കേരള എന്‍.ജി.ഒ യൂണിയന് 54-ാം സംസ്ഥാന സമ്മേളനം 2017 മെയ് 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ. യൂണിയന് ഇതരമേഖലകളിലെ തൊഴിലാളികളുടെയും നാടിന്റെയും ജീവത്തായ വിഷയങ്ങള്‍ ഉന്നയിച്ച് പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.നവഉദാരവല്‍ക്കരണ നയങ്ങള്‍ കവര്‍ന്നെടുത്ത തൊഴിലും കൂലിയും പെന്‍ഷനടക്കമുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളും സംരക്ഷിക്കാനുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ അണിനിരക്കാനും യൂണിയനു കഴിഞ്ഞിട്ടുണ്ട്.
അവകാശസമ്പാദനത്തിനായി സംസ്ഥാന ജീവനക്കാര്‍ നടത്തിയ ആദ്യ അനിശ്ചിതകാല പണിമുടക്കിന് 50 ആണ്ട് തികഞ്ഞ വര്‍ഷമാണിത്. കേരളത്തിലെ ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ക്ഷാമബത്ത നേടിക്കൊടുത്ത 1967 ലെ പണിമുടക്കവും സമയബന്ധിത ശംബള പരിഷ്ക്കരണം ഉറപ്പാക്കിയ 1973 ലെയും, 1978 ലെയും 1985 ലെയും അനിശ്ചിതകാല പണിമുടക്കങ്ങളും അവകാശങ്ങള്‍ കൂട്ടത്തോടെ കവര്‍ന്നെടുത്തതിനെതിരെ 2002 ലെ 32 ദിവസത്തെ ചെറുത്ത് നില്‍പ്പും പെന്ഷന് സംരക്ഷണത്തിനു വേണ്ടി 2013-ല്‍ നടത്തിയ പണിമുടക്ക് പ്രക്ഷോഭവും യൂണിയന്റെ പോരാട്ട ചരിത്രത്തിലെ ഉജ്വല അദ്ധ്യായങ്ങളാണ്.
ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ അതിവേഗത്തിലുള്ള സ്വകാര്യവല്‍ക്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സേവനമേഖല പരിമിതപ്പെടുത്തുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും നിര്‍ബാധം തുടരുകയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വര്‍ഗഐക്യത്തെ തകര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ നടപടികളാണ് കേന്ദ്രസര്‍ക്കാരും വര്‍ഗ്ഗീയ ശക്തികളും സ്വീകരിക്കുന്നത്.
കേരളം ആര്‍ജ്ജിച്ച എല്ലാനേട്ടങ്ങളും തകര്‍ത്ത യു.ഡി.എഫിന്റെ നയങ്ങള്‍ക്കെതിരെ അതി ശക്തമായ പോരാട്ടങ്ങളാണ് സംസ്ഥാനത്ത് നടന്നത്. തുടര്‍ന്ന് അധികാരത്തിലെത്തിയിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മതേതര-വികസിത-അഴിമതിരഹിത കേരളത്തിനായുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനതയുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നവകേരളമിഷന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനും സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ നടപ്പാക്കാനുമുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ് യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ചേരുന്നത്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും വര്‍ഗീയതയ്ക്കുമെതിരെ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ധീര രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന കണ്ണൂരിന്റെ മണ്ണില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത് എന്നത് അത്യന്തം ആവേശകരമാണ്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണയോഗം 2017 ഫെബ്രുവരി 23 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്് കണ്ണൂര്‍ എന്‍.ജി.ഒ. യൂണിയന് ബില്‍ഡിംഗിലുള്ള ടി.കെ. ബാലന് സ്മാരക ഹാളില്‍ ചേരുകയാണ്. യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു