വരൾച്ചയോട് പൊരുതി ജയിച്ചു. സ്വർണ്ണവർണ്ണമണിഞ്ഞ് അമ്പായത്തൊടി വയൽ,
കേരള NGO യൂണിയൻ അമ്പത്തിനാലാമത് സംസ്ഥാന സമ്മേള ന ത്തിന് പ്രതിനിധികളായെത്തുന്ന സഖാക്കൾക്ക് വിഷ രഹിത ഭക്ഷണമൊരുക്കാൻ കണ്ണൂരിന്റെ കരുതൽ…. 1000 ത്തിനടുത്ത് വരുന്ന പ്രതിനിധികൾക്ക് 4 ദിവസം ഭക്ഷണമൊരുക്കാൻ ആവശ്യമായ ത്രയും അരി ഉൽപാദിപ്പിക്കാനുള്ള നെൽകൃഷി ചെയ്യുക എന്ന ദൗത്യം തെല്ലൊരാശങ്കയോടെ തന്നെയാണ് ഞങ്ങൾ കണ്ണൂരുകാർ ഏറ്റെടുത്തത്. വേനൽമഴ പെയ്യാതെ മടിച്ച് മാറിയത് മൂലമുണ്ടായ ജലദൗർല്ലഭ്യം ഒരു ഘട്ടത്തിൽ കൃഷിക്ക് വലിയ ഭീഷണി യുമായിരുന്നു. സമീപത്തെ ചെറു തോടുക ളിൽ തടയണകൾ നിർമ്മിച്ച് വെള്ളം വയലിലേക്ക് തിരിച്ച് വിട്ടും, ലഭ്യമായജലസ്രോതസ്സുകളിൽ നിന്ന് വെളളം പമ്പ് ചെയ്തും നെൽകൃഷിയെ സംരക്ഷിക്കാൻ യൂണിയൻ പ്രവർത്തകർ കാണിച്ച നിതാന്ത ജാഗ്രതയാണ് ഈ വിജയത്തിന് പിന്നിൽ..