കാർഷികവിവരശേഖരണ പദ്ധതികളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനവും, ധർണയും കേരള എന്.ജി.ഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ , എ എം സുഷമ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.