2012ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് തുടങ്ങിവച്ച സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 2013 മെയ് 10, മുതല്‍14വരെ തൃശൂരില്‍ ചേര്‍ന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തോടെ പരിസമാപ്തിയായി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.തെക്കെ ഗോപുര നടയില്‍ ആര്‍.സുരേന്ദ്രന്‍ നഗറിൽബി.ആനന്ദകുട്ടനും ആര്‍.ശെല്‍വനും ചേര്‍ന്ന് ക്രമീകരിച്ച ചരിത്ര പ്രദര്‍ശനം കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു.മെയ് 5 ന് പ്രധാന കേന്ദ്രങ്ങളിൽ വര്‍ണ്ണ ശബളമായ ഘോഷയാത്ര നടത്തി.ഏപ്രില്‍ 29 ന് പതാക ദിനത്തിൽ ആയിരം കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തി. കലാ-കായികമത്സരങ്ങള്‍, വിവിധവിഷയങ്ങളില്‍ പ്രഗത്‍ഭരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍,വനിതാകൂട്ടായ്മകൾ, കലാജാഥകള്‍, സാന്ത്വനപ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ രക്തദാനസംഘങ്ങളുടെ രൂപീകരണംതുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. പ്രചരണാര്‍ത്ഥം 5 ഗാനങ്ങൾ അടങ്ങിയ സി.ഡി പ്രകാശനം ചെയ്തു. എടപ്പാളില്‍ ഇ.പത്മനാഭന്‍ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തൃശൂരില്‍ ആർ.രാമചന്ദ്രന്‍ നഗറില്‍ സമ്മേളന നടപടിക്കു തുടക്കമിട്ടത്. മെയ് 10ന് രാവിലെ 11മണിക്ക് ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംഘടനാഘടകങ്ങളുടെപുനര്‍നാമകരണം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ബൈലാഭേദഗതി എന്നിവ അംഗീകരിക്കപ്പെട്ടു.സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളടങ്ങിയ ആല്‍ബം പ്രശസ്ത ചിത്രകാരന്‍ പ്രൊഫ.ഇ.രാജന്‍ പ്രകാശനംചെയ്തു.
വൈകിട്ട് 5.15 ന് പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
.
പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയിൽ
വൈസ് പ്രസിഡന്റുമാര്‍ കെ. ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍, ആര്‍.ഗീതാഗോപാല്‍,ടി.സി.രാമകൃഷണന്‍
ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍
സെക്രട്ടറിമാര്‍ ടി.സി മാത്തുക്കുട്ടി, പി.എം. രാമന്‍ അജയന്‍.കെ.മേനോന്‍, കെ.സുന്ദരരാജന്‍
ട്രഷറര്‍ എസ് ശ്രീകണ്ഠേശന്‍
കാസര്‍ഗോഡ് , നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും മെയ്8ന് ആരംഭിച്ച കൊടിമര, പതാക ജഥകള്‍ മെയ് 10ന് പൊതുസമ്മേളന നഗറില്‍ സംഗമിച്ചു. പൊതുസമ്മേളനവേദിയായ സി.ഒ പൗലോസ് മാസ്റ്റര്‍ നഗറിൽ (വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍) സ്വാഗത സംഘം ചെയര്‍മാന്‍ എ.സി.മൊയ്തീന്‍ പതാക ഉയര്‍ത്തി.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കലാജാഥകളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കലാമത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനവുംകോഴിക്കോട് ‘റിമബ്രന്‍സ്’ തിയേറ്ററിന്റെ ‘കിഴവനും കടലും”എന്ന നാടകം അരങ്ങേറി.
മെയ് 11ന് രാവിലെ 9 മണിക്ക് ആര്‍.രാമചന്ദ്രന്‍ നഗറിൽ (ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍) രക്തസാക്ഷി അഭിവാദനത്തിനും ഗാനാലാപനത്തിനും തായമ്പകമേളത്തിനും ശേഷം പ്രസിഡന്റ് പി.എച്ച്.എം. ഇസമയില്‍ പതാകഉയർത്തി. പത്തുമണിക്ക് പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമപ്രവ്രത്തകന്‍ ശ്രീ പി.സായിനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക് 12.15ന് ആരംഭിച്ച സുഹൃത്ത് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിഎളമരം കരീം ഉദ്ഘാടനം ചെയ്തു. 5.30ന് പി.ഗോവിന്ദപ്പള്ള നഗറിൽ നടന്ന മാധ്യമ സെമിനാര്‍ ശ്രീ.വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.പെരുവനം കുട്ടന്‍മാരാരും സഘവും അവതരിപ്പിച്ച പാണ്ടിമേളം അരങ്ങേറി.
