കുക.

 

തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിലൂടെ ഉന്നയിച്ചത്.

 

ഇതേകാലഘട്ടത്തില്‍ 1966   നവംബര്‍‍ 2,3,4,5 തീയതികളില്‍അഖിലേന്ത്യാഫെഡറേഷന്‍റെദേശീയസമ്മേളനംതിരുവനന്തപുരത്ത്ചേര്‍ന്നു. പ്രസ്തുതസമ്മേളനംകേന്ദ്രനിരക്കില്‍ക്ഷാമബത്തഅനുവദിക്കുക, അവശ്യാധിഷ്ഠിതമിനിമംവേതനംഅനുവദിക്കുക, സംഘടനാപ്രവർത്തകർക്കുംഭാരവാഹികള്‍ക്കുംഎതിരേയുള്ളപ്രതികാരനടപടികള്‍അവസാനിപ്പിക്കുക , പിരിച്ചുവിട്ടവരേയുംസസ്പെന്‍റ്ചെയ്തവരേയുംതിരിച്ചെടുക്കുക, സംസ്ഥാനജീവനക്കാര്‍ക്ക്ട്രേഡ് യൂണിയൻഅവകാശങ്ങള്‍അംഗീകരിക്കുക, കോത്താരികമ്മീഷന്‍റിപ്പോര്‍ട്ട്അംഗീകരിക്കുകതുടങ്ങിയആവശ്യങ്ങള്‍ഉന്നയിച്ചു.

 

യൂണിയന്‍സംസഥാനസമ്മേളനംസര്‍ക്കാരിന്സമര്‍പ്പിച്ച 36 ഇനഅവകാശപത്രികയിലെആവശ്യങ്ങളുംഅഖിലേന്ത്യാഫെഡറേഷന്‍റെസമ്മേളനതീരുമാനങ്ങളുംആധാരമാക്കി 1967 ജനുവരി 5 മുതല്‍സംസ്ഥാനസിവില്‍സര്‍വ്വീസിലെആദ്യത്തെഅനിശ്ചിതകാലപണിമുടക്ക്നടന്നു.

 

നാലാംസംസ്ഥാനസമ്മേളനം

1967 മെയ് 20,21,22കൊല്ലം

 

 

യൂണിയന്‍റെ നാലാം സംസ്ഥാനസമ്മേളനം  1967 മെയ്  20,21,22  തീയതികളില്‍ കൊല്ലത്ത് ചേര്‍ന്നു.1967 ജനുവരി 5 മുതല് 12 ദിവസം നീണ്ടുനിന്ന അനിശ്ചിതകാലപണിമുടക്കിനുശേഷമുള്ള ആവേശകരമായഅന്തരീക്ഷത്തിലാണ്നാലാം സമ്മേളനം നടന്നത്.ഗവര്‍ണ്ണര്‍ഭരണത്തിനുതിരശ്ശീലയിട്ടുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ളസപ്തകക്ഷിമുന്നണിഅധികാരത്തിലെത്തുകയുംചെയ്തിരുന്നു. ഇത്കേരളത്തിലെപൗരസമൂഹത്തിനാകെആവേശംപകരുന്നതായിരുന്നു. ഈസാഹചര്യത്തിൽ‍ നടന്നസമ്മേളനത്തില്‍ഭാരവാഹികളായിതാഴെപ്പറയുന്നവരടക്കമുള്ളസംസ്ഥാനകമ്മറ്റിയെതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     : ഇ.ജെ.ഫ്രാന്‍സിസ്

 

വൈസ്പ്രസിഡന്‍റ്  :എംശാരദ,

 

ജനറല്‍സെക്രട്ടറി   : ഇ. പത്മനാഭൻ

 

ജോയിന്‍റ്സെക്രട്ടറി           :പിആർ.രാജൻ

 

ട്രഷറര‍്‍‍               ‍:എംകെസുധാകരപ്പണിക്കർ

 

പണിമുടക്കിനുശേഷംസംസ്ഥാനത്ത്അധികാരത്തില്‍വന്നജനാധിപത്യഗവണ്മെന്‍റ്എന്‍.ജി.ഒമാരുടെഅടിയന്തിരാവശ്യങ്ങള്‍ അംഗീകരിക്കുകയുംമറ്റുള്ളവയില്‍ അനുഭാവപൂര്‍ണ്ണമായനിലപാട്സ്വീകരിക്കുകയുംചെയ്തു. ഈസാഹചര്യത്തില്‍അഴിമതിയ്ക്കെതിരായിസന്ധിയില്ലാസമരത്തിന്സമ്മേളനംആഹ്വാനംനൽകി.നാലാംസംസ്ഥാനസമ്മേളനത്തിന്‍റെഭാഗമായിനിരവധിവൈവിധ്യമാര്‍ന്ന അനുബന്ധപരിപാടികൾനടന്നിരുന്നു. നാലാംസമ്മേളനത്തിന്‍റെ സമാപനംകുറിച്ചുകൊണ്ട്ആയിരക്കണക്കിന്ജീവനക്കാര്‍അണിനിരന്നപ്രൗഢഗംഭീരമായപ്രകടനംനടന്നു.പ്രകടനാനന്തരംകൊല്ലംഗൗസ്ഖാന്‍ നഗറില്‍ചേര്‍ന്നപൊതുസമ്മേളനംകേരളമുഖ്യമന്ത്രിഇ.എം.എസ്. നമ്പൂതിരിപ്പാട്ഉദ്ഘാടനംചെയ്തുഉദ്ഘാടനപ്രസംഗത്തില്‍ ജീവനക്കാരുടെസംഘടനയായകേരളാഎന്‍.ജി.ഒയൂണിയന്‍ അംഗീകാരംനല്‍കുവാൻസര്‍ക്കാർതീരുമാനിച്ചതായിമുഖ്യമന്ത്രിഅറിയിച്ചു.സങ്കുചിതവികാരങ്ങളുടെഅടിസ്ഥാനത്തില്‍ക്രാഫ്റ്റ് സംഘടനകള്‍ക്ക്രൂപംകൊടുക്കാതെഒരൊറ്റസംഘടനയായിഎല്ലാവിഭാഗംജീവനക്കാരുംകൂടിഒത്തൊരുമിച്ചുനില്‍ക്കേണ്ടതാണെന്നുംഅല്ലാത്തപക്ഷംജീവനക്കാരുടെസംഘടനാശേഷിയെതകര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരസ്പരംമത്സരിക്കുന്നസംഘടനകള്‍ആയുധമായിത്തീരുമെന്നും ഇ.എം.എസ്.ഉദ്‌ബോധിപ്പിച്ചു.

 

അഞ്ചാംസംസ്ഥാനസമ്മേളനം

1968   ജൂണ്‍ 8,9,10 പാലക്കാട്

 

യുണിയന്‍അഞ്ചാംസംസ്ഥാനസമ്മേളനം 1968   ജൂണ്‍ 8,9,10 തീയതികളില്‍ പാലക്കാട്ഗവണ്‍മെന്‍റ്മോയന്‍സ്ഗേള്‍സ്ഹൈസ്കൂളില്‍നടന്നു. എന്‍.ജി.ഒയൂണിയനിൽപിളര്‍പ്പുണ്ടാക്കാന്‍ചിലതത്പരകക്ഷികൾ 1967 മുതല്‍ശ്രമംതുടങ്ങിയിരുന്നു. 1967 ല്‍ഇ.എം.എസ്സര്‍ക്കാർഅധികാരമേറ്റതിനെത്തുടര്‍ന്ന്ജീവനക്കാരുടെപരമപ്രധാനമായആവശ്യങ്ങളുംഅവകാശങ്ങളുംഅംഗീകരിച്ചിരുന്നു.കേന്ദ്രനിരക്കില്‍ക്ഷാമബത്തസര്‍ക്കാർഅനുവദിച്ചു. മുന്‍കോണ്‍ഗ്രസ്സ്സര്‍ക്കാർ,ജീവനക്കാര്‍ക്കെതിരെസ്വീകരിച്ചശിക്ഷാനടപടികള്‍റദ്ദാക്കി. പണിമുടക്കുകയില്ലെന്ന വ്യവസ്ഥ യൂണിയന്‍റെ ഭരണഘടനയിൽ ചേര്‍ക്കതെ തന്നെ എൻ.ജി.ഒ.യൂണിയന്അംഗീകാരംനൽകി. 1966ലെശമ്പളപരിഷ്കണഅനോമലികള്‍ പരിഹരിക്കാന്‍നിയോഗിച്ചകമ്മിറ്റിയുടെകൂടുതല്‍അപാകതകള്‍നിറഞ്ഞറിപ്പോര്‍ട്ട്തള്ളിക്കൊണ്ട്മറ്റൊരുകമ്മീഷനെനിയോഗിച്ചു.ക്ലാസ്സ്ഫോര്‍ജീവനക്കാരെദാസ്യവേലയ്ക്ക്നിയോഗിക്കുന്നതിന്കര്‍ശനവിലക്കേര്‍പ്പെടുത്തി. അങ്ങനെകേരളസിവില്‍സര്‍വ്വീസില്‍ശ്രദ്ധേയമായനിരവധിമാറ്റങ്ങള്‍നിലവില്‍വന്നു.ഇതിനെയെല്ലാംതമസ്കരിച്ചുകൊണ്ട്സംഘടനയിൽരാഷ്ട്രീയംആരോപിച്ചുകൊണ്ട്സംഘടനയെപിളര്‍ത്താനുള്ളശ്രമങ്ങള്‍സംസ്ഥാനപ്രസിഡന്‍റ്ഇ.ജെ. ഫ്രാന്‍സിസിന്‍റെ തന്നെനേതൃത്വത്തില്‍ആരംഭിച്ചു.  ഈപശ്ചാത്തലത്തില്‍പാലക്കാട്ചേര്‍ന്നസമ്മേളനത്തില്‍ഭാരവാഹിതെരഞ്ഞെടുപ്പിൽമത്സരംനടന്നു. പ്രസിഡന്‍റ്സ്ഥാനത്തേക്ക്ഇ. പത്മനാഭനെതിരെഇ.ജെ. ഫ്രാന്‍സിസ്മത്സരിച്ച്ദയനീയമായിപരാജയപ്പെട്ടു. പ്രസ്തുതസമ്മേളനത്തില്‍ഭാരവാഹികളായിതാഴെപറയുന്നവരെതിരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 :ഇ.പത്മനാഭൻ

വൈസ്പ്രസിഡന്‍റ്              :എ.ആര്‍. പ്രകാശം

ജനറല്‍സെക്രട്ടറി               :സി. വിജയഗോവിന്ദൻ

ജോ.സെക്രട്ടറി                  :എം.ശിവപാലന്‍.

ട്രഷറര്‍                            :എം.ആര്‍. ബാലകൃഷ്ണകാരണവര്‍.

 

ഈസാഹചര്യത്തില്‍എന്‍.ജി.ഒ.മാരെഭിന്നിപ്പിക്കുകഎന്നകുപ്രസിദ്ധമായഅടവ്പയറ്റുകയായിരുന്നസര്‍ക്കാരിന്കൂട്ടുനില്‍ക്കുന്ന വിഭാഗീയ സംഘടനകളുടെ കുലദ്രോഹത്തിനെതിരെ അണിനിരക്കുവാനുംമുഴുവന്‍എന്‍.ജി.ഒ.മാരെയുംനമ്മുടെകുടക്കീഴില്‍ അണിനിരത്താനുള്ളനിരന്തരമായപ്രചരണപ്രവര്‍ത്തനങ്ങള്‍ഏറ്റെടുത്ത്നടത്തുവാനുംസമ്മേളനംആഹ്വാനംചെയ്തു. സമ്മേളനത്തോടനുബന്ധിച്ച്നിരവധി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമ്മേളന സമാപനം ജീവനക്കാരുടെശക്തിപ്രകടനത്തോടെയുംപൊതുസമ്മേളനത്തോടെയും നടന്നു.

 

ആറാംസംസഥാനസമ്മേളനം

1969 മെയ് 30, 31,ജൂണ്‍ 1 എറണാകുളം

യുണിയന്‍ആറാംസംസ്ഥാനസമ്മേളനം 1969 മെയ് 30,31 ജൂണ്‍ 01 തീയതികളില്‍ എറണാകുളംടൗണ്‍ഹാളില്‍ ചേര്‍ന്നു.അഞ്ചാംസമ്മേളനകാലയളവില്‍സംഘടനയെപിളര്‍ത്താനുള്ളതന്ത്രംപിഴച്ചപ്പോള്‍സമാന്തരസംഘടനയുണ്ടാക്കാനായിരുന്നുവിമതരുടെപിന്നീടുള്ളശ്രമം.1969 ജനുവരി 1-ന്ഇതിനായിതിരുവനന്തപുരത്ത്ഒരുയോഗംചേര്‍ന്ന്അഡ്ഹോക്ക്കമ്മിറ്റിരൂപീകരിച്ചു.കെ.എം. മദനമോഹനന്‍ആയിരുന്നുകമ്മിറ്റിയുടെചെയര്‍മാന്‍.സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വംനല്‍കിയഇ.ജെ. ഫ്രാന്‍സിസ്അടക്കമുള്ളവരുടെമേല്‍സംഘടനാനടപടികൾആരംഭിച്ചു.ഇതിനിടയില്‍രാഷ്ട്രീയചായ്വ്ആരോപിച്ച്, ഇ.ജെ. ഫ്രാന്‍സിസ്യൂണിയനില്‍നിന്നുംരാജിവച്ചു. 1961ല്‍ കെ.എം.മദനമോഹനന്‍റെനേതൃത്വത്തിലുള്ളഅ‍ഡ്ഹോക്ക്കമ്മിറ്റിനിരാകരിച്ചകാറ്റഗറി സംഘടനകളെ പുനരുദ്ധരിച്ച് അത്തരം സംഘടനകളുടെഫെഡറേഷന്‍ഉണ്ടാക്കാനാണ്  1969ല്‍ അദ്ദേഹംനിര്‍ദ്ദേശിച്ചത്.ഇതേത്തുടര്‍ന്ന് 1969 മെയ് മാസത്തിൽ ജോയിന്‍റ് കൌണ്‍സിൽ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ്രൂപംകൊണ്ടു.ഈസാഹചര്യങ്ങള്‍നിലനില്‍ക്കുമ്പോഴാണ്യൂണിയന്‍റെ ആറാം സമ്മേളനംഎറണാകുളത്ത്നടന്നത്.സമ്മേളനത്തിൽഭാരവാഹികളായിതാഴെപറയുന്നവരെതിരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     :മാത്യുസക്കറിയ

വൈസ്പ്രസിഡന്‍റ്  :എം. ശാരദ

ജനറല്‍സെക്രട്ടറി   :ഇ. പത്മനാഭൻ

ജോ.സെക്രട്ടറി      :കെ.എം.ജി.പണിക്കർ

ട്രഷറര്‍                :എന്‍.ശ്രീധരന്‍പിള്ള

സമ്മേളനത്തോടനുബന്ധിച്ച്കലാ-കായിക-സാംസ്കാരികപരിപാടികളുംട്രേഡ്യൂണിയന്‍സമ്മേളനവുംനടന്നു. സിവില്‍സര്‍വ്വിസില്‍കേരളഎന്‍.ജി.ഒയൂണിയന്‍രൂപംകൊണ്ടതിനുശേഷംവളർത്തിയെടുത്ത,എല്ലാവിഭാഗംജീവനക്കാരുടേയുംഐക്യത്തിന്വെല്ലുവിളിഉയര്‍ത്തിക്കൊണ്ട്വകുപ്പടിസ്ഥാനത്തിലുംതസ്തികഅടിസ്ഥാനത്തിലുംവിഭാഗീയസംഘടനകള്‍പടച്ചുണ്ടാക്കാനുള്ളബോധപൂര്‍വ്വമായപരിശ്രമങ്ങള്‍നടന്നിരുന്നു. ഈസാഹചര്യത്തില്‍“വിഭാഗീയപ്രവണതകൾക്കെതിരെ”എന്നപ്രമേയംസമ്മേളനംഅംഗീകരിച്ചു.സമ്മേളനത്തിന്സമാപനംകുറിച്ചുകൊണ്ടു നടന്നആവേശോജ്ജ്വലമായപ്രകടനത്തില്‍എണ്ണായിരത്തിലേറെജീവനക്കാര്‍പങ്കെടുത്തുതുടര്‍ന്നുനടന്നപൊതുസമ്മേളനത്തില്‍അരവിന്ദഘോഷ്, എസ്.എസ് .കോഡര്‍, കെ.എം.ജോര്‍ജ്ജ് , കെ.ചന്ദ്രശേഖരന്‍, സുശീലാഗോപാലന്‍ജോണ്‍മാ‍ഞ്ഞൂരാന്‍എന്നിവര്‍പങ്കെടുത്തു. മുഖ്യമന്ത്രിഇ.എം.എസ്സമ്മേളനത്തിന്വിജയംനേര്‍ന്നുകൊണ്ട്സന്ദേശംഅയച്ചിരുന്നു.

 

ഏഴാംസംസ്ഥാനസമ്മേളനം

1970 ആഗസ്റ്റ് 8.9.10 കോട്ടയം

യൂണിയന്‍ഏഴാംസംസഥാനസമ്മേളനം 1970 ആഗസ്റ്റ് 8.9.10  തീയതികളില്‍കോട്ടയംമാമ്മന്‍മാപ്പിളഹാളിൽചേർന്നു. എതിരാളികളുടെതീക്ഷ്ണമായപ്രചരണം,അധികാരിവര്‍ഗ്ഗത്തിന്‍റെമര്‍ദ്ദനനടപടികള്‍,ഭിന്നിപ്പിക്കാനുള്ളതത്പരകക്ഷികളുടെനീചമായഅടവുകള്‍എന്നിവയുടെപശ്ചാത്തലത്തിലാണ്സമ്മേളനംചേര്‍ന്നത്. ഭാരവാഹികളായിതാഴെപ്പറയുന്നകരെസമ്മേളനംതെര‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 : മാത്യുസക്കറിയ

വൈസ്പ്രസിഡന്‍റ്              :  എം.ശാരദ

ജനറല്‍സെക്രട്ടറി               : ഇ.പത്മനാഭന്‍

ജോയിന്‍റ്സെക്രട്ടറി                       : കെ.എം.ജി.പണിക്കര്‍

ട്രഷറര്‍                            :  എന്‍.ശ്രീധരന്‍പിള്ള

“ഏഴാംസംസ്ഥാനസമ്മേളനംഅംഗീകരിച്ചസംഘടനാപ്രമേയം ”

സംഘടനാരംഗത്ത്പ്രത്യക്ഷപ്പെട്ട“പിളര്‍പ്പന്‍മാർ”മുന്‍ശമ്പളപരിഷ്കരണത്തെത്തുടര്‍ന്ന്സര്‍ക്കാർജീവനക്കാരിലുണ്ടായഅസംതൃപ്തിയുംകാലികമായമറ്റ്പ്രശ്നങ്ങളുംഉപയോഗിച്ച്വകുപ്പ്തിരിച്ചുംവിഭാഗീയമായുംപുതിയപുതിയസംഘടനകള്‍ക്ക്രൂപംകൊടുത്തുകൊണ്ടിരുന്നു. ഇത്തരംതാത്പര്യവൈരുദ്ധ്യങ്ങൾസൃഷ്ടിച്ച്സര്‍ക്കാര്‍ജീവനക്കാരുടെഐക്യംപാടെതകര്‍ക്കുന്നസ്ഥിതിവിശേഷമാണുണ്ടാക്കിയെടുത്തത്. ദൈനംദിനപ്രശ്നങ്ങള്‍ക്കപ്പുറംരാജ്യത്തെട്രേഡ്യൂണിയന്‍പ്രസ്ഥാനങ്ങളുടെപ്രവർത്തനസ്വാതന്ത്ര്യത്തിനെതിരായിഭരണാധികാരിവര്‍ഗ്ഗത്തില്‍നിന്ന്ഗുരുതരമായഭീഷണിഉയര്‍ന്നുവന്നിരിക്കുന്നത്ഇവര്‍ബോധപൂര്‍വ്വംഅവഗണിച്ചു.ഈവിപത്തിനെതിരായിജീവനക്കാരെബോധവത്കരിക്കുകയുംവിശാലമായഐക്യത്തിന്‍റെആവശ്യകതബോധ്യപ്പെടുത്തുകയും വേണം.സുശക്തമായഒരുസംഘടനയുടെകീഴില്‍സര്‍ക്കാര്‍ജീവനക്കാര്‍ഒന്നിച്ചണിനിരന്നാല്‍മാത്രമേഇത് സാദ്ധ്യമാവുകയുള്ളൂ. ജീവനക്കാരുടെപ്രശ്നങ്ങള്‍യഥാകാലംകൈകാര്യംചെയ്യുന്നതിന്നമ്മുടെസംഘടനയ്ക്ക്വീഴ്ചപറ്റുമ്പോഴാണ് വിമതന്മാര്‍ക്കുംവിഭാഗീയപ്രവണതകള്‍ക്കുംവളരുവാനുള്ളസാഹചര്യം രൂപം കൊള്ളുന്നത്. ഇതുണ്ടാവാതിരിക്കാന്‍വേണ്ടത്രജാഗ്രതപുലര്‍ത്തുകഎന്നുള്ളതാണ്നമ്മുടെഓരോരുത്തരുടേയുംകടമയാണെന്ന് പ്രമേയം വിലയിരുത്തുന്നു.

സമ്മേളനത്തോടനുബന്ധിച്ച്വ്യത്യസ്തങ്ങളായ നിരവധിപരിപാടികള്‍സംഘടിപ്പിച്ചിരുന്നു. സമ്മേളനസമാപനംജീവനക്കാരുടെശക്തിപ്രകടനത്തോടൊപ്പംപൊതുസമ്മേളനത്തോടെയുംനടന്നു.

എട്ടാം സംസ്ഥാന സമ്മേളനം

1971 ജൂലൈ 25,26,27 തിരുവനന്തപുരം

             യൂണിയന്‍ എട്ടാം സംസ്ഥാനസമ്മേളനം 1971 ജൂലൈ 25,26,27 തീയതികളിൽ തിരുവനന്തപുരത്ത് ചേര്‍ന്നു. സംയുക്തമായി മുഴുവന്‍ ജീവനക്കാരും നടത്തിയ സമരത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരുടെ പേരിൽ നിരവധി കള്ളക്കേസുകൾ ഗവണ്‍മെന്‍റ് എടുത്തിരുന്നു. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്കിനനുഭാവപ്രകടനം നടത്തിയതിന്‍റെ പേരിൽ രാധാകൃഷ്ണനെ സസ്പെന്‍റ് ചെയ്തിരുന്നു. “പിളര്‍പ്പന്‍മാരുടെ” നേതൃത്വത്തിൽ സംഘടിതപ്രസ്ഥാനത്തില്‍നിന്നും വകുപ്പ്-കാറ്റഗറി അടിസ്ഥാനത്തില്‍ ജീവനക്കാരെ അടര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. അങ്ങനെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലായിരുന്നു  എട്ടാം സമ്മേളനം ചേര്‍ന്നത്.

യൂണിയന്‍റെ ഭാരവാഹികളായി താഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 : മാത്യു സഖറിയ

വൈസ് പ്രസിഡന്‍റ്                       :എം. ശാരദ

ജനറൽസെക്രട്ടറി               :  ഇ. പത്മനാഭന്‍

ജോഃ സെക്രട്ടറിമാര്‍            :  എം. ശങ്കരനാരായണപിള്ള

കെ.എം.ജി. പണിക്കര്‍

ട്രഷറര്‍                            :  എൻ.ശ്രീധരന്‍പിള്ള

 

സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തെ സംബന്ധിച്ച രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചു. തുടര്‍ന്ന് സംഘടനാപ്രമേയമുള്‍പ്പെടെ ഏട്ട് പ്രധാന പ്രമേയങ്ങള്‍കൂടി സമ്മേളനം അംഗീകരിച്ചു. ട്രേഡ് യൂണിയന്‍, ശമ്പളക്കമ്മീഷൻ, സംഘടനാപ്രവര്‍ത്തനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍, പശ്ചിമബംഗാളിലെ ഭീകരഭരണം, ആഗസ്റ്റ് 19-ന്‍റെ അഖിലേന്ത്യാ ദിനം, ആഭ്യന്തര സുരക്ഷിതത്വനിയമം പിന്‍വലിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് സമ്മേളനം പ്രമേയങ്ങൾ അംഗീകരിച്ചത്. അതിനൊപ്പം സിവില്‍സര്‍വ്വീസിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രക്ഷോഭപരിപാടികള്‍ക്കും സമ്മേളനം രൂപം കൊടുത്തു.

