സമൂഹത്തിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിൻ്റെ ഓർമപ്പെടുത്തലും, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധതയും പങ്കുവെക്കുന്ന വനിതാദിനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടി.എ. ഹാളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ. കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ പ്രഭാഷണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ടി.സജിത്ത് കുമാർ സ്വാഗതവും എഫ്.എസ്.ഇ.ടി.ഒ. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സിന്ധുരാജൻ നന്ദിയും പറഞ്ഞു