കേരള എൻ ജി ഒ യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം”എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു ,മലപ്പുറം എൻ ജി ഒ ഹാളിൽ നടന്ന വെബിനാറിൽ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പി കെ സൈനബ പ്രഭാഷണം നടത്തി. ഇന്ത്യയുടെ സാമൂഹിക മാറ്റങ്ങളുടെ മുന്നണിയിൽ സ്ത്രീകളുടെ പങ്ക് തുലനം ചെയ്യാൻ കഴിയാത്തതാണ് , എന്നാൽ ഇന്ത്യൻ ജനാധിപത്യത്തെ അര്ഥശൂന്യമാകുന്ന വിവേചനകളാണ് സ്ത്രീകൾ അനുഭവിക്കുന്നത് . രാജ്യത്തിൻറെ പല ഭാഗത്തും ഇപ്പോഴും സ്ത്രീകൾ തൊഴിലില്ലാത്ത, സ്വയംനിര്ണയാവകാശമില്ലാത്ത , സുരക്ഷിതത്വമില്ലാത്ത , സ്വത്തവകാശമില്ലാത്ത വിഭാഗമായി തുടരുന്നു ,രാജ്യത്ത് ലിംഗ സമത്വത്തിന്റെ കാര്യത്തിലും സ്ത്രീസുരക്ഷയിലും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം , വിദ്യാഭ്യാസം , തൊഴിൽ ,ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും സ്ത്രീ പുരുഷ സമത്വം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ,രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചു .ജെന്റർ ബജറ്റ് നടപ്പാക്കികൊണ്ടു പദ്ധ്വതി വിഹിതത്തിന്റെ 18.4 % വനിതാ വികസനത്തിന് മാറ്റി വച്ചു എന്ന് അവർ ചൂണ്ടികാട്ടി .യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്അംഗം സീമ എസ് നായർ അഭിവാദ്യം ചെയ്തു .യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് എം പി കൈരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ജില്ല വനിതാ സബ്‌കമ്മിറ്റി കൺവീനർ വി പി സിനി നന്ദിയും പറഞ്ഞു