സ്നേഹ വീടിന് സംഘാടക സമിതിയായി കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന 60 വീടുകളിൽ പത്തിയൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ സംഘാടകസമിതി രൂപീകരിച്ചു പത്തിയൂർക്കാല എൻ എസ് എസ് കരയോഗ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി സന്തോഷ് പദ്ധതി വിശദീകരിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, കെ ജി ശ്രീകണ്ഠൻ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് സ്വാഗതവും ഏരിയ സെക്രട്ടറി പി ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി എൽ ഉഷ (ചെയർപേഴ്സൺ) കെ ജി ശ്രീകണ്ഠൻ, ബി ശശിധരക്കുറുപ്പ് (വൈസ് ചെയർമാൻ) ഐ അനീസ് (കൺവീനർ) പി ജയകൃഷ്ണൻ, എസ് സുമേഷ് (ജോയിന്റ് കൺവീനർ) എന്നിവർ അടങ്ങുന്ന 51 എക്സിക്യൂട്ടീവ് കമ്മിറ്റിയും 101 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു