സാർവ്വദേശീയ മഹിളാദിനം, എഫ്.എസ്.ഇ.റ്റി.ഒ. സെമിനാർ സംഘടിപ്പിച്ചു

സാർവ്വദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് ‘അണിചേരാം സ്‌ത്രീപക്ഷ നവകേരളത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായി ജില്ലാതലത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് റ്റി. ഗീനാകുമാരി ഉദ്ഘാടനം ചെയ്‌തു. കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എൻ. മിനി വിഷയാവതരണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ വനിതാ സബ്ബ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികല ടീച്ചർ, കെ.ജി.എൻ.എ. ജില്ലാ പ്രസിഡന്റ് നീതു. ആർ. എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ പ്രസിഡന്റ് ജി.കെ. ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ സ്വാഗതവും ജില്ലാ വനിതാ സബ്ബ് കമ്മിറ്റി കൺവീനർ പി. മിനിമോൾ നന്ദിയും പറഞ്ഞു.