തിരുവനന്തപുരം നഗരത്തില്‍ പി.എം.ജി. ജംഗ്ഷനില്‍ നിര്‍മ്മിച്ച യൂണിയന്‍റെ ആസ്ഥാനമന്ദിരം ഈ സമ്മേളനത്തോടനുബന്ധിച്ച് 1971 ജൂലൈ 25-ന് കെ.ആര്‍. ഗൌരിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ചെല്ലപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു.

ഒമ്പതാംസംസ്ഥാനസമ്മേളനം

1972 മെയ് 13,14,15ആലപ്പുഴ

യൂണിയന്‍ഒമ്പതാംസമ്മേളനം1972 മേയ് 13-15 ആലപ്പുഴഗവ : ഗേള്‍സ്സ്കൂളില്‍നടന്നു. ജീവനക്കാരുടെസംഘടിതപ്രസ്ഥാനത്തെഅടിച്ചമര്‍ത്താനുംശിഥിലീകരിക്കാനുമുള്ളശ്രമംഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുകയുംഅതിനെചെറുത്തുതോല്‍പ്പിക്കാനുള്ളപ്രക്ഷോഭങ്ങള്‍യൂണിയന്‍റെനേതൃത്വത്തില്‍ജീവനക്കാര്‍നടത്തുകയുംചെയ്തുകൊണ്ടിരുന്നസാഹചര്യത്തിലാണ്ഒമ്പതാംസമ്മേളനംനടന്നത്. 1971-ലെഇടക്കാലാശ്വാസത്തിനുവേണ്ടിയുള്ളയോജിച്ചപ്രക്ഷോഭംസിവില്‍സര്‍വ്വീസില്‍വലിയആവേശമുയര്‍ത്തിയിരുന്നു.എങ്കിലും ജീവിതവിലസൂചിക കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാർഅനുവദിച്ച ഇടക്കാലാശ്വാസം ക്ഷാമബത്തക്ക് പകരമാണെന്നും, അത് സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കേണ്ടതാണെന്നുമുള്ള ആവശ്യം നിരാകരിക്കപ്പെട്ടത് ഫലത്തിൽ ഇ.എം.എസ്. സര്‍ക്കാർ അനുവദിച്ച ക്ഷാമബത്താതത്വം നിഷേധിക്കുന്നതായിരുന്നു. സംഘടനാസ്വാതന്ത്ര്യവുംപ്രവര്‍ത്തനസ്വാതന്ത്ര്യവുംനിഹനിക്കുന്നഉത്തരവുകൾസര്‍ക്കാര്‍ഇറക്കിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ളപ്രതിലോമകരവുംജനവിരുദ്ധവുമായനടപടികളെശരിവയ്ക്കുന്നതിന്സംഘടനകള്‍രൂപീകരിച്ചുകൊണ്ട്ജീവനക്കാരെഭിന്നിപ്പിക്കുന്നതിനുള്ളകുത്സിതശ്രമങ്ങളുംനടന്നിരുന്നു.

ഈപശ്ചാത്തലത്തില്‍നടന്നഒമ്പതാംസമ്മേളനംഭാരവാഹികളായിതാഴെപറയുന്നവരെതെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     : മാത്യുസഖറിയ

വൈസ്പ്രസിഡന്‍റ്  : എം. ശാരദ

ജനറല്‍സെക്രട്ടറി   : ഇ. പത്മനാഭന്‍

ജോ: സെക്രട്ടറി     : 1, കെ. എം. ജി. പണിക്കര്‍

2, എം.ശങ്കരനാരായണപിള്ള

ട്രഷറര്‍                : എന്‍. ശ്രീധരന്‍പിള്ള

സമ്മേളനംതാഴെ പറയുന്നപ്രമേയങ്ങള്‍അംഗീകരിച്ചു.

 

ശമ്പളപരിഷ്കരണം : ഒരുതൊഴിലാളിക്ക്അവന്‍റെഅദ്ധ്വാനത്തിന്, തുടര്‍ന്നുളളഅദ്ധ്വാനശക്തിയേയുംകുടുംബത്തെയുംനിലനിര്‍ത്തുന്നതിനുംമറ്റുസാമൂഹ്യബാദ്ധ്യതകള്‍നിറവേറ്റുന്നതിനുംവേണ്ടത്രകൂലിലഭിക്കണമെന്നതാണ്ദേശീയമിനിമംവേതനത്തിന്‍റെഅന്തസത്ത. എന്നാല്‍സംസ്ഥാനസിവില്‍സര്‍വ്വീസിലെജീവനക്കാരന്‍റെവേതനവുംദേശീയമിനിമംവേതനസങ്കല്‍പവുംതമ്മില്‍യാതൊരുപൊരുത്തവുമില്ല. ഇതരതൊഴില്‍മേഘലയിലുളളവരുടെയെല്ലാംവേതനത്തില്‍വര്‍ദ്ധനവുണ്ടായിട്ടുംസര്‍ക്കാര്‍ജീവനക്കാരുടെവേതനപരിഷ്കരണത്തിന്നടപടികള്‍ഉണ്ടായില്ല. ഈപരിതഃസ്ഥിതിയിൽജീവിതാവശ്യങ്ങളുംവിലനിലവാരവുംകണക്കിലെടുത്ത്ശാസ്ത്രീയമായിവേതനവ്യവസ്ഥപരിഷ്കരിക്കണമെന്നപ്രമേയംസമ്മേളനംഅംഗീകരിച്ചു.

തൊഴിലില്ലായ്മപരിഹരിക്കുക :തൊഴിലില്ലായ്മഗുരുതരമായദേശീയപ്രശ്നമായിവളര്‍ന്നുകഴിഞ്ഞു. 1950-51-ല്‍തൊഴില്‍രഹിതരായി 33 ലക്ഷംപേര്‍ഉണ്ടായിരുന്നത് 1970-ല്‍ 200 ലക്ഷമായിഉയര്‍ന്നു.മുതലാളിത്തസമ്പത്ഘടനയില്‍സഹജമായിട്ടുളളതൊഴിലില്ലായ്മപരിഹരിക്കുന്നതിനാവശ്യമായസാമ്പത്തികനയപരിപാടികള്‍മുന്നോട്ടുവച്ച്ബഹുജനസമരങ്ങള്‍സംഘടിപ്പിക്കേണ്ടത്തൊഴിലുള്ളവരുടെആവശ്യവുംകടമയുമാണ്. ഇതിനായുള്ളനടപടികളിൽയൂണിയന്‍റെഎല്ലാഘടകങ്ങളുംമുന്‍കയ്യെടുത്ത്പ്രവര്‍ത്തിക്കണമെന്നപ്രമേയംസമ്മേളനംഅംഗീകരിച്ചു.

ട്രേഡ്യൂണിയന്‍ – ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍നിലനിര്‍ത്തുക : 1961-ലെപൊതുതെരഞ്ഞെടുപ്പില്‍ഇടതുകക്ഷികള്‍ക്കുണ്ടായമുന്നേറ്റവും 68-ലെകേന്ദ്രജീവനക്കാരുടെപണിമുടക്കവുംകേന്ദ്രഭരണാധികാരികളെവിറകൊള്ളിച്ചിരുന്നു. ഇതിനെശിഥിലീകരിക്കുവാന്‍ട്രേഡ്‌യൂണിയന്‍രംഗത്തിടപെടുവാന്‍പുതിയകുഴലൂത്ത്സംഘടനകളെസ്രഷ്ടിച്ചുംസമരസംഘടനകളുടെഅംഗീകാരംപിന്‍വലിച്ചുകൊണ്ടുമുള്ളനടപടികള്‍ആരംഭിച്ചു. ഇതിന്‍റെചുവടുപിടിച്ച്കേരളത്തിലെസര്‍ക്കാരുംപണിമുടക്കുനിരോധനവുംഡയസ്നോണുംസര്‍വ്വീസ്ബ്രേക്കുംപേ-കട്ടുംനടപ്പിലാക്കിത്തുടങ്ങി.ഈസാഹചര്യത്തില്‍സംഘടിതപ്രസ്ഥാനങ്ങള്‍ക്കെതിരായുള്ളബഹുമുഖമായകടന്നാക്രമണങ്ങളെപ്രതിരോധിക്കുവാന്‍മുഴുവന്‍തൊഴിലാളികളെയുംഅണിനിരത്തിവിശാലമായഐക്യംകെട്ടിപ്പടുക്കുവാനാവശ്യമായപ്രവര്‍ത്തനങ്ങള്‍സംഘടിപ്പിക്കുണമെന്ന്യൂണിയന്‍റെഘടകങ്ങളെആഹ്വാനംചെയ്യുകയുംട്രേഡ്യൂണിയന്‍-ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍നിലനിര്‍ത്തണമെന്ന്സമ്മേളനംപ്രമേയത്തിലൂടെആവശ്യപ്പെടുകയുംചെയ്തു.

 

പത്താംസംസ്ഥാനസമ്മേളനം

1973-മെയ്26,27,28 തൃശ്ശൂർ

യൂണിയന്‍റെപത്താംസംസ്ഥാനസമ്മേളനംതൃശ്ശൂർറീജിണല്‍തിയേറ്ററില്‍നടന്നു. ജീവനക്കാരുടെസംഘടിതപ്രസ്ഥാനത്തെശിഥിലീകരിക്കാനുള്ളശ്രമംഭരണാധികാരികള്‍തുടര്‍ന്നുവരികയായിന്നു.സംഘടനാസ്വാതന്ത്ര്യത്തേയുംപ്രവര്‍ത്തനസ്വാതന്ത്ര്യത്തേയുംനിഷേധിക്കുന്നഉത്തരവുകള്‍ഇറക്കുകയുംസമരംചെയ്തുനേടിയിട്ടുള്ളഅവകാശങ്ങള്‍ഒന്നൊന്നായി നിഷേധിക്കപ്പെട്ടു.കിട്ടുന്ന വരുമാനം കൊണ്ട് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത സാഹചര്യത്തില്‍ആലപ്പുഴ സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍, 1973 ജനുവരിപത്താം തീയതി ആരംഭിച്ച 54 ദിവസത്തെപണിമുടക്കിനുശേഷമാണ് പത്താംസംസ്ഥാനസമ്മേളനംചേരുന്നത്.

നിശ്ചയദാര്‍ഢ്യവുംപതറാത്തആത്മവീര്യവുമുള്ളകരുത്തുറ്റഒരുസംഘടനയാണ്എന്‍.ജി.ഒയൂണിയനെന്ന്തെളിയിക്കുന്നതായിരുന്നു, പത്താംസമ്മേളനം.ഈസമ്മേളനത്തില്‍ ഭാരവാഹികളായിതാഴെപറയുന്നവര്‍തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്‍റ്                     :മാത്യുസക്കറിയ

വൈസ്പ്രസിഡന്‍റ്  :എം.ശാരദ

ജനറല്‍സെക്രട്ടറി   :ഇ.പത്മനാഭന്‍

ജോഃസെക്രട്ടറിമാര്‍ :1, എം. ശങ്കരനാരായണപിള്ള

2, പി. ആര്‍. രാജന്‍

ട്രഷറര്‍                :എന്‍.ശ്രീധരന്‍പിള്ള

ഒരു ഡിമാന്‍റുപോലും നേടിയെടുക്കാതെ പണിമുടക്കംഏകപക്ഷീയമായി പിന്‍വലിക്കപ്പെട്ടെങ്കിലും ജീവനക്കാരുടെ ആത്മവിശ്വാസം വളര്‍ത്താനും സമരവീര്യം വർദ്ധിപ്പിക്കാനും പണിമുടക്ക്ഡിമാന്റുകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞ ഈ പ്രക്ഷോഭം വിവിധ രൂപങ്ങളില്‍ തുടര്‍ന്നുകൊണ്ടുപോകാൻ സമ്മേളനം തീരുമാനിച്ചു. “പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക”, “വേതനഘടന പുനര്‍നിര്‍ണ്ണയം ചെയ്യുക” തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച്വിവിധ അനുബന്ധ പരിപാടികളുംമഹാപ്രകടനവും പൊതുസമ്മേളനവും നടന്നു.

 

പതിനൊന്നാംസംസ്ഥാനസമ്മേളനം

1974  ആഗസ്റ്റ് 10,11,12 പെരിന്തല്‍മണ്ണ

യൂണിയന്റെപതിനൊന്നാംസംസ്ഥാനസമ്മേളനം 1974  ആഗസ്റ്റ് 10,11,12 തീയതികളില്‍, പെരിന്തല്‍മണ്ണ യിലെബിനേയ്മന്നാനഗറില്‍ നടന്നു. പ്രതിനിധിസമ്മേളനംഇ.ബാലാനന്ദന്‍ഉദ്ഘാടനംചെയ്തു. സമ്മേളനംതാഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     : ഇ. പത്മനാഭന്‍

വൈസ്പ്രസിഡന്‍റ്  :എം. ശാരദ

ജനറല്‍സെക്രട്ടറി   :  പി.ആര്‍ . രാജന്‍,

സെക്രട്ടറിമാര്‍       :  സി. വിജയഗോവിന്ദന്‍

പി.ആനന്ദന്‍

ടി.കെബാലന്‍

കെ.എം.ജി. പണിക്കര്‍

ട്രഷറര്‍                :  എന്‍. ശ്രീധരന്‍പിള്ള

1974-ല്‍നടന്നപെരിന്തല്‍മണ്ണസമ്മേളനംമുതലാണ്സാര്‍വ്വദേശീയ-ദേശീയ-പ്രാദേശികവിഷയങ്ങള്‍പ്രതിപാദിക്കുന്ന സംഘടനയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ട്അവതരിപ്പിച്ചുതുടങ്ങിയത്. ‌റിപ്പോർട്ടിന്‍മേലുള്ളചര്‍ച്ചകള്‍ക്കുംവിശദീകരണത്തിനുംശേഷംറിപ്പോര്‍ട്ട്അംഗീകരിച്ചു.തുടര്‍ന്ന്മറ്റ്പ്രമേയങ്ങളുംഅവതരിപ്പിച്ച്അംഗീകരിച്ചു. സമ്മേളനത്തിലുണ്ടായചര്‍ച്ചകളുംവിശദീകരണങ്ങളുംസമാഹരിച്ച്സമരൈക്യത്തിനുള്ളആഹ്വാനംഉള്‍ക്കൊള്ളുന്നഒരുപ്രമേയംകൂടിസമ്മേളനംഅംഗീകരിച്ചു.സി.ഐ.ടി.യുജനറല്‍സെക്രട്ടറിയായിരുന്നസ.പി. രാമമൂര്‍ത്തിസമ്മേളനത്തെഅഭിവാദ്യംചെയ്തു. പന്ത്രണ്ടാംതീയതിവൈകുന്നേരം 5മണിയ്ക്ക്ആരംഭിച്ചപ്രകടനത്തില്‍ആയിരക്കണക്കിന്ജീവനക്കാര്‍പങ്കെടുത്തു.സമാപന പൊതുസമ്മേളനംസി.ഐ.ടി.യുജനറൽസെക്രട്ടറിപി. രാമമൂര്‍ത്തിഉദ്ഘാടനംചെയ്തു.

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം

1975 മെയ് 10,11,12 കണ്ണൂർ

 

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം 1975 മെയ് 10 മുതല്‍ 12 വരെ തീയതികളിൽ കണ്ണൂരിൽ ചേര്‍ന്നു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 : ഇ. പത്മനാഭൻ

വൈസ്പ്രസിഡന്‍റുമാര്‍          : എം. ശാരദ

സി. വിജയഗോവിന്ദൻ

കെ.എം.ജി. പണിക്കര്‍

ജനറൽസെക്രട്ടറി               :  പി.ആർ . രാജൻ

സെക്രട്ടറിമാർ                   : എ. കുഞ്ഞിരാമന്‍നായർ

പി.ആനന്ദൻ

കെ.വി. രാജേന്ദ്രന്‍

ടി.കെബാലൻ

പി. വേണുഗോപാലന്‍നായർ

ഖജാന്‍ജി                                    :  എൻ.ശ്രീധരൻപിള്ള

മെയ് 10-ന് വൈകിട്ട് 6-മണിക്ക്  ഇ.കെ. നായനാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. 11ന് രാവിലെ 9.30-ന് ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് പ്രമേയങ്ങൾ ജനറല്‍സെക്രട്ടറി അവതരിപ്പിച്ചു. “മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രം” എന്ന വിഷയത്തെക്കുറിച്ച് പി. രവീന്ദ്രനാഥും, “ലോകരാഷ്ട്രീയ ചരിത്രം” എന്ന വിഷയത്തില്‍ പി. ഗോവിന്ദപ്പിള്ളയും ക്ളാസ്സുകളെടുത്തു. മൂന്നാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ അഖിലേന്ത്യാ ഫെഡറേഷൻ ചെയര്‍മാൻ പി.എന്‍. സുകുള്‍, സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്‍റ് ബി.ടി.ആര്‍, എ.കെ.ജി. എന്നിവര്‍ സംസാരിച്ചു.

 

 

പതിമൂന്നാംസംസ്ഥാനസമ്മേളനം

1976 ജൂലായ് 10, 11 തിരുവനന്തപുരം

 

 

പതിമൂന്നാംസംസ്ഥാനസമ്മേളനം 1976 ജൂലായ് 10,11തീയതികളില്‍ തിരുവനന്തപുരംയൂണിയനോഫീസില്‍ചേര്‍ന്നു. അടിയന്തിരാവസ്ഥക്കാലമായതിനാലാണ്സമ്മേളനംയൂണിയനോഫീസില്‍ചേരാനിടയായത്. അവഗണിക്കപ്പെട്ടും അവഹേളനങ്ങൾസഹിച്ചും കഴിഞ്ഞസര്‍ക്കാര്‍ ജീവനക്കാരെ ഒരു സാമൂഹ്യ ശക്തിയാക്കിവളര്‍ത്തിക്കൊണ്ടുവരികയെന്നതായിരുന്നുയൂണിയന്‍റെആദ്യകാലങ്ങളിലെലക്ഷ്യം. ഈലക്ഷ്യംസാധിച്ചെടുക്കാന്‍കഴിഞ്ഞതോടൊപ്പംതന്നെഇന്ത്യന്‍തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്‍റെഒരുഅവിഭാജ്യ ഭാഗമായിമാറാനുംകേരളാഎന്‍.ജി.ഒയൂണിയന്സാധിച്ചു.

 

1975 ജൂണ്‍ 26 ന്എല്ലാപൗരാവകാശങ്ങളുംറദ്ദുചെയ്തുകൊണ്ട് ഇന്ത്യയില്‍ആഭ്യന്തരഅടിയന്തിരാവസ്ഥപ്രഖാപിച്ചു.ഇതിന്‍റെഭാഗമായി 1976 ലെസംസ്ഥാനസമ്മേളനത്തില്‍, അവതരിപ്പിച്ചവാര്‍ഷികറിപ്പോര്‍ട്ടിലെചിലപരാമര്‍ശങ്ങള്‍സര്‍ക്കാര്‍നയങ്ങളെവിമര്‍ശിക്കുന്നതുംഇന്ത്യന്‍പ്രതിരോധചട്ടങ്ങള്‍ക്ക്നിരക്കാത്തതുമാണെന്നഎന്‍.ജി.ഒഅസോസിയേഷന്‍നേതാവിന്‍റെപരാതിയെത്തുടര്‍ന്ന്ജനറല്‍സെക്രട്ടറിപി.ആര്‍ . രാജനേയുംറിപ്പോര്‍ട്ട്അടിച്ചകുന്നുകുഴിവിനോദ്പ്രസ്ഉടമയേയുംഡി.ഐ.ആര്‍ഉപയോഗിച്ച്അറസ്റ്റ്ചെയ്യുകയും,പി.ആര്‍.രാജനെസര്‍വ്വീസില്‍നിന്നും സസ്പെന്‍റ്ചെയ്യുകയുംചെയ്തു. ദീപശിഖാങ്കിതമായയൂണിയന്‍റെപതാകകൂടുതല്‍കൂടുതല്‍ഉയരത്തില്‍പറപ്പിക്കണമെന്നപ്രവര്‍ത്തനറിപ്പോര്‍ട്ടിലെആഹ്വാനമാണ്അസോസിയേഷന്‍നേതൃത്വത്തെചൊടിപ്പിച്ചത്.

പതിമൂന്നാംസംസ്ഥാനസമ്മേളനത്തില്‍അവതരിപ്പിക്കപ്പെട്ടജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ടില്‍രാജ്യത്തെരാഷ്ട്രീയസാമൂഹിക, സാമ്പത്തികസ്ഥിതിഗതികളെവിലയിരുത്തിക്കൊണ്ട്മുഴുവന്‍ തൊഴിലാളിവിഭാഗങ്ങളേയുംഅവശതഅനുഭവിക്കുന്നജനവിഭാഗങ്ങളേയുംഉള്‍ക്കൊള്ളാവുന്നവിശാലവുംശക്തവുമായഐക്യനിരകെട്ടിപ്പടുക്കുവാന്‍സമ്മേളനംആഹ്വാനംചെയ്തു. സമ്മേളനംതാഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :ഇ. പത്മനാഭന്‍

 

വൈസ്പ്രസിഡന്‍റ്              :എം. ശാരദ

 

സി. വിജയഗോവിന്ദന്‍

 

കെ.എം.ജി. പണിക്കര്‍

 

ജനറല്‍സെക്രട്ടറി               :പി.ആര്‍. രാജന്‍

 

 

സെക്രട്ടറിമാര്‍                   :എം.ശങ്കരനാരായണപിള്ള

 

എ.കുഞ്ഞിരാമന്‍നായര്‍

 

പി.ആനന്ദന്‍

 

ടി.കെബാലൻ

 

കെ.വി. രാജേന്ദ്രന്‍

 

ട്രഷറര്‍                            :എൻ.ശ്രീധരന്‍പിള്ള

 

 

 

പതിനാലാംസംസ്ഥാനസമ്മേളനം

1977 മെയ് 21, 22, 23കോഴിക്കോട്

 

യൂണിയന്‍റെപതിനാലാംസംസ്ഥാനസമ്മേളനം 1977 മെയ് 21,22,23തീയതികളില്‍കോഴിക്കോട്ചേര്‍ന്നു. അടിയന്തരാവസ്ഥപിന്‍വലിക്കപ്പെട്ടതിനുശേഷംനടന്നസമ്മേളനംഎന്നനിലക്ക്യൂണിയന്‍റെസംസ്ഥാനസമ്മേളനംപലതുകൊണ്ടുംപ്രാധാന്യംഅര്‍ഹിച്ചിരുന്നു. 1976 നവംബര്‍ 18 ന്ലോവര്‍‍‍ഗ്രേഡ്യൂണിയന്‍,എന്‍‍‍.ജി.ഒയൂണിയനില്‍ലയിച്ചതിന് ശേഷം ചേരുന്ന സമ്മേളനം കൂടിയായിരുന്നു. 1975-ല്‍പ്രഖ്യാപിക്കപ്പെട്ടആഭ്യന്തരഅടിയന്തരാവസ്ഥയില്‍‍ നിരവധിആക്രമണങ്ങള്‍‍‍‍ക്ക്സംസ്ഥാനജീവനക്കാര്‍വിധേയരാവുകയുണ്ടായി. നേടിയെടുത്തഅവകാശങ്ങള്‍‍‍ നിഷേധിക്കപ്പെട്ടു. ഏകപക്ഷീയമായിജോലിഭാരംവര്‍ദ്ധിപ്പിച്ചു. നൂറുകണക്കിന്ജീവനക്കാരെഅകാരണമായിസസ്പെന്‍ഡ്ചെയ്തു, സ്ഥലംമാറ്റി,പിരിച്ചുവിട്ടു,നിര്‍ബന്ധിത പെന്‍ഷൻനല്‍കി,കള്ളക്കേസുകളില്‍ കുടുക്കി. മിസ,ഡി.ഐ.ആര്‍എന്നിവനിര്‍ബാധംഎടുത്തുപ്രയോഗിച്ചു. ഈസാഹചര്യത്തിലാണ്യൂണിയന്‍റെപതിനാലാംസംസ്ഥാനസമ്മേളനം ചേര്‍ന്നത്. സംസ്ഥാനജീവനക്കാരുടെസേവനവേതനവ്യവസ്ഥകള്‍സമഗ്രമായിപരിഷ്ക്കരിക്കണമെന്നുള്ളആവശ്യംശക്തിയായിമുന്നോട്ട്വയ്ക്കുന്നതിനുംഅത്അംഗീകരിച്ച്കിട്ടുന്നതിനുംജീവനക്കാരുടെഐക്യംപടുത്തുയര്‍ത്തിക്കൊണ്ട്മുന്നോട്ട്നീങ്ങുന്നതിനുംയൂണിയന്‍റെപതിനാലാം സമ്മേളനംതീരുമാനിച്ചു.താഴെപറയുന്നഅടിയന്തരാവശ്യങ്ങളാണ്യൂണിയൻഉന്നയിച്ചത്.

