കണ്ണൂർ: സാർവ്വ ദേശീയ വനിത ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ സ്ത്രീസമൂഹവും സമകാലീന ഇന്ത്യയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഷീല അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം ടി. റജുല ടീച്ചർ അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. വി ഏലിയാമ്മ, കെ.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ. ബീ ന , കെ.ജി.എൻ എ ജില്ലാ സെക്രട്ടറി കെ.വി. പുഷ്പജ എന്നിവർ പ്രസംഗിച്ചു. എഫ്.എസ്. ഇ.ടി.ഒ ജില്ലാസെക്രട്ടറി പി.പി. സന്തോഷ് കുമാർ സ്വാഗതവും എൻ.ജി.ഒ യൂണിയൻ വനിതാ സബ്കമ്മറ്റി കൺവീനർ സീബാ ബാലൻ
നന്ദിയും പറഞ്ഞു
