സാമ്പത്തിക അടിയന്തിരാവസ്ഥാ നീക്കത്തിനെതിരെ
എഫ് എസ് ഇ ടി ഒ പ്രതിഷേധം
സാമ്പത്തിക പ്രയാസത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ല പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.
പയ്യന്നൂരിൽ കെ രാജീവന്റെ അധ്യക്ഷതയിൽ വി പി രജനീഷ് ഉദ്ഘാടനം ചെയ്തു. എം രേഖ, ടി പി സോമനാഥൻ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പിൽ ടി എം പുഷ്പവല്ലിയുടെ അധ്യക്ഷതയിൽ ടി ഒ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സി ഹാരിസ് പ്രസംഗിച്ചു.
തലശ്ശേരിയിൽ സി ജലചന്ദ്രന്റെ അധ്യക്ഷതയിൽ കെ ബാബു ഉദ്ഘാടനം ചെയ്തു. പി ജിതേഷ്, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടിയിൽ ജി നന്ദനന്റെ അധ്യക്ഷതയിൽ കെ രതീശൻ ഉദ്ഘാടനം ചെയ്തു. പി എ ലനീഷ് പ്രസംഗിച്ചു.
കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.