 

  • സംസ്ഥാനജീവനക്കാരുടെസേവനവേതനവ്യവസ്ഥകള്‍സമഗ്രമായിപരിഷ്ക്കരിക്കുക
  • ഇടക്കാലാശ്വാസംഅനുവദിക്കുക
  • പിരിച്ചുവിട്ടമുഴുവന്‍‍ ജീവനക്കാരെയുംതിരിച്ചെടുക്കുക
  • നിര്‍ബന്ധിതറിട്ടയര്‍മെന്‍റ്തുടങ്ങിയദ്രോഹനടപടികള്‍പിന്‍വലിക്കുക
  • ഹയര്‍ഗ്രേഡുകളുംപ്രമോഷന്‍‍ വ്യവസ്ഥകളുംഏര്‍‍പ്പെടുത്തുക
  • പാര്‍ട് ടൈം,ക്ളാസ്സ് IV ജീവനക്കാര്‍ക്ക്പ്രമോഷന്‍‍ വ്യവസ്ഥകള്‍ഉണ്ടാക്കുക
  • ഡൈസ്നോണ്‍പൂര്‍വ്വകാലപ്രാബല്യത്തോടെപിന്‍വലിക്കുകയുംതട‍ഞ്ഞുവച്ചശമ്പളംനല്‍കുകയുംചെയ്യുക
  • പെന്‍ഷന്‍വയസ്സുംആനുകൂല്യങ്ങളുംവര്‍ദ്ധിപ്പിക്കുക.
  • സംഘടനാസ്വാതന്ത്ര്യത്തെധ്വംസിക്കുന്നഎല്ലാനിയന്ത്രണങ്ങളുംപിന്‍വലിക്കുക.
  • സംസ്ഥാനജീവനക്കാര്‍ക്കുംബോണസ്സ്അനുവദിക്കുക
  • പ്രമോഷന്‍തസ്തികകളിലേയ്ക്ക്നേരിട്ടുള്ളനിയമനംനിര്‍ത്തലാക്കുക.

സമ്മേളനത്തില്‍താഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 : ഇ.പത്മനാഭൻ

 

വൈസ്പ്രസിഡന്‍റ്              : എം.ശാരദ

 

:എം.വി.കരുണാകരന്‍

 

ജനറല്‍സെക്രട്ടറി               :പി.ആര്‍.രാജന്‍

 

സെക്രട്ടറിമാര്‍                   :എം.ശങ്കരനാരായണപിള്ള

:പി.കെ.കേശവന്‍

 

ട്രഷറര്‍                            :എന്‍.ശ്രീധരന്‍പിള്ള

 

സമ്മേളനത്തോടനുബന്ധിച്ച്സാംസ്ക്കാരികസമ്മേളനവുംവനിതാസമ്മേളനവുംനടത്തി.കണ്ണൂരില്‍ചേര്‍ന്നപന്ത്രണ്ടാംസമ്മേളനത്തിലാണ്വനിതാജീവനക്കാരുടെപ്രശ്നങ്ങൾസമഗ്രമായിചര്‍ച്ചചെയ്യപ്പെട്ടത്.അതിന്‍റെഅടിസ്ഥാനത്തില്‍സംസ്ഥാന,ജില്ലാ,ബ്രാഞ്ച്അടിസ്ഥാനത്തില്‍മഹിളാസബ്കമ്മറ്റികള്‍രൂപീകരിച്ചു. ഈസാഹചര്യത്തിൽപതിനാലാം സംസ്ഥാനസമ്മേളനം വനിതാജീവനക്കാരുടെപ്രശ്നങ്ങള്‍‍  പ്രത്യേകപരിഗണനകൊടുത്ത്ഏറ്റെടുക്കാന്‍തീരുമാനിച്ചു.

 

താഴെപ്പറയുന്നവയാണ്യൂണിയന്‍ഉന്നയിച്ചഅടിയന്തരാവശ്യങ്ങള്‍

 

  • മാതൃത്വവുംജോലിയുടെബാധ്യതകളുംനിര്‍വ്വഹിക്കുവാന്‍സൗകര്യപ്പെടുന്നതിന്ജില്ലാതാലൂക്ക്ആസ്ഥാനങ്ങളിൽആഫീസുകളോടനുബന്ധമായിശിശുവിഹാരങ്ങളുംശിശുവിദ്യാലയങ്ങളുംസ്ഥാപിക്കുക.
  • ജോലിഭാരംലഘൂകരിക്കുന്നതിനുംആഫീസ്സമയത്തില്‍അരമണിക്കൂര്‍ഇളവ് അനുവദിക്കുകയുംചെയ്യുക.
  • നേഴ്സുമാരുടേയുംരാത്രികാലങ്ങളില്‍ജോലിചെയ്യേണ്ടിവരുന്നമറ്റ്വനിതാജീവനക്കാരുടേയുംപ്രവര്‍ത്തിസമയം 4 മണിക്കൂറാക്കികുറയ്ക്കുക.
  • നാട്ടിന്‍പുറങ്ങളില്‍ജോലിക്ക്നിയോഗിക്കപ്പെടുന്നഎ.എന്‍.എം, ഹെല്‍ത്ത്വിസിറ്റര്‍, എല്‍.വി.ഇ.ഒതസ്തികയിലുള്ളവര്‍ക്ക്കുടുബസഹിതംതാമസിക്കാനുള്ളക്വാര്‍ട്ടേഴ്സുകള്‍നല്കുക.
  • വനിതകളായഫീല്‍ഡ്ജീവനക്കാര്‍ക്ക്ആവശ്യമായസംരക്ഷണംനല്‍കുക.
  • സ്റ്റേറ്റ്,ജില്ലാ,താലൂക്ക്ആസ്ഥാനങ്ങളില്‍ഗവണ്‍മെന്‍റ്ആഭിമുഖ്യത്തില്‍വനിതാഹോസ്റ്റലുകള്‍ഏര്‍പ്പെടുത്തുക.
  • താമസസൗകര്യങ്ങള്‍ലഭ്യമല്ലാത്തസ്ഥലങ്ങളിലേയ്ക്ക്സ്ത്രീകളെനിയമിക്കാതിരിക്കുക.
  • പ്രസവാവധിയോടൊപ്പംഒരുമാസത്തെശമ്പളംകൂടിപ്രത്യേകംഅനുവദിക്കുക.
  • എന്‍.ജി.ഒമാരായഭാര്യാഭര്‍ത്താക്കന്മാരെഒരേസ്ഥലത്ത്നിയമിക്കുക.
  • എല്ലാആഫീസ്കെട്ടിടങ്ങളിലുംലഞ്ച്റൂം, ബാത്ത്റൂം, കക്കൂസ്സൗകര്യങ്ങള്‍ഏര്‍പ്പെടുത്തുക.

 

 

സമ്മേളനസമാപനത്തില്‍മഹാപ്രകടനവുംപൊതുസമ്മേളനവുംനടന്നു. പൊതുസമ്മേളനംഇ.എം.എസ്. ഉദ്ഘാടനംചെയ്തു.

 

പതിനഞ്ചാംസംസ്ഥാനസമ്മേളനം

1978 മെയ് 13,14,15 തൊടുപുഴ

 

യൂണിയന്‍റെപതിന‍ഞ്ചാംസംസ്ഥാനസമ്മേളനം 1978 മെയ്13,14,15 തീയതികളില്‍തൊടുപുഴയില്‍നടന്നു. 1977-ല്‍അടിയന്തിരാവസ്ഥപിന്‍വലിക്കപ്പെട്ടശേഷംനടന്നതിരഞ്ഞെടുപ്പില്‍ശ്രീ.കെകരുണാകരന്‍മുഖ്യമന്ത്രിയായെങ്കിലുംരാജന്‍കേസുമായിബന്ധപ്പെട്ടുവന്നഹൈക്കോടതിപരാമര്‍ശത്തെത്തുടര്‍ന്ന്അദ്ദേഹത്തിന്രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന്ശ്രീ. എ.കെ.ആന്‍റണിമുഖ്യമന്ത്രിയായി. ജീവനക്കാരോടുള്ളസമീപനത്തില്‍നിഷേധാത്മകമായനലപാടുകള്‍തന്നെയാണ്ശ്രീ. എ.കെ.ആന്‍റണിയുംതുടര്‍ന്നത്.യൂണിയന്‍പതിനാലാംസമ്മേളനംമുന്നോട്ടുവച്ചഡിമാന്‍റുകളിൽഅനുകൂലമായനിലപാടുകള്‍സര്‍ക്കാറിന്‍റെഭാഗത്തുനിന്നുംഉണ്ടാവാത്തതിനെത്തുടര്‍ന്ന്1977-ല്‍ എല്ലാസംഘടനകളുംവേതനപരിഷ്കരണംഎന്നഡിമാന്‍റ്മുന്നോട്ടുവച്ചു. ഇതംഗീകരിക്കാന്‍ സര്‍ക്കാർ തയാറവാത്ത സാഹചര്യത്തിൽ ജനുവരി 11 മുതൽ 27 വരെ അനിശ്ചിതകാലപണിമുടക്ക് നടന്നു. അ‍ഞ്ചുവർഷശമ്പളപരിഷ്കരണതത്വംസംരക്ഷിക്കുന്നതിനായിനടന്നപണിമുടക്കിന്ശേഷം തൊടുപപുഴയിൽ ചേര്‍ന്നപതിന‍ഞ്ചാംസംസ്ഥാനസമ്മേളനംഇ.കെനായനാര്‍ഉദ്ഘാടനംചെയ്തു. സമ്മേളനംതാഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                             :ഇ. പത്മനാഭന്‍

 

വൈസ്പ്രസിഡന്‍റ്                          :പി.ആര്‍. രാജന്‍

 

:എം.വി. കരുണാകരന്‍

 

ജനറല്‍സെക്രട്ടറി                           : ടി.കെബാലന്‍

 

സെക്രട്ടറിമാര്‍                               :എം.ശങ്കരനാരായണപിള്ള

:എ.കുഞ്ഞിരാമന്‍നായര്‍

 

ട്രഷറര്‍                                        :എൻ.ശ്രീധരന്‍പിള്ള

 

ടി.കെബാലന്‍അവതരിപ്പിച്ചജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ടുംഇതരപ്രമേയങ്ങളുംസമ്മേളനംചര്‍ച്ചചെയ്ത്അംഗീകരിച്ചു. സമ്മേളനത്തിന്‍റെഭാഗമായിനടന്നമഹിളാസമ്മേളനംഅഹല്യാരംഗനേക്കര്‍ഉദ്ഘാടനംചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സുഹൃദ്സമ്മേളനവുംസാംസ്കാരികസമ്മേളനവുംനടന്നിരുന്നു. പതിനഞ്ചാം തീയതിവൈകുന്നേരംആയിരക്കണക്കിന്ജീവനക്കാര്‍അണിനിരന്നപ്രകടനവുംതുടര്‍ന്ന്സമാപനസമ്മേളനവുംനടന്നു. സി.ഐ.ടി.യുഅഖിലേന്ത്യാപ്രസിഡന്‍റ്ബി.ടി. രണദിവെസമാപനസമ്മേളനംഉദ്ഘാടനംചെയ്തു.

 

 

പതിനാറാം സംസ്ഥാന സമ്മേളനം

1979 മെയ് 26,27,28 തിരുവനന്തപുരം

 

പതിനാറാം സംസഥാന സമ്മേളനം 1979 മെയ് 26,27,28 തീയതികളില്‍ തിരുവനന്തപുരത്തു നടന്നു. സ്വാതിതിരുനാള്‍ സംഗീതകോളേജിൽ സജ്ജമാക്കിയ ഗോപിനാഥൻ‍ നഗറിലായിരുന്നു സമ്മേളനം.

ഇന്ത്യയിലെല്ലായിടത്തും തൊഴിലാളി വിഭാഗങ്ങൾക്കിടയില്‍ മുമ്പെങ്ങും കാണാത്ത ഐക്യബോധവും സമരാവേശവും വളര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് സമ്മേളനം നടന്നത്.പ്രതിനിധി സമ്മേളനം പ്രസിഡന്‍റ് ഇ. പത്മനാഭന്‍റെ അദ്ധ്യക്ഷതയിൽ‍‍ ആരംഭിച്ചു. ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനം താഴേപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :ഇ. പത്മനാഭൻ

 

വൈസ് പ്രസിഡന്‍റ്                       :പി.ആര്‍. രാജന്‍‍‍‍‍

 

സി. വിജയഗോവിന്ദന്‍

 

ജനറല്‍സെക്രട്ടറി               :ടി.കെ ബാലന്‍

 

സെക്രട്ടറിമാര്‍                   :പി.വേണുഗോപാലന്‍ നായർ

 

പി. ആനന്ദന്‍‍

 

ട്രഷറര്‍                            : എന്‍. ശ്രീധരന്‍പിള്ള

‍‍

സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിക്കുക, ജീവനക്കാരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍‍‍‍ക്കെതിരേയുള്ള എല്ലാ നടപടികളും നിയമങ്ങളും റദ്ദാക്കുക തുടങ്ങിയ പതിമൂന്നാവശ്യങ്ങള്‍ഉന്നയിച്ചുകൊണ്ട് ജൂലൈ മാസത്തിൽ ആരംഭിക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു.സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വി.ജെ.ടി ഹാളില്‍ നടന്നു.

 

 

 

 

പതിനേഴാംസംസ്ഥാനസമ്മേളനം.

1980 മെയ് 10,11,12കൊല്ലം

 

പതിനേഴാംസംസ്ഥാനസമ്മേളനം 1980 മെയ് 10,11,12 തീയതികളില്‍കൊല്ലത്ത്നടന്നു. രൂപീകരണത്തിന് ശേഷമുള്ളപതിനേഴ് വര്‍ഷക്കാലം സംഘടനക്കാര്‍ജ്ജിക്കാന്‍കഴിഞ്ഞ വിവധതലങ്ങളിലുള്ള വളര്‍ച്ച സംബന്ധിച്ച് വിലയിരുത്തിയ സമ്മേളനം 1980-കളിലെ ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സ്ഥിതിഗതികൾ സംബന്ധിച്ചും പരിശോധിച്ചിരുന്നു.വിവിധപ്രദേശങ്ങൾഭാഷകള്‍എന്നിവയുടെവികസനത്തിനുംഅംഗീകാരത്തിനുംവേണ്ടിഇന്ത്യയില്‍നിരവധിപ്രക്ഷോഭങ്ങള്‍നടന്നുകൊണ്ടിരുന്നകാലഘട്ടമായിരുന്നു.ഇടതുപക്ഷജനാധിപത്യകക്ഷികളുടെനേതൃത്വത്തില്‍കേരളത്തില്‍ഇ.കെനായനാര്‍മുഖ്യമന്ത്രിയായിഒരു ഗവണ്‍മെന്‍റ് ചുമതലയേറ്റസാഹചര്യത്തിലുമായിരുന്നുസമ്മേളനംനടന്നത്.

 

താഴെപറയുന്നവരെസമ്മേളനംഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 : ഇ. പത്മനാഭന്‍

വൈസ്പ്രസിഡന്‍റ്              : പി.ആര്‍.രാജന്‍

ടി,കെ. ബാലന്‍

 

ജനറല്‍സെക്രട്ടറി               : പി. വേണുഗോപാലന്‍നായര്‍

 

സെക്രട്ടറിമാര്‍                   : കെ.വി. രാജേന്ദ്രന്‍

പി. ആനന്ദന്‍

 

ട്രഷറര്‍                            : എന്‍. ശ്രീധരന്‍പിള്ള

 

സമ്മേളനത്തില്‍വിവിധപ്രശ്നങ്ങളെകേന്ദ്രീകരിച്ചുകൊണ്ട്ചര്‍ച്ചകള്‍നടന്നു. ട്രേഡ്യൂണിയൻജനാധിപത്യസ്വാതന്ത്ര്യങ്ങൾഹനിച്ചതോടൊപ്പംതന്നെതൊഴിലെടുത്ത്ജീവനംനടത്തുന്നമുഴുവൻജീവനക്കാര്‍ക്കുമെതിരായിസാമ്പത്തികരംഗത്ത്നടത്തിയ മറ്റൊരുആക്രമണമാണ്എംപ്ളോയ്മെന്‍റ്ടാക്സ്. ഇത്അടിയന്തിരമായിറദ്ദുചെയ്യണമെന്നും, മാറ്റിവയ്ക്കപ്പെട്ടവേതനമെന്നനിലക്ക്ബോണസ്സ്അനുവദിക്കണമെന്നും, ട്രേഡ്യൂണിയന്‍ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍സംരക്ഷിക്കുന്നതിനുള്ളപോരാട്ടത്തിന്മുഴുവന്‍സംസ്ഥാനജീവനക്കാരുംഅണിനിരക്കണമെന്നുമുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.യൂണിയന്‍മുന്നോട്ടുവെച്ചിട്ടുള്ളഡിമാന്‍റുകൾനേടിയെടുക്കുന്നതിനാവശ്യമായപ്രക്ഷോഭങ്ങളില്‍അണിനിരക്കുവാന്‍ആഹ്വാനംചെയ്തുകൊണ്ട്സമ്മേളനംഅവസാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്പൊതുസമ്മേളനവുംനടന്നു.

 

 

 

 

പതിനെട്ടാംസംസ്ഥാനസമ്മേളനം

1981 മെയ് 11, 12,13 പാലക്കാട്

 

 

 

യൂണിയന്‍റെപതിനെട്ടാംസംസ്ഥാനസമ്മേളനം 1981 മെയ് 11,12,13 തീയ്യതികൾ പാലക്കാട്ട്നടന്നു. ഇ.കെനായനാരുടെനേതൃത്വത്തിലുള്ളഇടതുമുന്നണിസര്‍ക്കാർആദ്യവര്‍ഷംപൂര്‍ത്തീകരിക്കുന്നവേളയിലാണ്സമ്മേളനംനടന്നത്. അവശജനവിഭാഗത്തിന്ആശ്വാസംപകരുന്നഒട്ടേറെജനപക്ഷപദ്ധതികള്‍ക്ക്ആസര്‍ക്കാര്‍തുടക്കമിട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക്പെന്‍ഷന്‍, തൊഴില്‍രഹിതരായയുവജനങ്ങള്‍ക്ക്ആശ്വാസമായിതൊഴിലില്ലായ്മവേതനം തുടങ്ങിയ പദ്ധതികൾ ആ സർക്കാര്‍ നടപ്പാക്കി.സര്‍ക്കാര്‍ജീവനക്കാരുടെപ്രശ്നങ്ങളോട്അനുഭാവപൂര്‍ണ്ണമായസമീപനമാണ്ഇടതുമുന്നണിസര്‍ക്കാര്‍കൈക്കൊണ്ടത്. എന്നാല്‍കോണ്‍ഗ്രസ്സ്നേതൃത്ത്വത്തിലുള്ളമുന്‍ സര്‍ക്കാര്‍അവകാശസമരങ്ങളെഅടിച്ചമര്‍ത്താന്‍പ്രയോഗത്തില്‍ കൊണ്ടുവന്നകരിനിയമങ്ങള്‍പിന്‍വലിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഈപശ്ചാത്തലത്തിലാണ്പതിനെട്ടാംസമ്മേളനം പാലക്കാട്ട്നടന്നത്.

 

പതിനൊന്നാംതീയതിരാവിലെസമ്മേളനസ്ഥലമായപാലക്കാട്ടൗണ്‍ഹാള്‍അങ്കണത്തില്‍പ്രസിഡന്‍റ്ഇ. പത്മനാഭന്‍പതാകഉയര്‍ത്തിയതോടെസമ്മേളനനടപടികള്‍ക്ക് തുടക്കമായി.

ഭാരവാഹികളായിതാഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :ഇ. പത്മനാഭന്‍

 

വൈസ്പ്രസിഡന്‍റ്              :പി.ആർ. രാജന്‍

 

ടി.കെബാലന്‍

 

ജനറല്‍സെക്രട്ടറി               :പി.വേണുഗോപാലന്‍നായര്‍

 

സെക്രട്ടറിമാര്‍                   :പി.ആനന്ദൻ

കെ.വി.രാജേന്ദ്രന്‍

 

ട്രഷറര്‍                            :എൻ.ശ്രീധരന്‍പിള്ള

 

ഭാരവാഹികള്‍ക്കുപുറമേഎട്ടംഗസെക്രട്ടറിയേറ്റിനേയുംസമ്മേളനംതെരഞ്ഞെടുത്തു. സി.ഐ.ടി.യുഅഖിലേന്ത്യാസെക്രട്ടറിഇ. ബാലാനന്ദന്‍പ്രതിനിധിസമ്മേളനംഉദ്ഘാടനംചെയ്തു. ജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ടടക്കമുള്ളരേഖകളുംട്രേഡ് യൂണിയൻബോധമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നസുശക്തമായസംഘടനയാക്കിയൂണിയനെവളര്‍ത്തിയെടുക്കുന്നതിനാവശ്യമായപ്രവർത്തനങ്ങള്‍സംഘടിപ്പിക്കണമെന്ന്പ്രവര്‍ത്തകരെആഹ്വാനംചെയ്തസംഘടനാപ്രമേയവുംകരിനിയമങ്ങള്‍റദ്ദാക്കാനുംമറ്റ്അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കാനുംഅണിനിരക്കുക, ഡയസ്നോണ്‍പിന്‍വലിപ്പിക്കുന്നതിനുംട്രഡ്യുണിയന്‍ജനാധിപത്യഅവകാശങ്ങള്‍നേടിയെടുക്കുന്നതിനുംവിപുലമായഐക്യംകെട്ടിപ്പടുക്കുകതുടങ്ങിയപ്രമേങ്ങളുംസമ്മേളനംഅംഗീകരിച്ചു.സമ്മേളനത്തോടനുബന്ധിച്ച്കലാസാംസ്കാരികപരിപാടികൾനടന്നു. പതിമൂന്നാംതീയതിവൈകുന്നേരംആയിരക്കണക്കിന്ജീവനക്കാര്‍പങ്കെടുത്തപ്രകടനംനടന്നു.സമാപനപൊതുസമ്മേളനംസംസ്ഥാനമുഖ്യമന്ത്രിഇ.കെ.നായനാര്‍ഉദ്ഘാടനംചെയ്തു.

