ജില്ലാ കമ്മിറ്റി ഓഫീസില്‍ സര്‍വ്വീസ് സെന്‍റര്‍ ആരംഭിച്ചു. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സംശയനിവാരണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ജീവനക്കാര്‍ക്ക് സമീപിക്കാവുന്ന തരത്തിലാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.