ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു
കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ. പത്മനാഭന്റെ 28-മത് ചരമവാർഷികം യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ ആചരിച്ചു.രാവിലെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
വൈക്കത്ത് ടി എൽ സജീവ്, പാലായിൽ എം ആർ ഗോപി, കാഞ്ഞിരപ്പള്ളിയിൽ വി സാബു ,ചങ്ങനാശേരിയിൽ കെ.എൻ അനിൽ കുമാർ,ഏറ്റുമാനൂരിൽ എം .എ ഥേൽ, കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ ജോയൽ ടി തെക്കേടം, കോട്ടയം കളക്ട്രേറ്റിൽ എം.ജി വിനോദ് കുമാർ എന്നീ ഏരിയാ പ്രസിഡൻറുമാർ രാവിലെ 10.30 ന് പതാകയുയർത്തി ഇ.പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ. എസ്.നായർ അനുസ്മരണ പ്രഭാഷണം നടത്തി. ‘കേരളപുന:സൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും’ എന്ന വിഷയത്തെ അധികരിച്ച് കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം ഷിജുഖാൻ സംസാരിച്ചു.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഷാജി നന്ദിയും പറഞ്ഞു.