 

 

പത്തൊമ്പതാംസംസ്ഥാനസമ്മേളനം

1982 ഏപ്രില്‍ 24,25തിരുവനന്തപുരം

 

പത്തൊമ്പതാം സംസ്ഥാനസമ്മേളനം1982 ഏപ്രില്‍ 24,25 തീയതികളില്‍തിരുവനന്തപുരംബിഷപ്പ്പെരേരഹാളില്‍നടന്നു.1982  ജനുവരി 19-ന്അഖിലേന്ത്യാവ്യാപകമായിഒരുദിവസത്തെപൊതുപണിമുടക്കിന്മുഴുവന്‍തൊഴിലാളികളുംജീവനക്കാരുംകേന്ദ്രട്രേഡ്യൂണിയനുകളുംഅഖിലേന്ത്യാഫെഡറേഷനുകളുംആഹ്വാനംചെയ്തു. ഇന്ത്യയില്‍ആദ്യമായിതൊഴിലാളികള്‍ഒറ്റക്കെട്ടായിഒരുവര്‍ഗ്ഗമെന്നനിലയില്‍അദ്ധ്വാനിക്കുന്നവന്‍റെപ്രശ്നങ്ങള്‍മുന്‍നിര്‍ത്തിനടത്തിയപൊതുപണിമുടക്കിന്ശേഷമായിരുന്നുപത്തൊമ്പതാം സംസ്ഥാനസമ്മേളനംനടന്നത്.

 

ഏപ്രില്‍ 24-ന്ടി.കെ.ബാലന്‍പതാകഉയര്‍ത്തിയതോടുകൂടിസമ്മേളനംആരംഭിച്ചു. പ്രതിനിധിസമ്മേളനംഇ.ബാലാനന്ദന്‍ഉദ്ഘാടനംചെയ്തു. തുടര്‍ന്ന്ജനറല്‍സെക്രട്ടറീസ്റിപ്പോര്‍ട്ടുംപ്രവര്‍ത്തനറിപ്പോര്‍ട്ടുംചര്‍ച്ചചെയ്ത്അംഗീകരിച്ചു.വനിതാസബ്കമ്മറ്റിയെസമ്മേളനംതെരഞ്ഞെടുത്തു. കാൽനൂറ്റാണ്ടുകാലത്തെസംഘടനാപ്രവര്‍ത്തനത്തിനുശേഷംഇ.പത്മനാഭന്‍സര്‍വ്വീസിൽനിന്നും സ്വമേധയാവിരമിച്ചു. സഖാവിന്‍റെയാത്രയയപ്പ്സമ്മേളനംകൂടിയായിരുന്നുപത്തൊമ്പതാം സംസ്ഥാനസമ്മേളനം.

സമ്മേളനത്തില്‍താഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     :ടി.കെ.ബാലന്‍

 

വൈസ്പ്രസിഡന്‍റ്  :കെ.വി.രാജേന്ദ്രന്‍

 

:ഇ.പി.ചെല്ലപ്പന്‍

 

ജനറല്‍സെക്രട്ടറി   :പി.വേണുഗോപാലന്‍നായര്‍

 

സെക്രട്ടറിമാര്‍       :എ.കുഞ്ഞിരാമന്‍നായര്‍

 

:പി.ആനന്ദന്‍

 

ട്രഷറര്‍                             :എന്‍.ശ്രീധരന്‍പിള്ള

 

ഭരണാധികാരികള്‍തുടര്‍ന്നുവരുന്നതെറ്റായസാമ്പത്തികനയങ്ങളുടെഫലമായിവിലക്കയറ്റം, നാണയപ്പെരുപ്പം, മൂല്യശോഷണം,തൊഴിലില്ലായ്മ,ഉത്പാദനമാന്ദ്യംഎന്നിവരൂക്ഷമായിക്കൊണ്ടിരിക്കുന്നസാഹചര്യത്തില്‍അടിയന്തിരാവശ്യങ്ങള്‍നേടിയെടുക്കാന്‍യോജിച്ചണിനിരക്കണമെന്ന്തീരുമാനിച്ചുകൊണ്ട്സമ്മേളനംസമാപിച്ചു.

 

 

ഇരുപതാംസംസ്ഥാനസമ്മേളനം

1983 മെയ് 14,15,16 എറണാകുളം

 

ഇരുപതാംസംസ്ഥാനസമ്മേളനം 1983, മെയ് 14,15,16 തീയതികളില്‍,എറണാകുളംമഹാരാജാസ്കോളേജ്സെന്‍റിനറിഹാളില്‍നടന്നു.1982-ല്‍ശ്രീകെ.കരുണാകരന്‍റെനേതൃത്വത്തിലുള്ളയു.ഡി.എഫ്സര്‍ക്കാർ അധികാരത്തില്‍വന്നശേഷംമുന്‍ഇടതുമുന്നണിഗവണ്‍മെന്‍റ്നടപ്പിലാക്കിയജനപക്ഷപദ്ധതികളാകെഅട്ടിമറിക്കുന്നതിനുള്ളശ്രമങ്ങള്‍ആരംഭിച്ചിരുന്നു. ഇതിന്‍റെഭാഗമായിഅഞ്ചുവര്‍ഷത്തിലൊരിക്കല്‍ശമ്പളപരിഷ്കരണമെന്നത്ഒരുതത്വമായിഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ലെന്നുംമറ്റുമുള്ളപ്രഖ്യാപനങ്ങള്‍വന്നു. സ്വാഭാവികമായുംസിവില്‍സര്‍വീസ്മേഖലവീണ്ടുംപ്രക്ഷോഭപോരാട്ടങ്ങളുടെഅന്തരീക്ഷത്തിലേക്ക്എത്തപ്പെട്ടു. സാമ്പത്തികബുദ്ധിമുട്ടിന്‍റെ പേരില്‍ 1983 ജനുവരി 31-ന്ലീവ്സറണ്ടര്‍ആനുകൂല്യങ്ങള്‍മരവിപ്പിച്ച്സര്‍ക്കാര്‍ഉത്തരവിറക്കി. ഇതില്‍പ്രതിഷേധിച്ച്സെക്രട്ടറിയേറ്റിന്മുന്നില്‍ധര്‍ണ്ണനടത്തിയയുണിയന്‍ജനറൽസെക്രട്ടറിപി. വേണുഗോപാലന്‍നായര്‍അടക്കമുള്ളജീവനക്കാരെഅതിക്രൂരമായിപോലീസ്മര്‍ദ്ദിച്ചു. ഇത്തരമൊരുപശ്ചാത്തലത്തിലാണ്ഇരുപതാംസമ്മേളനംനടന്നത്.മെയ് 14-ന്രാവിലെആരംഭിച്ചസമ്മേളനംപുതിയഭാരവാഹികളായിതാഴെപ്പറയുന്നവരെതിരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     :ടി.കെ. ബാലന്‍

 

വൈസ്പ്രസിഡന്‍റ്  :കെ.വി.രാജേന്ദ്രന്‍

 

:ഇ.പി. ചെല്ലപ്പന്‍

 

ജനറല്‍സെക്രട്ടറി   :പി. വേണുഗോപാലന്‍നായര്‍,

 

സെക്രട്ടറിമാര്‍       ::എ.കുഞ്ഞിരാമൻനായര്‍

പി. ആനന്ദന്‍

 

ട്രഷറര്‍                :എന്‍. ശ്രീധരന്‍പിള്ള

 

ഭാരവാഹികള്‍ക്കുപുറമെ 8 അംഗസെക്രട്ടറിയേറ്റിനേയുംസമ്മേളനംതിരഞ്ഞെടുത്തു.

 

മെയ് 14ന്വൈകുന്നേരംപ്രതിനിധിസമ്മേളനംഎം.കെപാന്ഥെഉദ്ഘാടനംചെയ്തുജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ട്അവതരണവുംചര്‍ച്ചയുംനടത്തി. ഇതരസര്‍വ്വീസ്സംഘടനാനേതാക്കളുംഅഖിലേന്ത്യാഫെഡറേഷന്‍നേതാക്കളുംസമ്മേളനത്തെഅഭിവാദ്യംചെയ്തു. ശമ്പളക്കമ്മീഷന്‍ഘടനയില്‍മാറ്റംവരുത്തുക, പരിഗണനാവിഷയങ്ങള്‍സംബന്ധിച്ച്സംഘടനകളുമായിചര്‍ച്ചനടത്തുക, ഇടക്കാലാശ്വാസം, ക്ഷാമബത്ത, ബോണസ്സ്, കരിനിയമങ്ങള്‍പിന്‍വലിക്കല്‍തുടങ്ങിയപ്രധാനകാര്യങ്ങള്‍ഉള്‍പ്പെടുത്തിയ “അടിയന്തരാവശ്യങ്ങള്‍നേടാന്‍യോജിച്ചണിനിരക്കുക”എന്നപ്രമേയംസമംഏളനം അംഗീകരിച്ചു.

മൂന്നാംദിവസം 25 ഔദ്യോഗികപ്രമേയങ്ങൾഅംഗീകരിച്ചു. സമ്മേളനത്തില്‍പി.ഗോവിന്ദപിള്ളസാംസ്കാരികപ്രഭാഷണംനടത്തി. വനിതാസമ്മേളനംകെ.ആര്‍. ഗൗരിയമ്മഉദ്ഘാടനംചെയ്തു.പി .സൗദാമിനികണ്‍വീനര്‍ആയവനിതാസബ്കമ്മിറ്റിയേയുംസമ്മേളനംതിര‍ഞ്ഞെടുത്തു.പതിനാറാംതീയതിവൈകുന്നേരംആയിരക്കണക്കിന്ജീവനക്കാര്‍പങ്കെടുത്തപ്രകടനത്തോടെയാണ്സമ്മേളനംഅവസാനിച്ചത്.

 

 

ഇരുപത്തിയൊന്നാംസംസ്ഥാനസമ്മേളനം

1984 മെയ് 13, 14, 15കോട്ടയം

 

യൂണിയന്‍ഇരുപത്തിയൊന്നാംസംസ്ഥാനസമ്മേളനം 1984 മെയ് 13,14,15 തീയതികളില്‍കോട്ടയത്ത്മാമ്മന്‍മാപ്പിളഹാളില്‍ചേര്‍ന്നു. വിലക്കയറ്റംതടയുക, ഇടക്കാലാശ്വാസംഅനുവദിക്കുക, ബോണസ്സ്അനുവദിക്കുക, പ്രതികാരനടപടികൾപിന്‍വലിക്കുക, എന്നീആവശ്യങ്ങള്‍നേടിയെടുക്കുന്നതിന്‌വേണ്ടികേരളത്തിലെസര്‍ക്കാര്‍ജീവനക്കാര്‍നടത്തിവന്നപ്രക്ഷോഭംഫെബ്രുവരി 16-ന്ആരംഭിച്ച് 22-ന്നിര്‍ത്തിയസാഹചര്യത്തിലാണ്സമ്മേളനംചേര്‍ന്നത്. ആപണിമുടക്കില്‍ 3500-ല്‍പരംസസ്പെന്‍ഷനുകളുംഉണ്ടായി. ക്രൂരമായപോലീസ്മര്‍ദ്ദനവുംസംഘടനാനേതാക്കള്‍ക്ക്ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്ജനാധിപത്യവിരുദ്ധമായസമീപനംസ്വീകരിച്ച്തൊഴില്‍സമരങ്ങളെപരാജയപ്പെടുത്താമെന്ന്വ്യാമോഹിച്ചമുഖ്യമന്ത്രികരുണാകരനെവരച്ചവരയില്‍നിറുത്തിതീരുമാനമെടുക്കാന്‍കഴിഞ്ഞത്ജീവനക്കാരുടെനിശ്ചയദാർഢ്യംഒന്നുകൊണ്ടുമാത്രമാണ്ഇടക്കാലാശ്വാസംസംബന്ധിച്ച്തികച്ചുംതൃപ്തികരമല്ലെങ്കിലുംഒരുതീരുമാനംകൈക്കൊള്ളുവാന്‍ഭരണാധികാരികളെനിര്‍ബ്ബന്ധിതരാക്കിയത്.

 

ഇരുപത്തിയൊന്നാംസംസ്ഥാനസമ്മേളനംമെയ് 13-ന്രാവിലെ 10 മണിക്ക്ടി. കെ. ബാലന്‍പതാകഉയര്‍ത്തിയതോടുകൂടിആരംഭിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടുംജനറല്‍സെക്രട്ടറീസ്റിപ്പോര്‍ട്ടുംചര്‍ച്ചചെയ്ത്സമ്മേളനംഅംഗീകരിച്ചു. യൂണിയന്‍അംഗത്വഫീസ് 3 രൂപയില്‍നിന്ന് 5 രൂപയായിവര്‍ദ്ധിപ്പിക്കുന്നതിന്ജനറല്‍സെക്രട്ടറിഅവതരിപ്പിച്ചബൈലോഭേദഗതിചര്‍ച്ചക്കുശേഷംഅംഗീകരിച്ചു. പ്രതിനിധിസമ്മേളനംസി.ഐ.ടി.യുജനറല്‍സെക്രട്ടറികെ. എന്‍. രവീന്ദ്രനാഥ്ഉദ്ഘാടനംചെയ്തു. ലോകംഅഭിമുഖീകരിക്കുന്നയുദ്ധഭീഷണിയെക്കുറിച്ചുംദേശീയരംഗത്ത്ട്രേഡ്യൂണിയന്‍പ്രസ്ഥാനങ്ങളുടെഅടിയന്തിരകടമയെക്കുറിച്ചുംസവിസ്തരംപ്രതിപാദിച്ചു. സമ്മേളനത്തെഅഖിലേന്ത്യാഫെഡറേഷന്‍മേഖലാസെക്രട്ടറിആര്‍. ജി. കാര്‍ണില്‍അഭിവാദ്യംചെയ്തു. ഇന്ത്യന്‍സാമ്പത്തികപ്രതിസന്ധിയുംട്രേഡ്യൂണിയന്‍കടമകളുംഎന്നവിഷയത്തില്‍ഡോഃമാത്യുകുര്യന്‍പ്രഭാഷണംനടത്തി. സമ്മേളനത്തിലെവൈവിദധ്യമാര്‍ന്നഒരിനമായിരുന്നു“സമാധാനസമ്മേളനം”. സാമ്രാജ്യത്വംഉയര്‍ത്തുന്നആണവസുരക്ഷാഭീഷണിയുടെകാലഘട്ടത്തില്‍നടത്തിയസമ്മേളനംബഹുഃഗീവര്‍ഗീസ്മാര്‍ഒസ്താത്തിയോസ്മെത്രാപോലീത്തഉദ്ഘാടനംചെയതു. വനിതാസബ്കമ്മറ്റിയെതെരഞ്ഞെടുത്തു. സമാപനസമ്മേളനത്തിന്തുടക്കംകുറിച്ചുകൊണ്ടുള്ളപ്രകടനംഎം. ടി. സെമിനാരിഹൈസ്കൂള്‍ഗ്രൌണ്ടില്‍കേന്ദ്രീകരിച്ചുകൊണ്ട്തിരുനക്കരമൈതാനിയിലെത്തിയപ്പോള്‍അതൊരുമനുഷ്യമഹാസമുദ്രമായിമാറിക്കഴിഞ്ഞിരുന്നു. സമാപനസമ്മേളനംഇ. ബാലാനന്ദന്‍ഉദ്ഘാടനംചെയ്തു.

 

സമ്മേളനംതാഴെപറയുന്നഭാരവാഹികളെതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :  കെ. വിരാജേന്ദ്രൻ

 

വൈസ്പ്രസിഡന്‍റ്              : 1, ആര്‍.രഘുനാഥന്‍നായര്‍

 

: 2, ഇ. പി. ചെല്ലപ്പന്‍

 

ജനറല്‍സെക്രട്ടറി               : ടി. കെ. ബാലന്‍

 

സെക്രട്ടറിമാര്‍                   : 1, എ. കുഞ്ഞിരാമന്‍നായര്‍

 

: 2, പി. ആനന്ദന്‍

 

ട്രഷറര്‍                            : എന്‍. ശ്രീധരന്‍പിള്ള

 

വിലക്കയറ്റംതടയുക, പൊതുവിതരണസമ്പ്രദായംശക്തിപ്പെടുത്തുക, ശമ്പളപരിഷ്കരണനടപടികള്‍ത്വരിതപ്പെടുത്തുകയുംഅര്‍ഹമായമിനിമംആനുകൂല്യംഉറപ്പുവരുത്തുകയുംചെയ്യുക, ക്ഷാമബത്തഅനുവദിക്കുക, ബോണസ്സ്അനുവദിക്കുക, പ്രതികാരനടപടികള്‍പിന്‍വലിക്കുക, കരിനിയമങ്ങള്‍റദ്ദാക്കുക, ട്രേഡ്യൂണിയന്‍-ജനാധിപത്യവിരുദ്ധസമീപനംഅവസാനിപ്പിക്കുക, എന്നീഡിമാന്‍റുകള്‍നേടിയെടുക്കുന്നതിന്മുഴവന്‍ജീവനക്കാരുടെയുംഐക്യംവിപുലപ്പെടുത്തിയോജിച്ചണിനിരത്താന്‍സമ്മേളനംതീരുമാനിച്ചു.

 

 

ഇരുപത്തിരണ്ടാംസംസ്ഥാനസമ്മേളനം

1985 മേയ് 10,11,,12  ആലപ്പുഴ

 

 

ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനം 1985 മേയ് 10,11,12 തിയ്യതികളില്‍ആലപ്പുഴയില്‍നടന്നു.സംസ്ഥാനജീവനക്കാരുടെശമ്പളപരിഷ്കരണകാര്യത്തില്‍സര്‍ക്കാര്‍നല്‍കിയഉറപ്പുകളെല്ലാംലംഘിക്കപ്പെട്ടകാലഘട്ടം. 1983 ജൂലായ്‌ മുതല്‍പ്രാബല്യംനല്‍കിനടപ്പിലാക്കേണ്ടശമ്പളപരിഷ്കരണംഅനിശ്ചിതമായിനീട്ടിക്കൊണ്ടുപോവുകയുംകേന്ദ്രംഅനുവദിച്ചക്ഷാമബത്തഅനുവദിക്കാതിരിക്കുകയും,ജീവനക്കാരുടെവേതനപരിഷ്കരണത്തിനുവേണ്ടിയുള്ളസുദീര്‍ഘമായപ്രക്ഷോഭംശക്തിപ്പെടുകയുംജീവനക്കാരുടെയോജിച്ചപ്രക്ഷോഭംഅനിവാര്യമായിത്തീരുകയും ചെയ്ത സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

 

 

ഇരുപത്തിരണ്ടാംസംസ്ഥാനസമ്മേളനംപത്താംതിയ്യതി കാലത്ത് 9.30 നുപ്രസിഡന്‍റ്കെ.വി.രാജേന്ദ്രൻ പതാകഉയര്‍ത്തിയതോടുകൂടിആരംഭിച്ചു. സ്വാഗതസംഘംചെയര്‍മാൻകെ.ആര്‍.ഗൌരിയമ്മസ്വാഗതംപറഞ്ഞു. പ്രതിനിധിസമ്മേളനംഇ.ബാലാനന്ദന്‍ഉദ്ഘാടനംചെയ്തു. ഇന്ത്യാഗവണ്മെന്‍റ്നടപ്പിലാക്കികൊണ്ടിരിക്കുന്നപുതിയനയത്തിനെതിരെതൊഴിലാളിസംഘടനകള്‍യോജിച്ചുചെറുത്തുനില്‍പ്പ്‌ ആരംഭിക്കേണ്ടകാലംഅതിക്രമിച്ചിരിക്കുകയാണെന്ന്സഖാവ്പ്രസ്താവിച്ചു. സുകൊമള്‍സെന്‍, കെ.എ.കേശവമൂര്‍ത്തി, എം.ആര്‍. അപ്പന്‍, സുശീലാഗോപാലന്‍എന്നിവര്‍സമ്മേളനത്തില്‍സംസാരിച്ചു. കെ.ആര്‍.ഭാനുമതികണ്‍വീനറായിവനിതാസബ്കമ്മിറ്റിയെതെരഞ്ഞെടുത്തു. പ്രതിനിധിസമ്മേളനംജനറല്‍സെക്രട്ടറീസ്റിപ്പോര്‍ട്ടുംപ്രവര്‍ത്തനറിപ്പോര്‍ട്ടുംചര്‍ച്ചചെയ്തുഅംഗീകരിച്ചു. സമ്മേളനംതാഴെപറയുന്നഭാരവാഹികളെതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     :കെ.വി.രാജേന്ദ്രന്‍

 

വൈ.പ്രസിഡന്‍റ്   :ആര്‍. രഘുനാഥന്‍നായര്‍

 

:ഇ.പി.ചെല്ലപ്പന്‍

 

ജനറല്‍സെക്രട്ടറി   :ടി.കെ.ബാലന്‍

 

സെക്രട്ടറി                        :എം.കെ.വാസു.

 

:പി.ആനന്ദന്‍

 

ട്രഷറര്‍                :എന്‍.ശ്രീധരപിള്ള

 

സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്നടന്നസിമ്പോസിയത്തില്‍“കമ്പ്യൂട്ടറൈസേഷന്‍”പ്രബന്ധാവതരണംഉണ്ടായി. അവതരണംപ്രൊ.വി.കെ. ദാമോദരനായിരുന്നു. ചര്‍ച്ചയില്‍ശ്രീ. എസ്. വരദരാജന്‍നായര്‍,ജെ.ചിത്തരഞ്ജന്‍,ഡോഃ പി.കെ.ഗോപാലകൃഷ്ണന്‍, കെ.പങ്കജാക്ഷന്‍എം.എല്‍.എ, കെ.എന്‍.രവീന്ദ്രനാഥ്എന്നിവര്‍പങ്കെടുത്തു.

 

01.07.1983മുതല്‍ലഭിക്കേണ്ടശമ്പളപരിഷ്കരണംഇനിയുംനടപ്പാക്കിയിട്ടില്ല. കേന്ദ്രജീവനക്കാര്‍ക്ക്അനുവദിക്കുന്നക്ഷാമബത്തഗഡുക്കളും സംസ്ഥാന ജീവനക്കാര്‍ക്ക്കുടിശ്ശികയായിരിക്കുന്നു. ക്ഷാമബത്താതത്വംസംസ്ഥാനജീവനക്കാരുടെകാര്യത്തില്‍ലംഘിക്കപ്പെടുന്നു. മിനിമംബോണസ്അനുവദിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്ജീവനക്കാരുടെശമ്പളപരിഷ്കരണവുംമറ്റാനുകൂല്യങ്ങളുംനേടാന്‍യോജിച്ചപോരാട്ടത്തിന്അണിചേരണമെന്നപ്രമേയംഅംഗീകരിച്ചുകൊണ്ടാണ്സമ്മേളനംസമാപിച്ചത്.

 

 

ഇരുപത്തിമൂന്നാംസംസ്ഥാനസമ്മേളനം

1986 മേയ് 10,11,,12  തൃശ്ശൂർ

 

 

ഇരുപത്തിമൂന്നാം സംസ്ഥാനസമ്മേളനം 1986 മേയ് 10,11,12 തിയ്യതികളില്‍തൃശൂരില്‍നടന്നു.  സമ്മേളനംകൈകാര്യംചെയ്യുന്നവിഷയങ്ങളുടെവൈപുല്യംകണക്കിലെടുത്ത്വാര്‍ഷികകൌണ്‍സില്‍യോഗംഒമ്പതാംതിയ്യതിതന്നെസാഹിത്യഅക്കാദമിഹാളില്‍ചേര്‍ന്നിരുന്നു. അവകാശനിഷേധവുംവാഗ്ദാനലംഘനവുംമുഖമുദ്രയാക്കിയയു.ഡി.എഫ് സര്‍ക്കാര്‍യൂണിയനെയുംപ്രവര്‍ത്തകരെയുംജീവനക്കാരെയുംവൈരനിര്യാതനബുദ്ധിയോടെവേട്ടയാടുന്നസാഹചര്യംനിലനിന്നിരുന്നപശ്ചാത്തലത്തിലാണ്സമ്മേളനംചേര്‍ന്നത്‌. മേയ് 10നുരാവിലെ 9 മണിക്ക്തേക്കിന്‍കാട്മൈതാനിയില്‍പ്രസിഡന്‍റ്കെ.വി.രാജേന്ദ്രന്‍പതാകഉയര്‍ത്തിയതോടെസമ്മേളനനടപടികള്‍ഔപചാരികമായിആരംഭിച്ചു.സമ്മേളനംഭാരവാഹികളായിതാഴെപ്പറയുന്നവരെതെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     :കെ.വി.രാജേന്ദ്രൻ

 

വൈഃ പ്രസിഡന്‍റ്  :ആര്‍. രഘുനാഥന്‍നായര്‍

 

:ഇ.പി.ചെല്ലപ്പന്‍

 

ജനറല്‍സെക്രട്ടറി   :ടി.കെ.ബാലന്‍

 

സെക്രട്ടറി                        :എം.കെ.വാസു.

