സെപ്റ്റംബര്‍ 5, പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം
കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും അധ്യാാപകരും ഡെല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ നിന്ന് ബി എസ് എന്‍ എല്‍ ഓഫീസ് പരിസരത്തേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി ഒ ആര് പ്രദീപ് കുമാര്‍. കെ എസ് ടി എ ജില്ലാ സെക്രട്ടറി സാബു ഐസക്, വിവിധ സംഘടനാ ഭാരവാഹികളായ ബാബുരാജ് എ വാര്യര്‍, കെ എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.