സ്നേഹവീട് കൈമാറി കേരള എൻ.ജി.ഒ.യൂണിയൻ കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകൾ സംസ്ഥാന സർക്കാരിൻ്റെ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുകയാണ്. ഇതിൻ്റെ ഭാഗമായി ആലപ്പുഴ വഴിച്ചേരി വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം പി.പി.ചിത്തരഞ്ചൻ എം.എൽ.എ.നിർവ്വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി ,എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, നിർമ്മാണ കമ്മിറ്റി കൺവീനർ എൻ.അരുൺകുമാർ കൃതഞ്ജതയും രേഖപ്പെടുത്തി.