 

:പി.ആനന്ദന്‍

 

ട്രഷറര്‍                :ഡി.രത്നാകരന്‍

 

പ്രതിനിധിസമ്മേളനംസി.ഐ.ടി.യു. സംസ്ഥാനജനറല്‍സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ്ഉദ്ഘാടനംചെയ്തു. ഉച്ചക്ക് 2-മണിക്ക്ചേര്‍ന്നസുഹൃദ്സമ്മേളനംഅഖിലേന്ത്യാഫെഡറേഷന്‍ചെയര്‍മാന്‍കെ.എ.കേശവമൂര്‍ത്തിഉദ്ഘാടനംചെയ്തു. അവകാശസമരത്തില്‍പങ്കെടുത്തകാരണംപറഞ്ഞുപിരിച്ചുവിടപ്പെട്ടസി.ജെ.ജോസഫിന്സമ്മേളനംസ്വീകരണംനല്‍കി. തുടർന്ന്നടന്നസാംസ്കാരികസമ്മേളനത്തില്‍പ്രശസ്തസാഹിത്യനായകരായഎം.ടി. വാസുദേവന്‍നായര്‍, തിരുനെല്ലൂര്‍കരുണാകരന്‍, പി.ഗോവിന്ദപ്പിള്ളഎന്നിവര്‍സംസാരിച്ചു. രാത്രിയില്‍ജനറല്‍സെക്രട്ടറീസ്റിപ്പോര്‍ട്ട്സെക്രട്ടറിഎം.കെ.വാസുഅവതരിപ്പിച്ചു. പിറ്റേന്ന്റിപ്പോർട്ടിന്മേല്‍നടന്നചര്‍ച്ചകള്‍ക്ക്പ്രസിഡന്‍റ്’കെ.വി.രാജേന്ദ്രന്‍വിശദീകരണംനല്‍കി. അഖിലേന്ത്യാഫെഡറേഷന്‍ജന.സെക്രട്ടറിസുകോമള്‍സെന്‍, ടി.എന്‍.ജി.ഇ.എപ്രസിഡന്‍റ്കെ.ഗംഗാധരന്‍എന്നിവര്‍സമ്മേളനത്തെഅഭിവാദ്യംചെയ്തു.ജസ്റ്റിസ്വി.ആര്‍.കൃഷ്ണയ്യര്‍വര്‍ഗീയതയ്ക്കെതിരായനിലപാടുകള്‍ഉയർത്തിപ്പിടിച്ചുനടത്തിയപ്രഭാഷണംഅവിസ്മരണീയമായിരുന്നു. ഭാവിപരിപാടികള്‍സംബന്ധിച്ച“അവകാശങ്ങള്‍നേടിയെടുക്കാന്‍യോജിച്ചണിനിരക്കുക”എന്നപ്രമേയംസംസ്ഥാനസെക്രട്ടറിപി.ആനന്ദന്‍അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക്ശേഷംപ്രമേയംഅംഗീകരിക്കപ്പെട്ടു.

 

 

“ഭരണരംഗത്തെഅഴിമതിയുംസര്‍ക്കാര്‍ ജീവനക്കാരുംബഹുജനങ്ങളുമായുള്ളബന്ധവും”എന്നവിഷയത്തെആധാരമാക്കിനടന്നസിമ്പോസിയംസമ്മേളനത്തിലെസുപ്രധാനപരിപാടിആയിരുന്നു.സിമ്പോസിയംഉദ്ഘാടനംചെയ്ത്ബഹുമാനപ്പെട്ടനിയമസഭാസ്പീക്കര്‍ശ്രീ.വി.എം.സുധീരന്‍ആയിരുന്നു. രാഷ്ട്രീയരംഗത്തെഅഴിമതിക്കെതിരെഅദ്ദേഹംനടത്തിയപലപരാമര്‍ശങ്ങളുംശ്രദ്ധേയമായിരുന്നു. അഴിമതിക്ക്വഴിവെക്കുന്നസ്ഥലംമാറ്റങ്ങള്‍ക്കുള്ളസ്പെഷ്യൽഓര്‍ഡര്‍സംവിധാനംഅവസാനിപ്പിക്കേണ്ടതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയൂണിയന്‍നിരന്തരംഉന്നയിച്ചുകൊണ്ടിരുന്നസ്ഥലംമാറ്റങ്ങള്‍ക്കുപൊതുമാനദണ്ഡംഎന്നനിലപാടിനെഅംഗീകരിക്കുന്നതായിരുന്നു. സിമ്പോസിയത്തില്‍അദ്ധ്യക്ഷതവഹിച്ചത്പ്രഗത്ഭന്യായാധിപന്‍ജസ്റ്റിസ്പി.സുബ്രമണ്യന്‍പോറ്റിആയിരുന്നു. വിഷയംഅവതരിപ്പിവച്ച് ഇ.പത്മനാഭനുംകെ.വി.സുരേന്ദ്രനാഥ്‌ എം.എല്‍.എയുംസിമ്പോസിയത്തില്‍സംസാരിച്ചു.

 

കെ.ആര്‍.ഭാനുമതികണ്‍വീനറായിവനിതാസബ്കമ്മിറ്റിയെസമ്മേളനംതെരഞ്ഞെടുത്തു.മേയ് 12നുആയിരക്കണക്കിന്ജീവനക്കാര്‍പങ്കെടുത്തപ്രകടനംനടന്നു. തുടര്‍ന്ന്നടന്നസമാപനസമ്മേളനംഇ.ബാലാനന്ദന്‍ഉദ്ഘാടനംചെയ്തു.

 

 

ഇരുപത്തിനാലാംസംസ്ഥാനസമ്മേളനം, 1987 ജൂണ്‍ 4,5,6,7  തിരൂര്‍

 

ഇരുപത്തിനാലാം സംസ്ഥാനസമ്മേളനം 1987 ജൂണ്‍ 4,5,6,7 തീയതികളിൽതിരൂർമുനിസിപ്പല്‍ടൗണ്‍ഹാളിൽനടന്നു.ഇന്ത്യയുടെആകെശ്രദ്ധപിടിച്ചുപറ്റിയഒരുതെരഞ്ഞെടുപ്പുപോരാട്ടത്തില്‍മതേതരജനാധിപത്യശക്തികള്‍വിജയംകൈവരിച്ചസാഹചര്യത്തിലാണ്യൂണിയന്‍സമ്മേളനംചേര്‍ന്നത്.ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍അധികാരത്തില്‍വന്ന്പത്താഴ്ചക്കകംതന്നെജീവനക്കാരെബാധിക്കുന്നഒട്ടേറെപ്രശ്നങ്ങളിൽജീവനക്കാര്‍ക്ക്അനുകൂലമായതീരുമാനങ്ങള്‍എടുത്തു. പെന്‍ഷന്‍പ്രായംകഴിഞ്ഞിട്ടുംസര്‍വ്വീസ്സില്‍തുടരുന്നഅനേകംപേരുടെസര്‍വ്വീസ്അവസാനിപ്പിച്ചു, ഒരു പുതിയ പോലീസ്നയംഅംഗീകരിച്ചു, തൊഴില്‍സമരങ്ങളില്‍പോലീസ്ഇടപെടില്ലെന്ന്തീരുമാനിച്ചു. ഇത്തരം സമരങ്ങളില്‍ എടുക്കുന്നപോലീസ്കേസ്പിന്‍വലിക്കാൻതീരുമാനിച്ചു.പിരിച്ചുവിടപ്പെട്ടശ്രീ.സി.ജെ.ജോസഫിന്അര്‍ഹമായആനുകൂല്യങ്ങള്‍അനുവദിച്ചു. സ്ഥലംമാറ്റത്തിന്പൊതുമാനദണ്ഡംഅംഗീകരിച്ചു. നഴ്സുമാരുടെജോലിസമയംഎട്ട്മണിക്കൂറാക്കിനിജപ്പെടുത്തി. ഈയൊരുകാലഘട്ടത്തിലാണ്സമ്മേളനംചേരുന്നത്.

 

സമ്മേളനംജൂണ്‍ 4-ന്രാവിലെകേരളപൊതുമരാമത്ത്വകുപ്പ്മന്ത്രിടി.കെ.ഹംസയുടെഅദ്ധ്യക്ഷതയില്‍തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രിവി.ജെ.തങ്കപ്പന്‍ഉദ്ഘാടനംചെയ്തു.പ്രവര്‍ത്തനറിപ്പോര്‍ട്ടുംജനറല്‍സെക്രട്ടറിയുടെറിപ്പോര്‍ട്ടുംചര്‍ച്ചചെയ്ത്അംഗീകരിച്ചു. യൂണിയന്‍റെബൈലോഅനുസരിച്ച്ഒരുറവന്യൂജില്ലയില്‍ഒരുജില്ലാസെന്‍റർഎന്നതാണ്വ്യവസ്ഥ.അംഗങ്ങളുടെവര്‍ദ്ധനവുംപ്രവര്‍ത്തനസൗകര്യവുംകണക്കിലെടുത്ത്ഒരു റവന്യൂ ജില്ലയില്‍ഒന്നില്‍ക്കൂടുതൽ യൂണിയന്‍ ജില്ലാസെന്‍ററുകൾഅനുവദിക്കാന്‍സംസ്ഥാനകമ്മറ്റിക്ക്അധികാരം നല്‍കുന്നബൈലോഭേദഗതിഅംഗീകരിച്ചു. പ്രതിനിധിസമ്മേളനംസി.ഐ.റ്റി.യു.സെക്രട്ടറിഎം.എം.ലോറന്‍സ്ഉദ്ഘാടനംചെയ്തു.ആര്‍.എസ്.പി.നേതാവ്പ്രൊഫസര്‍ടി.ജെ.ചന്ദ്രചൂഢന്‍,കെ.പി.സി.സി.(എസ്)ജനറല്‍സെക്രട്ടറികടന്നപ്പള്ളിരാമചന്ദ്രന്‍എന്നിവര്‍പ്രസംഗിച്ചു.

 

സമ്മേളനത്തില്‍താഴെപ്പറയുന്നവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     :കെ.വി.രാജേന്ദ്രന്‍

വൈസ്പ്രസിഡന്‍റ്  :സി.കുഞ്ഞാമദ്, ആര്‍.രഘുനാഥന്‍നായര്‍

ജനറല്‍സെക്രട്ടറി   :ടി.കെ.ബാലന്‍

സെക്രട്ടറിമാര്‍       :എം.കെ.വാസു, പി.ആനന്ദന്‍

ട്രഷറര്‍                :ഡി.രത്നാകരൻ

 

സമ്മേളനത്തോടനുബന്ധിച്ച്വളരെശ്രദ്ധേയമായസാംസ്ക്കാരികസമ്മേളനംനടന്നു. പ്രൊഫസര്‍സുകുമാര്‍അഴീക്കോട്ഉദ്ഘാടനംചെയ്തു. പുനത്തില്‍കുഞ്ഞബ്ദുള്ളചെറുകഥകള്‍വായിച്ചവതരിപ്പിച്ചു.

 

 

രജതജൂബിലിസമ്മേളനം, 1988 മെയ് 8 മുതല്‍ 12 വരെതിരുവനന്തപുരം

 

രജതജൂബിലിസമ്മേളനംമെയ് 8 മുതല്‍ 12 വരെതിരുവനന്തപുരംബിഷപ്പ്പെരേരഹാളില്‍നടന്നു .1987-ല്‍അധികാരത്തില്‍വന്നഇ.കെനായനാരുടെനേതൃത്വത്തിലുള്ളസര്‍ക്കാര്‍,സംസ്ഥാനസിവില്‍സര്‍വ്വീസില്‍മുന്‍സര്‍ക്കാര്‍കൊണ്ടുവന്നഡൈസ്നോണ്‍ അടക്കമുള്ളകരിനിയമങ്ങള്‍പിന്‍വലിച്ചു.അഞ്ചുവര്‍ഷത്തിന്ശേഷംആദ്യമായിക്ഷാമബത്തകുടിശികപണമായിഅനുവദിച്ചു. ഇത്തരത്തില്‍ജീവനക്കാരുടെഅവകാശാനുകൂല്യങ്ങള്‍അനുവദിക്കുന്നതില്‍അനുഭാവപൂര്‍വ്വമായസമീപനമാണ്സര്‍ക്കാര്‍സ്വീകരിച്ചത്. സ്വാഭാവികമായുംജനോപകാരപ്രദമായനിലപാടുകള്‍സ്വീകരിക്കുന്നസര്‍ക്കാരിന്‍റെപദ്ധതികള്‍ജനങ്ങളിലെത്തിക്കാന്‍അഴിമതിരഹിതവുംകാര്യക്ഷമവുമായസിവില്‍സര്‍വ്വീസ്ഘടനഅനിവാര്യമായസാഹചര്യത്തിലാണ്സമ്മേളനംനടന്നത്.

 

സമ്മേളനത്തിലുയര്‍ത്താനുള്ളപതാകവര്‍ക്കലയില്‍നിന്നും,കൊടിമരംപാറശാലയില്‍നിന്നുംജാഥകളായിതിരുവനന്തപുരത്തെത്തിച്ചു.മെയ് 9 ന്രാവിലെപ്രതിനിധിസമ്മേളനംഇ.എം.എസ്നമ്പൂതിരിപ്പാട്ഉദ്ഘാടനംചെയ്തു. സമ്മേളനത്തില്‍വച്ച്എന്‍.ജി.ഒപ്രസ്ഥാനത്തിന്‍റെആദ്യകാലനേതാക്കള്‍ക്ക്സ്വീകരണംനൽകി.യൂണിയന്‍റെസ്ഥാപകനേതാക്കളില്‍ഒരാളും 1962 മുതല്‍ 69ൽരാജിവച്ച്പുറത്തുപോകുംവരെസംസ്ഥാനനേതൃത്വത്തിൽപ്രവർത്തിക്കുകയുംചെയ്തഇ.ജെ.ഫ്രാന്‍സിസ്, കേരളത്തിലെഎന്‍,ജി.ഒപ്രസ്ഥാനത്തിന്‍റെനേരവകാശികള്‍കേരളാഎന്‍.ജി.ഒയൂണിയന്‍ആണെന്ന്പ്രഖ്യാപിച്ചുകൊണ്ട്വര്‍ഷങ്ങളായിതന്‍റെകൈയില്‍സൂക്ഷിച്ചിരുന്നപഴയമിനുട്സ്പുസ്തകവുംമറ്റ്രേഖകളുംയൂണിയന്‍ഭാരവാഹികള്‍ക്ക്കൈമാറിയത്വികാരനിര്‍ഭരമായഅനുഭവമായിരുന്നു.

എന്‍.ജി.ഒയൂണിയന്‍ചരിത്രംവ്യക്തമാക്കുന്നഅപൂര്‍വ്വഫോട്ടോകളുംപത്രവാര്‍ത്തകളുംഅടങ്ങുന്നഎക്സിബിഷന്‍തിരുവനന്തപുരത്ത്നടന്നു. പ്രദര്‍ശനംബഹുഃ നിയമസഭാസ്പീക്കര്‍വര്‍ക്കലരാധാകൃഷ്ണൻഉദ്ഘാടനംചെയ്തു.സമ്മേളനത്തിന്‍റെഭാഗമായിനടന്നസാംസ്കാരികസമ്മേളനംസാംസ്കാരികവകുപ്പുമന്ത്രിടി.കെരാമകൃഷ്ണന്‍ഉദ്ഘാടനംചെയ്തു.

ഡോഃ സുകുമാര്‍അഴിക്കോട്,പി. ഗോവിന്ദപ്പിള്ള, പ്രൊഫഃഎം.കെ. സാനു, തുടങ്ങിയസാംസ്കാരികനായകര്‍പങ്കെടുത്തു. വിവിധട്രേഡ്യൂണിയന്‍-വര്‍ഗ്ഗ-ബഹുജനസംഘടനകള്‍പങ്കെടുത്തസുഹൃദ്സമ്മേളനം, സി.ഐ.ടി.യുസംസ്ഥാനജനറല്‍സെക്രട്ടറികെ . എന്‍. രവീന്ദ്രനാഥ്ഉദ്ഘാടനംചെയ്തു.വിദ്യാഭ്യാസസമ്മേളനംവിദ്യുഛക്തിവകുപ്പുമന്ത്രിടി.ശിവദാസമേനോന്‍ഉദ്ഘാടനംചെയ്തു. സമ്മേളനത്തില്‍ഡോഃ വി.മോഹന്‍തമ്പി, SFI അഖിലേന്ത്യാപ്രസിഡന്‍റ്എ.വിജയരാഘവന്‍, എസ്രാമചന്ദ്രന്‍പിള്ള, പി.കെനമ്പ്യാര്‍എന്നിവര്‍സംസാരിച്ചു. ഇന്ത്യന്‍സാമ്പത്തികപ്രതിസന്ധിഎന്നവിഷയത്തെആധാരമാക്കിസിംപോസിയംനടന്നു, സംസ്ഥാനധനകാര്യമന്ത്രിവി. വിശ്വനാഥമേനോന്‍ ഉദ്ഘാടനംചെയ്തു. തോമസ്ഐസക്മുഖ്യപ്രഭാഷണംനടത്തി. സമ്മേളനത്തിന്‍റെഭാഗമായിനടന്നവനിതാസമ്മേളനംകെ.ആര്‍ഗൗരിയമ്മഉദ്ഘാടനംചെയ്തു. എം.സിബിന്ദുമോള്‍, കെ.എപാര്‍വ്വതിതുടങ്ങയവര്‍സംസാരിച്ചു. സമ്മേളനത്തെഅഭിവാദനംചെയ്ത്പൊതുമരാമത്ത്വകുപ്പ്മന്ത്രിടി.കെഹംസസംസാരിച്ചു. വ്യത്യസ്തകലാപരിപാടികള്‍ഓരോദിവസവുംഅരങ്ങേറി.

സമാപനദിവസംപതിനായിരക്കണക്കിന്ജീവനക്കാര്‍പങ്കെടുത്തപടുകൂറ്റന്‍പ്രകടനംതിരുവനന്തപുരത്ത്നടന്നു. പൊതുസമ്മേളനംസംസ്ഥാനമുഖ്യമന്ത്രിഇ.കെ. നായനാര്‍ഉദ്ഘാടനംചെയ്തു. വി.എസ്.അച്യുതാനന്ദന്‍, പി.കെ.വാസുദേവന്‍നായര്‍, കെചന്ദ്രശേഖരന്‍, ബേബിജോണ്‍,എന്നിവര്‍സംസാരിച്ചു.

 

ജൂബിലിസമ്മേളനത്തിന്‍റെഭാഗമായിജില്ലാതലത്തിലുംബ്രാഞ്ച്തലത്തിലും 1987 ഒക്ടോബര്‍ 28 മുതല്‍വ്യത്യസ്തപരിപാടികള്‍സംഘടിപ്പിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 29-ന്കേന്ദ്ര-സംസ്ഥാനസാമ്പത്തികബന്ധങ്ങള്‍സംബന്ധിച്ചസിംപോസിയങ്ങള്‍നടന്നു. തുടര്‍ന്ന്എല്ലാജില്ലകളിലും, ലോകസമാധാനം, സിവില്‍സര്‍വീസുംപൊതുജനങ്ങളുമായുള്ളബന്ധം, ദേശീയോദ്ഗ്രഥനം, സ്ത്രീകളുടെതൊഴില്‍പരവുംസാമൂഹികവുമായപ്രശ്നങ്ങൾ,എന്നീവിഷയങ്ങളെഅധികരിച്ച്സിംപോസിയങ്ങള്‍നടത്തി.

 

രജതിജൂബിലിസമ്മേളനംഭാരവാഹികളായിതാഴെപ്പറയുന്നവരെതിരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :കെ.വി.രാജേന്ദ്രൻ

വൈസ്പ്രസിഡന്‍റ്              :ആര്‍.രഘുനാഥന്‍നായര്‍, സി.കുഞ്ഞാമദ്

ജനറല്‍സെക്രട്ടറി               :ടി.കെ.ബാലന്‍

സെക്രട്ടറിമാര്‍                   :പി.ആനന്ദന്‍, എം.കെ .വാസു

ട്രഷറര്‍                            :ഡി.രത്നാകരന്‍

 

സമ്മേളനത്തില്‍ഭാവിപരിപാടികള്‍വിശദീകരിക്കുകയുംസിവില്‍സര്‍വീസ്കാര്യക്ഷമമാക്കാനുള്ളപോരാട്ടത്തിലണിനിരക്കുകയെന്നപ്രമേയംഐക്യകണ്ഠ്യേനഅംഗീകരിക്കുകയും ചെയ്തു.

 

ഇരുപത്താറാം സംസ്ഥാന സമ്മേളനം, 1989, മെയ് 12,13,14,15തിരുവല്ല

 

 

ഇരുപത്താറാം സംസ്ഥാന സമ്മേളനം 1989, മെയ് 12,13,14,15 തീയതികളില്‍ തിരുവല്ല, എം.ജി.എം. ഹൈസ്കൂള്‍, ഓഡിറ്റോറിയത്തില്‍ നടന്നു.  പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     : കെ.വി.രാജേന്ദ്രൻ

‍വൈസ് പ്രസിഡന്‍റ്                 :  ആര്‍.രഘുനാഥന്‍നായര്‍, സി.കുഞ്ഞാമദ്

ജനറല്‍  സെക്രട്ടറി                 : ടി.കെ ബാലന്‍

സെക്രട്ടറിമാര്‍                          : പി. ആനന്ദന്‍, എം.കെ വാസു

ട്രഷറര്‍                                 : ഡി.രത്നാകരന്‍

 

ഭാരവാഹികള്‍ക്കു  പുറമെ  8 അംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തിരഞ്ഞെടുത്തു.

 

പ്രതിനിധിസമ്മേളനം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മാത്യു.ടി തോമസ് സ്വാഗതം പറഞ്ഞു. “ഇന്ത്യയുടെ ഭാവി എന്‍റെ  കാഴ്ചപ്പാടില്‍ ‘ വിഷയത്തില്‍  ശ്രീ ഗീവര്‍ഗ്ഗീസ് മാര്‍  ദെസ്താനിയോസ് മെത്രാപ്പൊലീത്ത , എസ് . രാമചന്ദ്രന്‍ പിള്ള, എം.ആര്‍. അപ്പന്‍ എന്നിവര്‍  പങ്കെടുത്തു. കെ.എം,ജി.പണിക്കര്‍ തയ്യാറാക്കിയ ‘കേരളത്തിലെ എന്‍.ജി.ഒ പ്രസ്ഥാനം ‘ എന്ന പുസ്തകം മുന്‍ വൈദ്യുതി മന്ത്രി. ടി. ശിവദാസമേനോന്‍  പ്രകാശനം ചെയ്തു.

 

`           സ.പി ആനന്ദന്‍  പുസ്തകത്തിന്‍റെ  ആദ്യകോപ്പി  സ്വീകരിച്ചു. മെയ് 15ന് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്തെ സമകാലീന പ്രശ്നങ്ങളേയും കടമകളേയും കുറിച്ച്  കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍ സുഹൃദ്സമ്മേളനം നടന്നു. ശ്രീ.ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സാംസ്കാരിക സമ്മേളനത്തിൽ പി.ഗോവിന്പിള്ള, ഒ.എന്‍. വി കുറുപ്പ്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അഖിലേന്ത്യാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ എം,പി. സമ്മേളനത്തെ അഭിവാദ്യം ചെയ്തു.സമ്മേളനത്തില്‍ വച്ച് 7396 എംപ്ലോയീസ് ഫോറം മാസികയുടെ വരിസംഖ്യ അദ്ദേഹത്തെ ഏല്‍പിച്ചു

 

സിവില്‍ സര്‍വീസില്‍ നിലനിൽക്കുന്ന കാര്യക്ഷമതാ രാഹിത്യവും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കി സിവില്‍  സര്‍വ്വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജീവനക്കാരേയും ആഹ്വാനം ചെയ്യുന്ന പരിപാടി പ്രമേയം, സമ്മേളനം അംഗീകരിച്ചു.

