കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരൈക്യ പ്രസ്ഥാനമായ FSETO എറണാകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ട് ജെട്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. CITU എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി സ: എം. അനിൽ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. FSETO എറണാകുളം മേഖലാ ചെയർമാൻ സോബിൻ തോമസ് അധ്യക്ഷത വഹിച്ചു. KMCSU സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഹർഷഹരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. FSETO എറണാകുളം മേഖലാ കൺവീനർ പി.ഡി. സാജൻ സ്വാഗതവും, FSETO ടൗൺ കൺവീനർ കെ.ഡി ഷാലു നന്ദിയും രേഖപ്പെടുത്തി. KSTA സംസ്ഥാന കമ്മിറ്റി അംഗം മാധുരീദേവി ടീച്ചർ ധർണ്ണയിൽ പങ്കെടുത്തു.