പാലക്കാട് : കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താരേക്കാടുള്ള യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് മത്സര പരീക്ഷ പരിശീലനം നൽകുന്നു. പി.എസ്.സി ഡിഗ്രി ലെവൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾ, കെ.എ.എസ് പ്രിലിമിനറി പരീക്ഷ എന്നിവയ്ക്കാണ് സൗജന്യ പരിശീലനം നൽകുന്നത്.. മികച്ച പരിശീലകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സ്. 2022 ജൂൺ 11 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പറുകൾ
9496837683,
8547083065