 

26 അംഗ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു. സ്ഥാപക നേതാക്കളായ സി.വിജയഗോവിന്ദന്‍, കെ.എം.ജി.പണിക്കർ എന്നിവര്‍ക്ക് സമ്മേളനത്തില്‍വച്ച് വികാരനിര്‍ഭരമായ യാത്രയയപ്പ് നൽകി.തുടര്‍ന്ന് വമ്പിച്ചപ്രകടനവും പൊതുയോഗവും നടന്നു. മുഖ്യമന്ത്രിഇ.കെ.നായനാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്തരായ നേതാക്കള്‍ സംബന്ധിച്ചു.

 

 

 

ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനം,  1990 ഏപ്രില്‍ 20,21,22 തിരുവനന്തപുരം

 

യൂണിയന്റെ  27-ാം സംസ്ഥാന സമ്മേളനം 1990 ഏപ്രിൽ20,21,22  തിയ്യതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.  തികച്ചും ആർഭാടരഹിതമായി ഈ സമ്മേളനം നടത്തണമെന്ന സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമാണ് സമ്മേളനം നടന്നത്. ഏപ്രിൽ20നു വൈകുന്നേരം 4മണിക്ക് രാജധാനി ആഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. ഏപ്രിൽ21നു രാവിലെ 9മണിക്ക് പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഔപചാരികമായി ആരംഭിച്ചു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

 

പ്രസിഡന്റ്‌                       :കെ.വി.രാജേന്ദ്രന്‍

വൈ.പ്രസിഡന്റ്                : ആര്‍.രഘുനാഥന്‍നായര്‍, സി.കുഞ്ഞാമദ്

ജനറൽ സെക്രട്ടറി             :ടി.കെ.ബാലന്‍

സെക്രട്ടറി                        :പി.ആനന്ദന്‍, കെ രവീന്ദ്രന്‍

ട്രഷറർ                            :ഡി.രത്നാകരന്‍

 

രാവിലെ 9.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി വി.വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് ജന.സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ യൂണിയനും പങ്ക് ചേര്‍ന്നിരുന്നു. ഇത് വിജയിപ്പിക്കേണ്ടതിന്റെ  പ്രാധാന്യം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.ജി.ശാന്തകുമാര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു

 

യൂണിയന്റെ ഭാവി പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര പാരിറ്റിയെ സംബന്ധിക്കുന്ന പ്രമേയം ചര്‍ച്ചയ്ക്കായി പി.ആനന്ദന്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം സമ്മേളനം അംഗീകരിച്ചു ഔദ്യോഗികപ്രമേയങ്ങള്‍ക്ക് പുറമേ 11 അനൌദ്യോഗിക പ്രമേയങ്ങളും സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്നതിനെ സംബന്ധിച്ചുള്ള പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി എം.ആര്‍. അപ്പന്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ സി.കണ്ണന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമാപന ദിവസം വി.എസ്.അച്യുതാനന്ദന്‍ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രജത ജൂബിലി സമ്മേളന തീരുമാനങ്ങള്‍ എങ്ങിനെയും പ്രാവര്‍ത്തികമാക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ രജത ജൂബിലി സമ്മേളനം അംഗീകരിച്ചതും യൂണിയന്റെ പ്രഖ്യാപിത ലക്‌ഷ്യവുമായ അഴിമതി രഹിതവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുന്നത്തിനുള്ള പോരാട്ടം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നു പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ നടത്തിയ ഉപസംഹാര പ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് സമാപനമായി.

 

 

ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം. 1991 ഏപ്രിൽ18,19,20 തിരുവനന്തപുരം

 

യൂണിയന്‍ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം 1991 ഏപ്രില്‍ 18,19,20 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. മെയ് രണ്ടാം വാരത്തില്‍ തലശ്ശേരിയില്‍നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ലോകസഭാതെരെഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വച്ച്  നടത്താൻ തീരുമാനിക്കുകയായിരുന്നു തികച്ചും ബിസിനസ് സമ്മേളനമായാണ് നടന്നത്.

 

ഏപ്രില്‍ 18-ന് വൈകുന്നേരം 4.30-ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംസ്ഥാനസിവിൽ സർവീസിലെ കരുത്തുറ്റ സമരസംഘടനയായ യൂണിയനെ ദീര്‍ഘകാലം നയിച്ച, എക്കാലത്തേയും കരുത്തരായ നേതാക്കളില്‍ പ്രമുഖനായ ഇ. പത്മനാഭന്‍ 1990 സെപ്തംബര്‍ 18-ന് അന്തരിച്ചു. സഖാവിന്‍റെ സ്മരണയെ ഉണര്‍ത്തി ഇ. പത്മനാഭന്‍ നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രിയദര്‍ശിനി ഹാള്‍ അങ്കണത്തില്‍ പ്രസിഡന്‍റ് കെ. വി. രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                     :  കെ. വി രാജേന്ദ്രന്‍

വൈസ് പ്രസിഡന്‍റ്           : ആര്‍ രഘുനാഥന്‍ നായര്‍, ഇ. പി. ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി              : പി. ആനന്ദന്‍

സെക്രട്ടറിമാര്‍                   : കെ. രവീന്ദ്രന്‍, കെ. കൃഷ്ണന്‍

ട്രഷറര്‍                            : ഡി. രത്നാകരന്‍

രാവിലെ പത്തുമണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനം വി. എസ്. അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തിനുശേഷം സെക്രട്ടറി കെ. രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. TNGEA ജനറല്‍ സെക്രട്ടറി എം. ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. CITU സംസ്ഥാന ജനറല്‍സെക്രട്ടറി കെ. എന്‍. രവീന്ദ്രനാഥ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തി.

ഏപ്രില്‍ 20-ന് രാവിലെ സുകോമള്‍സെന്‍ MP സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് 24 ഔദ്യോഗിക പ്രമേയങ്ങളും 23 അനൌദ്യോഗിക പ്രമേയങ്ങളും അംഗീകരിച്ചു.  “സംസ്ഥാനജീവനക്കാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കുക”എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. പ്രസിഡന്‍റിന്‍റെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

 

 

ഇരുപത്തി ഒന്‍പതാം സംസ്ഥാനസമ്മേളനം, 1992 മേയ് 9,10,11,12 കണ്ണൂർ

 

29-ാം സംസ്ഥാന സമ്മേളനം, 1992മെയ് 9മുതൽ12 വരെ കണ്ണൂരില്‍ നടന്നു. കണ്ണൂര്‍പോലീസ് മൈതാനത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ രണ്ടായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലിലാണ് സമ്മേളനം നടന്നത്. 1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നുഭരണത്തില്‍. കെ.കരുണാകരന്റെ നേതൃത്ത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സമയബന്ധിത ശമ്പള പരിഷ്കരണമെന്ന അവകാശത്തെപോലും നിരാകരിക്കുവാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. താഴെ പ്പറയുന്നവരെ പുതിയവര്‍ഷത്തെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                               : കെ.വി.രാജേന്ദ്രന്‍

വൈസ് പ്രസിഡന്റുമാര്‍                                : ആര്‍ രാമചന്ദ്രന്‍, എൻ .പരമേശ്വരന്‍

ജനറല്‍ സെക്രട്ടറി                                      : കെ.രവീന്ദ്രന്‍

സെക്രട്ടറിമാര്‍                                           : കെ. കൃഷ്ണന്‍, വി.ജി.രവീന്ദ്രന്‍

ട്രഷറര്‍                                                    : ഡി.രത്നാകരന്‍

 

പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സാംസ്കാരിക നായകന്‍മാരായ പ്രൊഫ.എം.എന്‍ വിജയന്‍, പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, പി .ഗോവിന്ദപ്പിള്ള എന്നിവര്‍ സംസാരിച്ചു.

 

ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചർച്ചചെയ്ത് അംഗീകരിച്ചു. മെയ് 10ന് രാത്രിയിലുണ്ടായ അതിശക്തമായ പേമാരിയിലും കാറ്റിലും പോലീസ് മൈതാനിയിലെ പന്തല്‍ തകര്‍ന്നു. കണ്ണൂര്‍ജില്ലയിലെ വര്‍ഗ്ഗ ബഹുജന സംഘടനാപ്രവര്‍ത്തകരുടേയും യൂണിയന്‍ പ്രവര്‍ത്തകരുടേയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സാമര്‍ത്ഥ്യത്തിന്റേയും ഫലമായി കണ്ണൂര്‍ ടൗണ്‍ഹാളില്‍ യാതൊരു കുറവുമില്ലാതെ സമ്മേളന നഗര്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമ്മേളന നടപടികള്‍ നടന്നത് അവിടെ വച്ചാണ്. രണ്ടാം ദിവസ സമ്മേളനത്തില്‍  “ഭാരത സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളും പ്രത്യാഘാതങ്ങളും”എന്ന വിഷയത്തെ അധികരിച്ച് നടന്ന സിമ്പോസിയം അഖിലേന്ത്യാ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി സുകോമള്‍ സെന്‍ എം.പി, ഉദ്ഘാടനം ചെയ്തു. ടി.ശിവദാസമേനോന്‍, പ്രൊഫ.ഹരിലാല്‍, ഡോ.ബി.ഇക്ബാല്‍എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ഭാരവാഹികളായിരുന്ന, ഇ.പി. ചെല്ലപ്പന്‍, എം. ശങ്കരനാരായണന്‍പിള്ള,എ.കുഞ്ഞിരാമന്‍ നായര്‍എന്നിവർക്ക് യാത്രയയപ്പ് നൽകി. സുഹൃത്ത് സംഗമം സ. ടി.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വ്വീസിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ ആധാരമാക്കിയുള്ള 27പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അ‍‍ഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്ന ആനുകൂല്യം സംരക്ഷിക്കാന്‍ യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. മെയ് 12ന് വൈകുന്നേരം പതിനയ്യായിരത്തില്‍പ്പരം ജീവനക്കാര്‍ അണിനിരന്ന പ്രകടനം നടന്നു.ബി.ടി.ആര്‍ നഗറില്‍ ചേര്‍ന്ന പൊതു സമ്മേളനം ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു.പ്രമുഖരായ നേതാക്കള്‍ സംസാരിച്ചു.

 

 

 

മുപ്പതാം സംസ്ഥാനസമ്മേളനം : 1993 മേയ് 12,13,14,15  കൊല്ലം

 

30- ാം സംസ്ഥാന സമ്മേളനം 1993 മേയ് 12,13,14,15  തിയ്യതികളിൽ കൊല്ലത്ത്

നടന്നു. പാര്‍ട്ട് ടൈംജീവനക്കാരുടെ സംഘടനയായ കേരള പാര്‍ട്ട്‌ ടൈം കണ്ടിജെന്സി എംപ്ലോയീസ് യൂണിയന്‍ , കേരള എൻ.ജി.ഒ യൂണിയനില്‍ ലയിക്കാനെടുത്ത തീരുമാനപ്രകാരം ലയന നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ട സമ്മേളനമായിരുന്നു മുപ്പതാം സമ്മേളനം. ആദ്യ ദിവസം നിലവിലുള്ള കൌണ്‍സില്‍ യോഗം ചേര്‍ന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ചര്‍ച്ച ചെയ്തംഗീകരിച്ചു. രണ്ടാം ദിവസം രാവിലെ വി.ഒ. ആന്റണി നഗറില്‍ രാവിലെ ഒന്‍പതു മണിക്ക് ആക്ടിംഗ് പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായ തുടക്കമായി. രാവിലെ 9.30നു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

 

പ്രസിഡന്റ്‌                                   :ആര്‍. രാമചന്ദ്രന്‍

വൈ.പ്രസിഡന്റുമാര്‍                        :എന്‍. പരമേശ്വരന്‍, കെ.വരദരാജന്‍

ജ.സെക്രട്ടറി                                 :കെ.രവീന്ദ്രന്‍

സെക്രട്ടറിമാർ                               :കെ.കൃഷ്ണന്‍, വി.ജി. രവീന്ദ്രന്‍

ട്രഷറര്‍                                        :ഡി.രത്നാകരന്‍

 

സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി  എം.ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വൈകിട്ട് മൂന്നു മണിക്ക് ജനറല്‍ സെക്രട്ടറീസ് റിപോര്‍ട്ട്‌ കെ രവീന്ദ്രന്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. വൈകിട്ട് 5.40നു സാംസ്കാരിക സമ്മേളനം നടന്നു. പ്രൊഫ: എം.എന്‍.വിജയന്‍, പ്രൊഫ: എം.കെ.സാനു, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കഥാകൃത്ത് ബി.രാജീവന്‍ എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. മൂന്നാം ദിവസം രാവിലെ 9.30നു ആരംഭിച്ച സമ്മേളനത്തില്‍ ജന.സെക്രട്ടറീസ് റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ടു ജെനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. പിന്നീട് മറ്റ് ഔദ്യോഗിക പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഉച്ചക്ക് ശേഷം അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈകിട്ട് 4മണിക്ക് നടന്ന സുഹൃദ് സമ്മേളനം ടി.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ വിരുദ്ധസെമിനാറിൽപ്രൊഫ:സുകുമാര്‍ അഴീക്കോട്, എം.പി.വീരേന്ദ്രകുമാര്‍, ഡോ.എന്‍.വി.പി.ഉണിത്തിരി, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. മേയ് 15നു രാവിലെ അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.ആര്‍. ഭാനുമതി കണ്‍വീനറായി സംസ്ഥാന വനിതാ സബ്കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പേ ഇക്വലൈസേഷന്‍ കമ്മിറ്റീ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആറാം ശമ്പളപരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു ആവശ്യപ്പെടുന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ആവേശ്വോജ്ജ്വലമായ പ്രകടനം നടന്നു. ചിന്നക്കടയില്‍ ചേര്‍ന്ന പൊതുയോഗംഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വാസുദേവന്‍ നായര്‍, ബേബി ജോണ്‍, പി.വിശ്വംഭരന്‍, പി.ജെ.ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

 

 

മുപ്പത്തി ഒന്നാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17   കോഴിക്കോട്

 

31-ാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17  തീയതികളില്‍ കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്തെ സ്മൃതിമണ്ഡപത്തെ സാക്ഷിയാക്കി രാജ്യത്തിന്‍റെ അഭിമാനവും സുരക്ഷയും ഐശ്യര്യവും ഉറപ്പുവരുത്താനുള്ള പോരാട്ടങ്ങളില്‍ ഉറച്ചുനിൽക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്.എ.രാധാകൃഷ്ണന്‍ നഗറിൽ(ടാഗോര്‍ സെന്‍റിനറി ഹാള്‍) പ്രസിഡന്‍റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തി.നിലവിലെ കൗണ്‍സില്‍യോഗം മെയ് 14ന് രണ്ട് മണിക്ക് ചേര്‍ന്നു. .പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                     :കെ.രവീന്ദ്രന്‍

വൈസ് പ്രസിഡന്‍റ്മാര്‍      :കെ.വരദരാജന്‍, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി              :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                    :വി.ജി.രവീന്ദ്രന്‍, കെ.മുഹമ്മദ്കുട്ടി

ട്രഷറര്‍                             :ഡി.രത്നാകരന്‍

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്‍‍റ്ഇ.ബാലാനന്ദൻ ഉദ്ഘാടനംചെയ്തു.അഖിലേന്ത്യാഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക്ശേഷം വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്മൊളോയ്റോയ്,കെ.ആര്‍.ഹെഗ്ഡേ,കെ.ആര്‍.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജനറല്‍സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍നടന്ന ചര്‍ച്ചകൾ ഉപസംഹരിച്ചുകൊണ്ട് പ്രസിഡന്‍റ് മറുപടി പറഞ്ഞു.  റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. മെയ് 15ന് വൈകുന്നേരം ഇ.പത്മനാഭന്‍ നഗറില്‍ സാംസ്ക്കാരികസമ്മേളനം നടന്നു.പ്രശസ്തസാഹിത്യകാരന്‍എം.ടി.വാസുദേവന്‍നായര്‍,പ്രൊഫസര്‍ എം.എന്‍.വിജയന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെയ് 16 ന് കാലത്ത് സുഹൃത്ത്സമ്മേളനം നടന്നു. ഉച്ചയ്ക്ക്ശേഷം അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രശ്നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സിമ്പോസിയത്തില്‍ ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ മുഖ്യപ്രഭാക്ഷണം നടത്തി, ടി.കെ.ബാലന്‍ സിമ്പോസിയത്തില്‍ സംസാരിച്ചു. വൈകിട്ട് സാമ്പത്തികസെമിനാറില്‍ ഡോ.റ്റി.എം.തോമസ് ഐസക്ക്, സുകുമോള്‍സെന്‍,ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.4-ാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെഭാഗമായി മെയ് 13-17 വരെ കോഴിക്കോട് സഫ്ദാര്‍ ഹാഷ്മി(ടൗണ്‍ ഹാള്‍) നഗറില്‍ സഹ്‍മത്ത്  ഒരുക്കിയ ഹംസബ്അയോദ്ധ്യ എന്ന പ്രദര്‍ശനം നടന്നു.  സഫ്ദര്‍ ഹാഷ്മിയുടെ മാതാവ് ഖമര്‍ ആസാദ് ഹാഷ്മിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മേയ് 17ന് ഖമര്‍ ആസാദ് ഹാഷ്മിയും

സമ്മേളനത്തിന്അഭിവാദ്യംനേര്‍ന്നു.ആറാംശമ്പളപരിഷ്ക്കരണനടപടികള്‍ ആരംഭിക്കണമെന്ന പരിപാടിപ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. പൊതു സമ്മേളനംഇ.എം.എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

 

മുപ്പത്തിരണ്ടാം സംസ്ഥാനസമ്മേളനം 1995 മേയ്12-14കാസറഗോഡ്

 

യൂണിയന്‍റെ മുപ്പത്തിരണ്ടാമത് സംസ്ഥാനസമ്മേളനം 1995 മെയ് 12,13,14 തീയതികളില്‍ കാസര്‍‍ഗോഡ് നടന്നു. ഈ കാലയളവിലാണ് WTO നിലവില് വന്നത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകസമ്പദ് ഘടനയെ നിയന്ത്രിക്കുന്നതിനുവേണ്ടി രൂപം നൽകാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. World Bank, IMF എന്നിവയാണ് മറ്റു രണ്ടെണ്ണം. ജീവനക്കാരുടെ മേഖലയില്‍ പേ ഈക്വലൈസേഷന്‍റെ ഭാഗമായി കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍‍‍‍ നഷ്ടപ്പെട്ട കാലഘട്ടം കൂടിയാണത്.

മെയ് 12ന് രാവിലെ പ്രസിഡന്‍‍‍‍റ് കെ .വരദരാജന്‍ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. നിലവിലുള്ള കൌണ്‍സിൽ‍‍‍ ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അംഗീകരിച്ചു. പ്രതിനിധി സമ്മേളനം CITU ജനറല്‍ സെക്രട്ടറി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോകതൊഴിലാളി വര്‍ഗ്ഗം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഉദ്ഘാടന സമ്മേളനത്തിൽവിവിധ ട്രേഡ് യൂണിയന്‍ നേതാക്കൾ‍‍‍‍‍‍ പങ്കെടുത്തു. ജനറല്‍‍‍‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പികയും ചര്‍ച്ചകള്‍‍‍ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. സമകാലിക സാമ്പത്തിക പരിഷ്കാരങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക്മേൽ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ തോമസ് ഐസക്ക് പ്രഭാഷണം നടത്തി.   ‍പ്രതിനിധി സമ്മേളനത്തെ എം.ആര്‍.അപ്പന്‍, കെ.ആര്‍. ഹെഗ്ഡെ, റോസമ്മ ജോസഫ്, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ചുനടന്നസാംസ്കാരികസമ്മേളനത്തിൽപ്രൊഫ.എം.എന്‍‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള, ഹമീദ് ചേന്നമംഗലൂര്‍ എന്നിവർ സംസാരിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന മുന്‍ജനറൽ സെക്രട്ടറി പി. അനന്തനും മുന്‍ട്രഷറർ ഡി.രത്നാകരനും യാത്രയയപ്പു നൽകി. കേന്ദ്രപാരിറ്റിയുടെ പേരില്‍ ഇനിയും ജീവനക്കാരെ വഞ്ചിക്കാന്‍‍‍‍ നോക്കുന്നവര്‍ക്ക് താക്കീതുനൽകിക്കൊണ്ട്, ശമ്പളപരിഷ്കരണത്തിനുവേണ്ടി പണിമുടക്കം നടത്താനുള്ള തീരുമാനത്തെ കരഘോഷത്തോടെ സമ്മേളനം  അംഗീകരിച്ചു.താഴേപറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                             :കെ. വരദരാജന്‍

വൈസ് പ്രസിഡന്‍റ്                                   :കെ.മുഹമ്മദുകുട്ടി, കെ.ആര്‍. ഭാനുമതി

ജനറല്‍സെക്രട്ടറി                                       :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                                           :വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

ട്രഷറര്‍                                                    :കെ.എ. റഹ്‌മാൻ

 

സമ്മേളനം വൈകുന്നേരം 4 മണിക്ക് അങ്ങേയറ്റം ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പ്രസിഡന്‍‍‍റിന്‍റെ ഉപസംഹാര‍ പ്രസംഗത്തോടെ സമാപിച്ചു.

 

 

 

 

മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം 1996  ജൂണ്‍ 09, 10,11പാലക്കാട്

 

33ാം സംസ്ഥാന സമ്മേളനം 1996   ജൂണ്‍ 09, 10,11തീയതികളില്‍ പാലക്കാട്  നടന്നു.അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ തന്ത്രങ്ങള്‍  വിവിധ രൂപങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാലയളവാണിത്.

 

പ്രതിനിധി സമ്മേളനം വൈദ്യുതിവകുപ്പ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തെ അടിച്ചമര്‍ത്തി ഭരിക്കുകയല്ല ഇടതുപക്ഷസര്‍ക്കാരിന്റെ നയമെന്നും ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാരുടേയും പ്രശ്നങ്ങൾ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നതാണ് ഗവണ്‍മെന്റ് നയമെന്നും ഉദ്ഘാടകന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ CITU ജനറല്‍ സെക്രട്ടറി പി.ഉണ്ണി സ്വാഗതം പറഞ്ഞു. ടി.കെ ബാലന്‍ , കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , എം.കണ്ണന്‍ തുടങ്ങിയ നേതാക്കന്‍മാർ സംസാരിച്ചു.സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                   : കെ വരദരാജന്‍

വൈസ് പ്രസിഡന്റുമാര്‍                    : കെ.മുഹമ്മദ്കുട്ടി, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി                          : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                              : വി.ജി.രവീന്ദ്രന്‍ ,സി.എച്ച് അശോകന്‍

ട്രഷറര്‍                                      : കെ.എ.റഹ്‌മാന്‍

 

ജനറല്‍ സെക്രട്ടറിയുടെറിപ്പോര്‍ട്ട് ചര്‍ച്ചയുടേയുംമറുപടിയുടേയുംഅടിസ്ഥാനത്തില്‍ അംഗീകരിച്ചു. തമിഴ്നാട് NGOA ജനറല്‍ സെക്രട്ടറി കെ,ആർ .ശങ്കരന്‍, ആന്ധ്രാ എന്‍.ജി.ഒ.എ പ്രസിഡന്റ് നിസാബാറെഡ്ഡി, അഖിലേന്ത്യാ ഫേഡറേഷന്‍ ജനറൽ സെക്രട്ടറി  സുകോമള്‍സെന്‍ എന്നിവർ സംസാരിച്ചു . 13831 എംപ്ലോയീസ് ഫോറം വരിസംഖ്യ സുകോമള്‍സെന്‍ ഏറ്റു വാങ്ങി. ട്രഡ് യൂണിയന്‍ രംഗത്തെ പ്രശ്നങ്ങളും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങളും പ്രതിപാദിച്ചുകൊണ്ട്   സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം പ്രൊഫ.എം.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ സാനു, കടമ്മനിട്ട രാമകൃഷ്ണന്‍,ഇയ്യങ്കോട് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു . വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. 22 ഔദ്യോഗിക പ്രമേയങ്ങളും  5 അനൗദ്യോഗിക പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  ആയിരുന്ന ആര്‍.രാമചന്ദ്രന്  സമ്മേളനത്തില്‍ വച്ച് യാത്രയയപ്പ് നൽകി.  സമ്മേളനം അഞ്ചുമണിക്ക് അവസാനിച്ചതിന്ശേഷം ജീവനക്കാര്‍ ചെറുപ്രകടനങ്ങളായാണ് പൊതുസമ്മേളന നഗരിയിലെത്തിച്ചേര്‍ന്നത് .പൊതുസമ്മേളനം കേരളാമുഖ്യമന്ത്രിഇ.കെ നായനാർ ഉദ്ഘാടനം ചെയ്തു.   ധനമന്ത്രി ടി.ശിവദാസമേനോന്‍,വിദ്യാഭ്യാസ മന്ത്രി  പി.ജെ ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ.നാണു എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.

