സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പുതിയതായി 153 തസ്തിതികകൾ സൃഷ്ടിക്കുകയും 72 ക്ലാസ് 4 ജീവനക്കാർക്ക് ട്രെയ്ഡ്സ്മാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നല്കിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള NGO യൂണിയൻ കളമശ്ശേരി ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കളമശ്ശേരി പോളിടെക്നിക്കുകളിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് ഏര്യാ സെക്രട്ടറി ഡി.പി.ദിപിൻ, ജോ. സെക്രട്ടറി ടി.വി.സിജിൻ, ട്രഷറർ മുഹമ്മദ് അഫ്സൽ, സംസ്ഥാന കൗൺസിൽ അംഗം എം.രാജേഷ് എന്നിവർ സംസാരിച്ചു.