മെയ് 12 രാവിലെ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷംഅംഗീകരിക്കുകയും ചെയ്തു.തുടര്‍ന്ന് സാര്‍വ്വദേശീയ ട്രേഡ്‌യൂണിയൻ നേതാവും ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ പബ്ലിക് എംപ്ലോയീസ് പ്രസിഡന്റ് ലുലാ മിലാ സുതാക്ക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചക്കശേഷം 2.15ന് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ ആന്റ് അലൈഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് സ്വാണ്ട് ലേ മിഖായേല്‍ മക്വയ്ബ നിര്‍വ്വഹിച്ചു.ഗോവിന്ദപ്പിള്ള നഗറില്‍ നടന്ന സാംസ്കാരിക സന്ധ്യയില്‍ ഡോ.സിര്‍പ്പി ബാലസുബ്രഹ്മണ്യം, കെ.പി.രാമനുണ്ണി, വൈശാഖന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീ ജയരാജ് വാര്യര്‍അവതരിപ്പിച്ച് കല്ലറ ഗോപന്‍ നേതൃത്വം നൽകിയ പാട്ടുമഴ അങ്ങേറി
മെയ് 13ന് രാവിലെ 9മണിക്ക് സംഘടനാരേഖ അവതരിപ്പിച്ചു. ചര്‍ച്ചകൾക്ക് ശേഷം രേഖ അംഗീകരിച്ചു.11മണിക്ക് പൂര്‍വ്വകാല നേതാക്കളുടെ സംഗമം നടന്നു ഉച്ചയ്കുശേഷം 2.30ന് AISGEFഘടകസംഘടനാ നേതാക്കളുടെ കൂട്ടായ്മ നടന്നു.ആഗോളീകരണ കാലത്തെ സിവില്‍സര്‍വ്വീസ് എന്ന വിഷയത്തെ ആധാരമാക്കി ആറു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നേതാക്കള്‍ സംസാരിച്ചു.
വൈകിട്ട് പി.ഗോവിന്ദപ്പിള്ള നഗറില്‍ കേരള വികസനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി.
മെയ് 14ന് രാവിലെ പ്രതിനിധിസമ്മേളനത്തില്‍ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെെടുത്തുക , പെന്‍ഷന്‍ സംരക്ഷണത്തിനും ജനപക്ഷ സിവിൽ സര്‍വ്വീസിനും വേണ്ടി അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറിടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. പ്രശസ്ത സോപാന സംഗീത കലാകാരന്‍ ശ്രീ കൃഷ്ണകുമാര്‍ സോപാന സംഗീതം അവതരിപ്പിച്ചു.സ്ത്രീ സുരക്ഷയും സാമൂഹ്യ പദവിയും എന്ന വിഷയത്തെ അധികരിച്ച് നടന്നവനിതാ സമ്മേളനം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. കെ.എ.ബീന, സജിതാ മഠത്തില്‍.പി.ഡി.ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധികളുടെ വിശദാംശങ്ങള്‍ അടങ്ങിയ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു പരിപാടി പ്രമേയത്തിനു പുറമെ 23 പ്രമേയങ്ങള്‍ കൂടി സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ചു
സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള മഹാപ്രകടനം വൈകിട്ട് 4.30ന് ശക്തന്‍തമ്പുരാന്‍ സ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. ജില്ലാതല ബാനറിന്‍ കീഴില്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുമായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനം സി.ഒ. പൗലോസ് മാസ്റ്റര്‍ നഗറില്‍ എത്തിയപ്പോള്‍ സമാപന സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. എം.എല്‍.എമാരായ മാത്യു.ടി.തോമസ്, എ.എ അസീസ്,എ.കെ.ശശീന്ദ്രന്‍, മാത്യു.ടി.തോമസ്, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.അഞ്ചു പതിറ്റാണ്ട് കാലത്തെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന സംഘടനയുടെ കരുത്ത് തെളിയിച്ച പ്രൗഢ ഗംഭീരമായ സുവര്‍ണ്ണജൂബിലി സമ്മേളനം ചരിത്രസംഭവമായി സമാപിച്ചു.