 

 

 

മുപ്പത്തിനാലാം സംസ്ഥാനസമ്മേളനം 1997 മെയ് 13,14,15   തൃശൂര്‍

 

രാജ്യത്ത് പുത്തന്‍സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ട് ആറുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ് . രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരത്തെയും സ്വാശ്രയത്വത്തെയും അപകടത്തിലാക്കുന്നവിധം കടക്കെണിയിലേക്ക് ചെന്നെത്തിയിരിക്കുന്നു. നാടിന്‍റെ അഭിമാനമായ പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍രൂപം കൊണ്ട ഐക്യമുന്നണി ഗവണ്‍മെന്‍റ് മുന്‍ഗവണ്‍മെന്‍റുകളുടെ സാമ്പത്തികനയങ്ങള്‍തന്നെയാണ് പിന്തുടരുന്നത്. ഇതിനെതിരായ ചെറുത്ത് നില്‍പ്പ് രാജ്യത്ത് ശക്തിപ്പെടുകയാണ്. ഇത്തരം പ്രതിരോധസമരങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തിലാണ് 34-ാം സംസ്ഥാനസമ്മേളനത്തിന് പതാക ഉയർന്നത്.

 

മെയ് 12ന് രാവിലെ 9.30ന് പ്രസിഡന്‍റ് കെ.വരദരാജൻ പതാക ഉയര്‍ത്തി.നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                    : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍      :കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി               :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                    :വി.ജി.രവീന്ദ്രൻ, സി.എച്ച്.അശോകന്‍

ട്രഷറര്‍                 :എം.തങ്കപ്പന്‍

 

പ്രതിനിധിസമ്മേളനം പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയും പ്രമുഖസാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ.അഷിംദാസ്ഗുപ്ത ഉദ്ഘാടനം ചെയ്തു. സാമ്പത്തികരംഗത്ത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേയ്ക്ക് വെളിച്ചം വീശുന്നതും ബദല്‍നയങ്ങളുടെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്രസംഗം. സംസ്ഥാന പട്ടികജാതിക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍  സംസാരിച്ചു. വിവിധ സഹോദരസർവീസ് സംഘടനാനേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കരിവെള്ളൂര്‍ മുരളി രചിച്ച് വി.കെ.ശശിധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയാണ് സെക്ഷന്‍‍ ആരംഭിച്ചത്. കലാമണ്ഡലം നമ്പീശന്‍മാസ്റ്ററും മട്ടന്നൂര്‍ശങ്കരന്‍കുട്ടിയും അണിനിരന്ന വാദ്യമഞ്ജരി സമ്മേളനസായാഹ്നത്തെ ആകര്‍ഷകമാക്കി.

 

14-ന് രാവിലെ എ.ഐ.എസ്.ജി.ഇ.എഫ്.ഹോണററി പ്രസിഡന്‍റ് എം.ആര്‍.അപ്പനും തമിഴ്നാട് എന്‍.ജി.ഒ.എ ജനറല്‍സെക്രട്ടറി കെ.ആര്‍.ശങ്കറും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി രണ്ടു പ്രധാനസെമിനാറുകള്‍ നടന്നു. മാധ്യമരാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം മുഖ്യപ്രഭാക്ഷണം നടത്തി. പി.ഗോവിന്ദപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് , പ്രൊഫസര്‍ എം.എന്‍.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദ് പട് വര്‍ധന്‍റെ രാം കെ നാം എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു.

 

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ എസ്.എം.വിജയാനന്ദ് ഐ.എ.എസ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ പ്ളാനിംഗ് ബോര്‍ഡ് അംഗം ഇ.എം.ശ്രീധരന്‍ സംസാരിച്ചു.

 

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തെക്കേഗോപുരനടയില്‍ ചേര്‍ന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. വി.വി.രാഘവന്‍ എം.പി., കടന്നപ്പള്ളി രാമചന്ദ്രന്‍, ബാബുദിവാകരന്‍, സുലൈമാൻ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണപരമ്പരയും എന്‍.ജി.ഒ മാരുടെ കലാജാഥയും സംഘടിപ്പിച്ചു.

അവകാശങ്ങള്‍ സംരക്ഷിക്കുക തൊഴില്‍പരമായ കടമകള്‍ നിര്‍വ്വഹിക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

 

മുപ്പത്തിയഞ്ചാം സംസ്ഥാനസമ്മേളനം 1998 മെയ് 16,17,18  കോട്ടയം

 

സംഘബോധത്തിന്‍റെ കൊടിക്കീഴില്‍ ജീവനക്കാരെ യോജിപ്പിച്ചണിനിരത്തിയ മൂന്നരപ്പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുമായി കേരള എന്‍.ജി.ഒ യൂണിയന്‍റെ 35-ാം സംസ്ഥാനസമ്മേളനത്തിന് 1998 മെയ് 16,17,18  കോട്ടയം ആതിഥ്യമരുളി. സ്വാതന്ത്ര്യസമരകാലഘട്ടം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലാണ് അക്ഷരനഗരി സംഘടനാസമ്മേളനത്തിന് അരങ്ങൊരുക്കിയത്. മാമ്മന്‍മാപ്പിള ഹാളിൽ പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തി.നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത്  അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                    : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍      :കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി               :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                    :വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

 

ട്രഷറര്‍                             :എം.തങ്കപ്പന്‍

 

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു.ദേശീയ സെക്രട്ടറി സ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴില്‍മേഖല തകര്‍ച്ചയെ നേരിടുന്നതിന്‍റെ ഉദാഹരണങ്ങൾ നിരത്തികൊണ്ടു തൊഴിലെടുക്കുന്നവരടക്കമുള്ള പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജീവിതദുരിതങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു സഖാവിന്‍റെ ഉദ്ഘാടനപ്രസംഗം . എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്‍റ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.എഫ്.പി.റ്റി.ഇ. സംസ്ഥാനകണ്‍വീനര്‍ എം.കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

 

16 ന് വൈകിട്ട് മതനിരപേക്ഷത നേരിടുന്നവെല്ലുവിളികള്‍ എന്ന സെമിനാർ ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ചേന്ദമംഗലൂര്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.നൈനാന്‍ കോശി, റവ.ഫാദര്‍ കെ.വി.പൗലോസ് എന്നിവര്‍ സംസാരിച്ചു.17 ന് സമ്മേളനപ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സംസാരിച്ചു.

 

പ്രതികരണോന്മുഖസിവില്‍സര്‍വ്വീസ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഭക്ഷ്യസിവില്‍സപ്ളൈസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.ജി അസിസ്റ്റന്‍റ് പ്രൊഫസറും മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ എസ്.രാമചന്ദ്രന്‍പിള്ള ,ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററിചെയര്‍മാന്‍ എം.ആര്‍.അപ്പന്‍ അഭിവാദ്യപ്രസംഗം നടത്തി.

 

വൈകിട്ട് തിരുനക്കരമൈതാനിയിലെ  ഇ.പത്മനാഭന്‍ നഗറില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം സാംസ്ക്കാരിക വകുപ്പ്മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകുമാര്‍ അഴീക്കോടിന്‍റെ വാഗ്ധോരണിയും പ്രൊഫ.എം.എം.നാരായണന്‍റെ ഹൃദ്യമായപ്രഭാഷണവും സമ്മേളനത്തെ സമ്പന്നമാക്കി. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കലോത്സവത്തിന്‍റെ വിജയികള്‍ക്ക് സമ്മാനദാനവും ഇളംകുളം മനയ്ക്കലെ അമ്മ എന്ന നാടകത്തിന്‍റെ അവതരണവും നടന്നു.

 

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുവാനും ദേശീയഐക്യം കാത്തു സൂക്ഷിക്കുവാനും യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം വൈക്കംവിശ്വന്‍  ഉദ്ഘാടനം ചെയ്തു.വിവിധ സഹോദരസംഘടനാനേതാക്കള്‍ പങ്കെടുത്തുസംസാരിച്ചു. മുന്‍സംസ്ഥാന വൈസ്പ്രസിഡന്‍റ്എം.പരമേശ്വരന് സമ്മേളനം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മൂന്നരപ്പതിറ്റാണ്ടിനിടയില്‍ സംഘടന കൈവരിച്ച വളര്‍ച്ചയുടെ  വിളമ്പരമായി മാറിയ പ്രകടനത്തോടുകൂടെയാണ് സമ്മേളനം അവസാനിച്ചത്. തിരുനക്കരമൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനംസംസ്ഥാന വൈദ്യുതി-സഹകരണ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.കടന്നപ്പള്ളിരാമചന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍‍ ,നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ സംസാരിച്ചു.

 

ജീവനക്കാരടക്കമുള്ള തൊഴിലാളി സമൂഹത്തിന്‌റെ ജീവീതാവസ്ഥകളും ചെറുത്തുനില്പ്പുപോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന ചരിത്ര പ്രദര്‍ശനം സമ്മേളനഭാഗമായി സംഘടിപ്പിച്ചു.

 

കേന്ദ്രബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കുന്നതിനും രാജ്യത്തിന്‌റെ സാമൂഹ്യഘടനതകര്‍ക്കുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിപ്രസ്ഥാനങ്ങള്‍ യോജിച്ച് അണിനിരക്കേണ്ടതിന്‌റെ ആവശ്യകത കൂടുതല്‍ക്ക‍ൂടുതൽ വ്യക്തമാക്കുന്ന ഘട്ടത്തിലാണ് 35-ാം സംസ്ഥാന സമ്മേളനം നടന്നത്. ജീവനക്കാരോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‌റെ നയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ ദൃശ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കുവാനും സമ്മേളനം അംഗീകരിച്ചപരിപാടി  പ്രമേയം സംഘടനയ്ക്ക് കരുത്തുപകര്‍ന്നു.

 

 

മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം 1999 മേയ്14,15,16,17 കല്‍പ്പറ്റ

 

വൈദേശികാധിപത്യത്തിനെതിരെ മണ്ണിന്റെ മക്കള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുടെ ത്രസിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന വയനാടിന്റെ മണ്ണില്‍ പുതിയൊരു ചരിത്രം കുറിച്ച് കൊണ്ടാണ് യൂണിയന്റെ 36ാം സംസ്ഥാന സമ്മേളനം നടന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തില്‍ നടന്ന നാല് ദിനസമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് മേയ്15നു രാവിലെ സംസ്ഥാന പ്രസിഡന്റ് കെ.വരദരാജന്‍ പതാകയുയര്‍ത്തി. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                   :കെവരദരാജന്‍

വൈ.പ്രസിഡന്റുമാർ                        :കെ.മുഹമ്മദ്കുട്ടി, കെ.ആര്‍. ഭാനുമതി

ജന: സെക്രട്ടറി                             :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                               :സി.എച്ച്.അശോകന്‍, ജി.ശശിധരന്‍

ട്രഷറര്‍                                        :എം.തങ്കപ്പന്‍

 

രാവിലെ 10.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സ:പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍സര്‍വീസ് ജനോപകാരപ്രദമായി വരേണ്ടതിന്റെ അനിവാര്യതയിലൂന്നുന്നതായിരുന്നു സഖാവിന്റെ ഉദ്ഘാടന പ്രസംഗം. കേന്ദ്ര ഭരണാധികാരികളുടെ സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളുടെ കെടുതികള്‍ വിശകലനം ചെയ്തു കൊണ്ട് തൊഴിലെടുക്കുന്നവര്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഉദ്ഘാടകന്‍ സൂചിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി എം.ആര്‍.അപ്പന്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് എ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

15നു വൈകിട്ട് “മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും”എന്ന വിഷയത്തെ അധികരിച്ച സെമിനാര്‍ പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍, ഫാ.കെ.വി.പൗലോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടിലെ ആദിവാസിസമൂഹത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് രംഗഭാഷയൊരുക്കി കനവിലെ ബേബിയും കുട്ടികളുടെ സംഘവും അവതരിപ്പിച്ച കലാപരിപാടികള്‍ വ്യത്യസ്തതയാര്‍ന്ന അനുഭവമാണ് സമ്മാനിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്പ്രതിനിധികളുടെ ചര്‍ച്ചയും തുടര്‍ന്നുള്ള മറുപടിക്കും ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.16നു  അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറിസുകോമള്‍സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് പുത്തന്‍ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഉച്ചക്കുശേഷം നടന്ന സുഹൃദ്‌സമ്മേളനം യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ടി.കെ.ബാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ സുഹൃദ് സംഘടനാ നേതാക്കള്‍ സംസാരിച്ചു. മലയാളത്തിന്റെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണനുംകെ.ഇ.എന്‍.കുഞ്ഞഹമ്മദും പങ്കെടുത്ത സാംസ്കാരിക സമ്മേളനം പ്രതിനിധികള്‍ക്ക് പുതിയൊരനുഭവമായി.

17നു രാവിലെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിസമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംഘടനയുടെ ഭാവിപരിപാടികള്‍ക്ക് ദിശാബോധവും കരുത്തും പകരുവാന്‍ പരിപാടിപ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. “അവകാശങ്ങള്‍ സംരക്ഷിക്കുവാനും കടമകളും ബാദ്ധ്യതയും നിറവേറ്റുവാനും യോജിച്ചണിനിരക്കുവാന്‍” ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. സംസ്ഥാന ജീവനക്കാരുടെ മേഖലയില്‍ സമയബന്ധിതവും സമഗ്രവുമായ ഒരു ശമ്പളപരിഷ്കരണം എല്‍.ഡി.എഫ്. ഗവണ്മെന്റ് നടപ്പിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ നിഷേധാത്മക സമീപനമാണ് ചില സംഘടനകള്‍ സ്വീകരിച്ചത്. അനാവശ്യ സമരങ്ങളുമായി രംഗത്ത് വരികയാണവര്‍ ചെയ്തത്. ജീവനക്കാര്‍ ഇത്തരം സമരങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അധികാരവികേന്ദ്രീകരണത്തിന് മാതൃകാപരമായ സമീപനം സ്വീകരിക്കുകയും സിവില്‍സര്‍വീസിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതിന് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ സമീപനം തിരിച്ചറിയേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും സമഗ്രവികസനത്തിനുള്ള ബദല്‍നയങ്ങളുടെ ഭാഗമാണ്. ഈ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് മുഖ്യപങ്കുണ്ട്. എന്നാല്‍ ജീവനക്കാരടക്കമുള്ള തൊഴിലെടുക്കുന്നവരെ ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിവച്ച് ഭിന്നിപ്പിക്കാനാണ്‌ കേന്ദ്ര ബി.ജെ.പി. ഗവണ്മെന്റും അവരുടെ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന സമാന ചിന്താഗതിക്കാരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും തൊഴിലെടുക്കുന്നവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ കടമയാണ് എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സമ്മേളനം അംഗീകരിച്ച പരിപാടിപ്രമേയം.

 

36വര്‍ഷത്തെ സംഘശക്തിയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനത്തിന് സമാപനം കുറിച്ചുകൊണ്ട് കല്‍പ്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂള്‍ഗ്രൌണ്ടില്‍ നടന്ന പൊതുയോഗം പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.കെ.പ്രേമചന്ദ്രന്‍ എബ്രഹാം കോലമ്പില്‍, സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനം 2000മെയ് 13,14,15,16 കണ്ണൂര്‍

 

37 ാം സംസ്ഥാന സമ്മേളനം, 2000 മെയ് 13,14,15,16 തീയതികളില്‍ കണ്ണൂരില്‍ നടന്നു. ലോക സമ്പദ്ഘടനയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫിനാന്‍സ് മൂലധനമാണ് ആഗോളമുതലാളിത്ത വ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്നത്.അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഏകധ്രുവലോകത്തിനെതിരെ ലോകത്തെമ്പാടും വമ്പിച്ച ബഹുജനമുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യൂണിയന്റെ 37ാമത് സമ്മേളനം ചേർന്നത്. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .                   : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍ :ആർ.എ.ഉണ്ണിത്താൻ, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി              : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍              :ജി.ശശിധരൻ, എ.രാമചന്ദ്രന്‍

ട്രഷറർ                             : എൻ.പി.ജോൺ

മെയ് 13ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചത് സീതാറാം യെച്ചൂരിയാണ്. ദേശിയതലത്തിലും സാര്‍വ്വദേശീയ തലത്തിലും ആഗോളവല്‍ക്കരണത്തിനെതിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എളമരം കരീം, എ.കെ.ചന്ദ്രന്‍, എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കവി സമ്മേളനം ശ്രീ ഏഴാചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഉമേഷ്ബാബു, കുരീപ്പുഴ ശ്രീകുമാര്‍ മണമ്പൂര്‍ രാജന്‍ബാബു എന്നിവർ കവിതകള്‍ അവതരിപ്പിച്ചു.സുഹൃദ് സമ്മേളനം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ സംസാരിച്ചു.മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊഫ. കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്തു.ആഗോള വല്‍ക്കരണവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും എന്ന സെമിനാര്‍ ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശി-സ്വദേശികുത്തകകള്‍ക്ക് വിറ്റു തുലയ്ക്കുന്നതും സേവനമേഖല വിദേശക്കുത്തകള്‍ക്ക് തുറന്നു കൊടുക്കുന്നതുംപോലെയുള്ള  ഇന്ത്യന്‍ ഭരണാധികാരികളുടെ മുതലാളിത്ത പ്രീണന നയത്തെത്തുറിച്ച് അദ്ദേഹം സംസാരിച്ചു.സാംസ്കാരിക സമ്മേളനത്തില്‍ പ്രൊഫ. എം.എന്‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള , ഡോ.പി.ഗീത എന്നിവര്‍ സംസാരിച്ചു. മെയ് 15ന് രാവിലെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സുകോമള്‍സെന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുധാ സുന്ദര്‍രാമന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കറിന്റെ വര്‍ഗീയവല്‍ക്കരണ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ബദല്‍ നയങ്ങള്‍ക്കും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

 

 

മുപ്പത്തിയെട്ടാം സംസ്ഥാനസമ്മേളനം 2001 ജൂണ്‍ 9,10,11,12  തിരുവനന്തപുരം

 

യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം 2001 ജൂൺ9,10,11,12  തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. ഇന്ത്യാ രാജ്യത്ത് തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ അതിരൂക്ഷമായ പ്രക്ഷോഭണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. പൊതുവിതരണസമ്പ്രദായവും കാര്‍ഷികോൽപന്നങ്ങൾക്ക് താങ്ങുവിലനല്‍കുന്നതും ഉപേക്ഷിച്ച ഗവണ്‍മെന്‍റ് തന്ത്രപരമായ പല മേഖലകളും വിദേശികള്‍ക്ക് അടിയറ വെയ്ക്കുകയാണ് . ഇതിനെതിരായി യോജിച്ച പ്രക്ഷോഭങ്ങളും ദേശീയപണിമുടക്കങ്ങളും നടന്നുവരുന്ന കാലഘട്ടത്തിലാണ് യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം നടന്നത്.

 

ജൂണ്‍ 10 രാവിലെ 9.45ന് പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.    നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                      : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍      :വി.എം.പവിത്രൻ, കെ.പി.മേരി

ജനറല്‍ സെക്രട്ടറി              : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍                   :എ.രാമചന്ദ്രന്‍, യു.ചന്ദ്രശേഖരന്‍

ട്രഷറര്‍                             :കെ.രാജേന്ദ്രന്‍

പ്രതിനിധിസമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജെ.ചന്ദ്രസ്വാഗതം പറഞ്ഞു. സുഹൃദ്സമ്മേളനം എം.സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസാമ്പത്തികനയങ്ങളും പ്രത്യാഘാതങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ ‍ഡോ.വെങ്കടേശ് ആത്രേയ, ഇ.എം.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കലാപരിപാടികള്‍ നടന്നു. “ജനവിരുദ്ധ നയങ്ങളെ ചെറുക്കുക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുക”എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

സമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് മഹാകവി കുമാരന്‍നാശാന്‍ സ്ക്വയര്‍ പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതു സമ്മേളനം മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.സി.ജോര്‍ജ് എം.എല്‍.എ , എന്‍.കെ.പ്രേമചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

 

മുപ്പത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 2002 ജൂൺ7,8,9,10 പെരിന്തല്‍മണ്ണ

 

39ാം സംസ്ഥാനസമ്മേളനം ജൂൺ7 മുതൽ10 വരെ തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നു. 2001ല്‍ ശ്രീ.എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ആഗോളവത്കരണ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് മേഖലയില്‍ വലിയ കടന്നാക്രമണമാണ് നടത്തിയത്.  സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അന്ന് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ കവര്‍ന്നെടുത്തതിനെതിരെ സിവില്‍ സര്‍വീസിലെ മുഴുവന്‍ സംഘടനകളെയും ഐക്യത്തിന്റെ പാതയില്‍ അണിനിരത്തിക്കൊണ്ട് ഫെബ്രുവരി 6മുതല്‍ മാര്‍ച്ച് 9 വരെ 32 ദിവസക്കാലം നടത്തിയ സമാനതകളില്ലാത്ത പണിമുടക്ക് ഒത്ത്തീര്‍പ്പായതിനു ശേഷമാണ് പെരിന്തല്‍മണ്ണയില്‍ വച്ച് 39ാം സംസ്ഥാന സമ്മേളനം ചേരുന്നത്. പെരിന്തല്‍മണ്ണ വി.കെ.കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കിയ ഇ.പത്മനാഭന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് സ:കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന പുതിയ കൌണ്‍സില്‍ യോഗത്തില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                               :           കെ.വരദരാജന്‍

 

വൈ.പ്രസിഡന്റുമാര്‍                        :           വി.എം.പവിത്രന്‍,

 

കെ.പി.മേരി

 

ജന: സെക്രട്ടറി                             :           സി.എച്ച്.അശോകന്‍

 

സെക്രട്ടറിമാര്‍                               :           യു.ചന്ദ്രശേഖരന്‍,

കെ.മോഹനന്‍

 

ട്രഷറര്‍                                        :           കെ.രാജേന്ദ്രന്‍

 

പ്രതിനിധി സമ്മേളനം സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവികള്‍ പങ്കെടുത്ത കാവ്യസന്ധ്യ നടന്നു, സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കടമ്മനിട്ട രാമകൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ടാം ദിവസം രാവിലെ ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കും സാമൂഹ്യ പ്രത്യാഘാതങ്ങളും എന്ന വിഷയത്തെ  ആധാരമാക്കി നടത്തിയ സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.അസോസിയേഷൻ ഐ വിഭാഗം നേതാവ് മങ്ങാട് രാജേന്ദ്രന്‍ എ വിഭാഗം നേതാവ് അബ്ദുറഹുമാന്‍, കെ.എ.പി.റ്റി.യു. നേതാവ് കെ.എ.ജോസഫ് ജോയിന്റ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറി കെ.എന്‍.കെ. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ അജണ്ട എന്ന വിഷയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ഡോ.കെ.എൻ.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റവ. വത്സന്‍ തമ്പു പത്രപ്രവര്‍ത്തകൻ ഒ.അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ മുന്‍ ജനറല്‍സെക്രട്ടറി ടി.കെ.ബാലന്‍ എം.എല്‍.എ. സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

 

ആഗോളവല്ക്കരണത്തില്‍  സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തില്‍ സുഭാഷിണി അലി സംസാരിച്ചു. “ആഗോളവത്ക്കരണം സ്വതന്ത്ര പരമാധികാരം”എന്ന സെമിനാര്‍ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി ഡബ്ലിയു.ആര്‍.വരദരാജന്‍, ഡോ.തോമസ്‌ ഐസക്ക്‌ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.ഹരിഗോവിന്ദന്‍ അവതരിപ്പിച്ച സോപാനസംഗീതം ആസ്വാദ്യകരമായിരുന്നു. “ചെറുത്തു നില്‍പ്പിന്റെ 32 ദിനരാത്രങ്ങള്‍” എന്ന സ്മരണിക സമ്മേളനത്തില്‍ഇ.കെ.നായനാര്‍ പ്രകാശനം ചെയ്തു.

