കേരള എൻ ജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച യൂണിയൻ കോഴിക്കോട് ജില്ലാ സെന്ററിലെ ഓഡിറ്റോറിയം 2024 മാർച്ച് 23ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നല്കി, യൂണിയനെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത സ. സി.എച്ച് . അശോകന്റ സ്മരണർത്ഥം സി. എച്ച് . അശോകൻ സ്മാരക ഹാൾ എന്നാണ് ഓഡിറ്റോറിയം നാമകരണം ചെയ്തിരിക്കുന്നത്. പി മോഹനൻ മാസ്റ്റർ, സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് എം എൻ സജീഷ് നാരായൺ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് കെ. സതീഷ്ബാബു എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ നന്ദിയും പറഞ്ഞു.