 

“പണിമുടക്കനുഭവം കൈമുതലാക്കി  കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പിന് തയ്യാറാവുക”എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഇതിനു പുറമേ 30 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച  സഖാക്കള്‍ എ.രാമചന്ദ്രന്‍. കെ.എ.റഹ്മാന്‍, ടി.പി.കാസിം, എന്‍.പി.ജോണ്‍, എന്നിവര്‍ക്ക് സമ്മേളനം യാത്ര അയപ്പ് നല്‍കി.

 

ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ഉജ്ജ്വലമായ പ്രകടനം നടന്നു. തുടര്‍ന്ന് ഇ.എം.എസ്. നഗറിൽ (ചെറുകാട് കോര്‍ണര്‍) നടന്ന സമാപന സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

 

 

40- ാം സംസ്ഥാന സമ്മേളനം 2003 ഏപ്രില്‍ 29,30 മെയ് 1 തിരുവനന്തപുരം

 

.

40ാം സംസ്ഥാന സമ്മേളനം 2003  ഏപ്രിൽ29, 30 മെയ് 1 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.

 

ഏപ്രിൽ 29 ന് എ കെ ജി ഹാളിൽ ചേർന്ന  യോഗത്തിൽ ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും അംഗീകരിച്ചു. തുടർന്ന് വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സ.പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. ആന്റണി സർക്കാർ കേരളത്തിന് ശാപമായി മാറിക്കഴിഞ്ഞെന്നും എത്രയും വേഗം അധികാരത്തിൽ നിന്നും പോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഖാവ് പറഞ്ഞു.  ഉദ്ഘാടന സമ്മേളനത്തിൽ സ. എം വിജയകുമാര് ,  FSETO സംസ്ഥാന പ്രസിഡന്റ് റഷീദ് കണിച്ചേരി,കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥന സെക്രട്ടറി എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ലോകസമ്പദ് ഘടന ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ് എന്ന് സ. കെ.എൻ.രവീന്ദ്രനാഥ് ചൂണ്ടികാട്ടി. മെയ്ദിനത്തിന്റെ സാർവ്വ ദേശീയവും ദേശീയവുമായ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച്  സ.പി.ഗോവിന്ദപിള്ള പ്രഭാഷണം നടത്തി.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                         – കെ വരദരാജൻ

 

വൈസ് പ്രസിഡന്റ്                               – വി എം പവിത്രൻ

 

കെ പി മേരി

 

 

ജനറല് സെക്രട്ടറി                                      – സി.എച്ച്.അശോകൻ

സെക്രട്ടറിമാർ                                           – യു.ചന്ദ്രശേഖരൻ

കെ.മോഹനൻ

 

ട്രഷറർ                                                    – കെ രാജേന്ദ്രൻ

 

അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ദിശാസൂചകമായി ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ വീണ്ടെടുക്കാനും ശമ്പള പരിഷ്കരണം നേടിയെടുക്കാനും അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി യു ചന്ദ്രശേഖരൻ  അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി  എം.ആർ.അപ്പൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

41- ാം സംസ്ഥാന സമ്മേളനം 2004 ജൂണ് 5,6,7 കട്ടപ്പന

 

.

41 ാംസംസ്ഥാന സമ്മേളനം 2004  ജൂണ്‍ 5,6,7 തീയതികളില്‍  ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ വച്ച് നടന്നു. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും വർഗീയതയ്ക്കുമെതിരെ ആഗോള പടയൊരുക്കത്തിനുള്ള ആഹ്വാനവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങള്‍ പങ്കെടുത്ത സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മ ബോംബെയില്‍ നടന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.

 

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഇന്ത്യയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഉദാരവൽക്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങള്‍ രാഷ്ട്രം ഒറ്റ മനസ്സോടെ നിരാകരിച്ചു. 14ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്കുമെതിരായി ജനങ്ങള്‍ വിധിയെഴുതി.

 

ജൂൺ 5 രാവിലെ 9.45ന് സംസ്ഥാന വൈസ്പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.

 

സമ്മേളനത്തിൽ  അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

 

പ്രസിഡന്റ്                                   – വി എം പവിത്രൻ

 

വൈസ് പ്രസിഡന്റ്             – കെ പി മേരി, പി എസ്സ് തങ്കപ്പൻ, ജി വിജയകുമാർ

 

ജനറൽ സെക്രട്ടറി              – സി.എച്ച്.അശോകൻ

 

സെക്രട്ടറിമാർ                   – കെ മോഹനൻ,   പി വി രത്നാകരൻ,ജി വിജയകുമാര്‍

 

ട്രഷറർ                            – കെ രാജേന്ദ്രൻ

 

 

സ. പിണറായി വിജയൻ സമ്മേളനം ഉത്ഘാടനം ചെയ്തു.ലോകത്താകമാനം

സാമ്രാജ്യത്ത്വത്തിനും ആഗോളവൽക്കരണത്തിനും എതിരായ വികാരം ശക്തിപ്പെട്ടു വരികയാണ് എന്നും സോഷ്യലിസത്തിന് പ്രസക്തി വര്ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എം.പി.ഫ്രാൻസിസ് ജോർജ്, ടി.കെ.ബാലൻ, എം.ആർ. അപ്പൻ, എം.എം.മണി, റഷീദ് കണിച്ചേരി, എം.കൃഷ്ണൻ എന്നിവരും ഉത്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. സഖാവ് കെ.എൻ.രവീന്ദ്രനാഥ്  പ്രഭാഷണം  നടത്തി

 

 

സാർവദേശീയ ദേശീയ സംഭവവികാസങ്ങളെ സമഗ്രമായി പരിശോധിച്ചുകൊണ്ടുള്ള ജനറൽ സെക്രട്ടറീസ് റിപ്പോർട്ട് ചർച്ചകൾക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ് സമ്മേളനം സി.ഐ.ടി.യു.ജനറൽ സെക്രട്ടറി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു.വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കള്‍ പങ്കെടുത്തു.  സർക്കാർ നവീകരണ പരിപാടികളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ തോമസ് ഐസക്ക് എം.എൽ.എ പ്രഭാഷണം നടത്തി . തമിഴ്നാട് ഗവ എംപ്ലോയീസ് നേതാക്കൾക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.ആർ.മുത്തു സുന്ദരം ,തമിഴ്ശെൽവി,എം.ആർ. അപ്പൻ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും നേടിയെടുക്കുവാനും ജനദ്രോഹ നയങ്ങളെ ചെറുത്തു തോൽപ്പിക്കാനും  വിട്ടു വീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറെടുക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

 

 

 

നാല്‍പ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം 2005 മേയ് 14,15,16,17 ആലപ്പുഴ

 

42ാം സംസ്ഥാനസമ്മേളനം മേയ് 14 മുതൽ17 വരെ ആലപ്പുഴ മുനിസിപ്പല്‍ മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍(ടി.കെ.ബാലന്‍ നഗര്‍) നടന്നു.

 

മേയ് 14നു രാവിലെ സംസ്ഥാന പ്രസിഡന്റ് വി.എം.പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൌണ്‍സില്‍ യോഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. വൈകുന്നേരം നാലുമണിക്ക് ചേര്‍ന്ന കൌണ്‍സില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                   :           വി.എം.പവിത്രന്‍

 

വൈ.പ്രസിഡന്റുമാര്‍            :           കെ.പി.മേരി, പി.എസ്.തങ്കപ്പന്‍, ജി.വിജയകുമാര്‍

 

ജന: സെക്രട്ടറി                 :           സി.എച്ച്.അശോകന്‍

 

സെക്രട്ടറിമാര്‍                   :           കെ.മോഹനന്‍, പി.വി.രത്നാകരന്‍, ജി.വിജയകുമാര്‍

 

ട്രഷറര്‍                            :           കെ.രാജേന്ദ്രന്‍

 

വൈകിട്ട് 5നു ആരംഭിച്ച പ്രതിനിധി സമ്മേളനം ‘ദി ഹിന്ദു’പത്രാധിപര്‍ ശ്രീ.എന്‍.റാം  ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം രാവിലെ ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ്  ആര്‍.ജി. കാര്‍ണിക്, ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.സുഹൃദ്സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു “ആഗോള വല്‍ക്കരണത്തിന്റെ പ്രത്യാഖാതം –ഇന്ത്യന്‍ സമൂഹത്തില്‍” എന്ന വിഷയത്തില്‍ ഡോ.തോമസ്‌.ഐസക്ക്‌ എം.എല്‍.എയും പ്രഭാഷണം നടത്തി.

 

മൂന്നാം ദിവസം രാവിലെ “ട്രേഡ് യൂണിയന്‍ രംഗത്തെ കടമകളെ”ക്കുറിച്ച് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. വനിതാ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് ടി.എന്‍.ജി.ഇ.എ. സെക്രട്ടറി തമിഴ്ശെൽവി പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴിക്കോട് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

 

16നു ജനറല്‍സെക്രട്ടറി സംഘടനാ രേഖ അവതരിപ്പിച്ചു.“ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും അടിയന്തിരമായി ലഭ്യമാക്കാനും ജനദ്രോഹ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാനും യോജിച്ചണിനിരക്കുക”എന്ന  പരിപാടിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളനം 39 പ്രമേയങ്ങൾ അംഗീകരിച്ചു.

 

സമ്മേളനസമാപന പ്രകടനത്തിൽ ഇരുപതിനായിരത്തില്‍പ്പരം ജീവനക്കാര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭട്ടതിരിപ്പുരയിടത്തിലെ ഇ.കെ..നായനാര്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

 

43-ാം സംസ്ഥാന സമ്മേളനം  2006ജൂൺ 4,5,6,7 അടൂർ

.

43 സംസ്ഥാന സമ്മേളനം 2006 ജൂൺ4 മുതൽ7 വരെ പത്തനംതിട്ട ജില്ലയിലെ അടൂരില്‍നടന്നു. യു.ഡി.എഫ്.സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുൾപ്പെടെ നടത്തിയ ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

 

ജൂണ് 4 രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.

 

പുതിയ ഭാരവാഹികളെ താഴെ പറതയുന്നവരെ തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                   – വി.എം.പവിത്രൻ

 

വൈസ് പ്രസിഡന്റ്             – കെ പി മേരി, പി.എസ്സ്.തങ്കപ്പൻ, ജി.വിജയകുമാർ

 

ജനറൽ സെക്രട്ടറി              – സി.എച്ച്.അശോകൻ

 

സെക്രട്ടറിമാർ                   – കെ.മോഹനൻ,കെ.രാജേന്ദ്രൻ,പി.വി.രത്നാകരൻ,

 

ട്രഷറർ                            – എസ്.ശ്രീകണ്‌ഠേശൻ

 

സി.ഐ.ടി.യു ദേശീയ പ്രസിഡന്റ്എം.കെ.പാന്ഥെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു.  കേരള സംസ്ഥാനത്തിന്‍റെ വികസനം, ആഗോളവത്കരണവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറുകളിൽ ടി.എം.തോമസ് ഐസക്ക്, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.സിവിൽ സർവീസിന്റെ സാമൂഹ്യ പ്രതിപബദ്ധതയെ കുറിച്ച് അൽഫോൻസ് കണ്ണന്താനം എം.എൽ.എ യും ഡോ.എൻ.കെ.ജയകുമാറും പ്രഭാഷണങ്ങള്‍ നടത്തി.

 

സുഹൃദ് സമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷൻ ചെയർ‌മാൻ ആർ.ജി.കാർണിക് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചർ എം.എൽ.എ, കെ.ഇ.എൻ.കുഞ്ഞഹമ്മദ് എന്നിവർ സമ്മേളനത്തിന്റ വിവിധ സെഷനുകളിൽ സംസാരിച്ചു.

 

സാമ്പത്തിക നയത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുക സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇതിനു പുറമെ 34 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സമാപനദിവസം പതിനായിരത്തിലധികം ജീവനക്കാർ അണിനിരന്ന പ്രകടനവും സമ്മേളനവും നടന്നു. പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി എളമരം കരിം ഉത്ഘാടനം ചെയ്തു.

 

 

നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം. 2007 ഏപ്രിൽ30,മെയ് 1,2,3 കോഴിക്കോട്

 

യൂണിയന്‍റെ നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം 2007 ഏപ്രില്‍ 30,മെയ് 1,2,3 കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. കേരള സംസ്ഥാനരൂപീകരണം നടന്ന് 50 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭം, കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യമായി അധികാരത്തില്‍വന്ന സര്‍ക്കാരിന്‍റെ 50-ാം വാര്‍ഷികം ഇങ്ങനെ ഒട്ടേറെ പ്രത്യേകത നിറഞ്ഞ വര്‍ഷമാണ് 2007.

 

സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് കടപ്പുറത്തെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ സമ്മേളനപ്രതിനിധികള്‍ സ്മരണ പുതുക്കി. പ്രസിഡന്‍റ് വി.എം. പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. നിലവിലുള്ള കൌണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. വൈകുന്നേരം 4 മണിക്ക് കെ. മോഹനന്‍റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന കൌണ്‍സില്‍ യോഗം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                                         :  കെ. പി. മേരി

 

വൈസ് പ്രസിഡന്‍റ്                                               : 1, കെ. ശശീന്ദ്രന്‍

 

2, പി.എച്ച്.എം. ഇസ്മയില്‍

 

3, ടി.പി. മാധവന്‍

 

ജനറല്‍ സെക്രട്ടറി                                      : കെ. രാജേന്ദ്രന്‍

 

സെക്രട്ടറിമാര്‍                                           : 1, കെ. മോഹനന്‍

 

2, പി.വി. രത്നാകരന്‍

 

3, ബി. ആനന്ദക്കുട്ടന്‍‍

 

ട്രഷറര്‍                                                    : എസ്. ശ്രീകണ്ഠേശൻ

 

 

പ്രതിനിധിസമ്മേളനം തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിപാലൊളി മുഹമ്മദ്കുട്ടി നിര്‍വ്വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ്, CITU സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, FSETO പ്രസിഡന്‍റ് എ.കെ. ചന്ദ്രന്‍, കോണ്‍ഫെഡറേഷന്‍ ജനറല്‍സെക്രട്ടറിഎം.കൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു. മിഠായിത്തെരുവ് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് എന്‍.ജി.ഒ. യൂണിയന്‍ സമാഹരിച്ച 2,60,000 രൂപ പാലൊളി മുഹമ്മദ്കുട്ടിയെ ഏല്‍പ്പിച്ചു. ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ്സമ്മേളനം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വിവധസഹോദര സംഘടനാനേതാക്കള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഇതര സംസ്ഥാനങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. ബി. സച്ചിതാനന്ദമൂര്‍ത്തി (കര്‍ണ്ണാടക), മഹാദേവ മഠപതി (കര്‍ണ്ണാടക) എസ്.എസ്.ഹാഡ്‌ലി (കര്‍ണ്ണാടക), ആശിഷ് കെ. ദസ്റോയി (ത്രിപുര), മഞ്ജുള്‍കുമാര്‍ ദാസ് (ബിഹാര്‍), ജ്യോതിപ്രസാദ് ബസു (വെസ്റ്റ് ബംഗാള്‍), ആനന്ദകുമാര്‍ ബന്ദോപാദ്ധ്യായ (വെസ്റ്റ് ബംഗാള്‍), സുനില്‍ ജോഷി  (മുംബൈ). സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ “ധനകാര്യ മാനേജ്മെന്‍റും കേരള വികസനവും”എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് പ്രഭാഷണം നടത്തി. “പദ്ധതി നിര്‍വ്വഹണവും ജീവനക്കാരും”എന്ന വിഷയത്തില്‍ പ്രൊഃ ടി.പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു. “മാദ്ധ്യമ ഇടപെടല്‍ ജനാധിപത്യ സമൂഹത്തില്‍” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറില്‍ പിണറായിവിജയന്‍ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. “കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം”എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. മോഹനന്‍ അവതരിപ്പിച്ച “നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാ ക്കാനുള്ള നടപടികള്‍ ആരംഭിക്കുക”എന്ന  പരിപാടിപ്രമേയം ഐകകണ്‍ഠ്യേന അംഗീകരിച്ചു. 26മറ്റു പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

 

യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന വി.എം.പവിത്രന്‍, ജനറല്‍സെക്രട്ടറിയായിരുന്ന സി.എച്ച്. അശോകന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന ജി. വിജയകുമാര്‍, പി.എസ്.തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന യു. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ്സമ്മേളനം മന്ത്രി പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ചരിത്രപ്രദര്‍ശനം ഏപ്രിൽ29 മുതല്‍ മെയ് 3 വരെ നടന്നു. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വടകര കോട്ടപ്പറമ്പില്‍ വിദ്യാഭ്യാസ സാംസ്കാരിക സെമിനാര്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൌണ്‍ഹാളില്‍ “ജുഡീഷ്യറിയും സാമൂഹ്യ നീതിയും”എന്നസെമിനാര്‍ നിയമവകുപ്പുമന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

 

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകിട്ട് 4.45-ന് കോഴിക്കോട് കടപ്പുറത്തുനിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം വിവധകലാപരിപാടികളുടെ അകമ്പടിയോടെ 6.30-ന് മുതലക്കുളം മൈതാനിയിൽ (ചിത്തബ്രത മജുംദാര്‍ നഗര്‍) സമാപിച്ചു. സമാപനസമ്മേളനം പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി എൻ.കെ.പ്രേമചന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രന്‍  MLA , മുന്‍ വനംവകുപ്പുമന്ത്രി സി.കെ. നാണു, വി.സി. ചാണ്ടിമാസ്റ്റര്‍, ആര്‍.ജി. കാര്‍ണിക്, സുകോമള്‍സെന്‍ എന്നിവര്‍ സംസാരിച്ചു.

 

 

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം  2008 ഏപ്രിൽ 27,28,29 തിരുവനന്തപുരം

 

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം 2008 ഏപ്രിൽ27,28,29 തീയതികളില്‍ തിരുവനന്തപുരത്ത് എ.കെ.ജി. ഹാളില്‍ നടന്നു. ഏപ്രിൽ27-ന് രാവിലെ 9.30-ന് പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികൾക്ക് തുടക്കമായി. പഴയ കൌണ്‍സില്‍ യോഗം ചേർന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും ചര്‍ച്ചചെയ്ത് അംഗീകരിച്ചു.പുതിയ കൌണ്‍സില്‍ ചേർന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                 :  കെ. പി. മേരി

 

വൈസ് പ്രസിഡന്‍റ്           : കെ.ശശീന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍,ടി.പി. മാധവന്‍

 

ജനറല്‍ സെക്രട്ടറി              : കെ. രാജേന്ദ്രന്‍

 

സെക്രട്ടറിമാര്‍                   : പി.വി.രത്നാകരന്‍, എ.ശ്രീകുമാര്‍, ടി.സി. മാത്തുക്കുട്ടി

 

ട്രഷറര്‍                            : എസ്.ശ്രീകണ്‌ഠേശൻ

 

വൈകുന്നേരം 4മണിക്ക് ചേര്‍ന്ന പ്രതിനിധിസമ്മേളനം സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

 

പിറ്റേദിവസം രാവിലെ 9-ന് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. 11മണിക്ക് ആരംഭിച്ച സുഹൃദ്സമ്മേളനം CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം  “കേന്ദ്ര-സംസ്ഥാന സമ്പത്തിക ബന്ധങ്ങളും കേരളത്തിന്‍റെ വികസനവും”എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാര്‍ സംസ്ഥാന നിയമ-പാര്‍ലമെന്‍ററി മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫഃ എം.എ. ഉമ്മര്‍ പ്രഭാഷണം നടത്തി.

 

ഏപ്രില്‍ 29 രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ AISGEF  ജനറല്‍സെക്രട്ടറിസുകോമള്‍സെന്‍ പ്രഭാഷണം നടത്തി.ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ ടീച്ചര്‍ MLA പ്രഭാഷണം നടത്തി. “ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോല്‍പിക്കുക, സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുക”എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.

 

സര്‍വ്വീസില്‍നിന്നു വിരമിച്ച മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.മോഹനനും ബി. ആനന്ദക്കുട്ടനും യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് കെ. പി. മേരിയുടെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

 

 

നാൽപ്പത്തിയാറാം സംസ്ഥാന സമ്മേളനം 2009 ജൂൺ13,14,15, ആലുവ

 

46ാം സംസ്ഥാനസമ്മേളനം ജൂൺ13 മുതൽ15 വരെ തിയ്യതികളില്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ വച്ച് നടന്നു. ജൂൺ13നു രാവിലെ 9.30നു സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. 2009 മേയ് മാസത്തില്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കോണ്ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സഹാചര്യതിലാണ് സമ്മേളനം നടന്നത്.

 

നിലവിലുണ്ടായിരുന്ന കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                   :           കെ.പി.മേരി

 

വൈ.പ്രസിഡന്റുമാര്‍            :           കെ.ശശീന്ദ്രന്‍, പി.എച്ച്.എം.ഇസ്മയില്‍, ഇ.പ്രേംകുമാര്‍

 

ജന: സെക്രട്ടറി                 :           കെ.രാജേന്ദ്രന്‍

 

സെക്രട്ടറിമാര്‍                   :           പി.വി.രത്നാകരന്‍, എ.ശ്രീകുമാര്‍, ടി.സി.മാത്തുക്കുട്ടി

 

 

ട്രഷറര്‍                                  :           എസ്.ശ്രീകണ്ഠേശന്‍

 

തുടര്‍ന്ന്  ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും ജനറല്‍ സെക്രട്ടറി നല്‍കിയ വിശദീകരനങ്ങള്‍ക്കും ശേഷം സമ്മേളനം അംഗീകരിച്ചു.

സുഹൃദ്സമ്മേളനം സംസ്ഥാന ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു. “തൊഴിലാളി സംഘടനകളും ജാതിമത ഇടപെടലുകളും”എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറല്‍സെക്രട്ടറി  കാനം രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. വൈസ് പ്രസിഡന്‍റ് അഡ്വ:കെ.പി.ഹരിദാസ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

 

അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ര്‍.മുത്തുസുന്ദരം വൈസ് ചെയര്‍മാന്‍ തമിഴ് ശെല്‍വി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി സ:ടി.എം.തോമസ്‌ ഐസക്ക് പ്രഭാഷണം നടത്തി.

 

“കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുക ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക”എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. ഇതിനു പുറമേ സര്‍വീസിന്റെ കാര്യക്ഷമതാ പ്രശ്നം സംബന്ധിച്ച രേഖയും സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍, ഏറണാകുളത്ത് “ആഗോളവല്‍കരണവും തൊഴിലെടുക്കുന്ന വനിതകളും”എന്ന വിഷയത്തില്‍ ജൂണ്‍ 5നും “കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍” എന്ന വിഷയത്തില്‍ മൂവാറ്റുപുഴയിലും സെമിനാറുകള്‍ നടന്നിരുന്നു. ജൂണ്‍ 10നു ആലുവയില്‍ സാംസ്കാരിക സമ്മേളനവും നടന്നിരുന്നു.

 

സമാപനദിവസം ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന ആഭ്യന്തര മന്ത്രികോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *