സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ ഏർപ്പെടുത്തി സിവിൽ സർവീസിനെ തകർക്കാനുള്ള ഗൂഢാലോചനയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും, അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തിന്റ ധനവിനിയോഗം യൂണിയൻ സർക്കാരിന് തീരുമാനിക്കാൻ കഴിയും. സംസ്ഥാന ബഡ്ജറ്റ് അട്ടിമറിക്കാനും, ധനവിനിയോഗ ബില്ല് തടഞ്ഞുവയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും അതിലൂടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറി യേറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇടി ഒ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ,ബിനു ജി തമ്പി ,എം.വി. സുമ, എം. മോനേഷ് എന്നിവർ സംസാരിച്ചു.ജില്ലാ കളക്‌ട്രേറ്റിൽ എൻ ജി ഒ യൂണിയൻ സംസ്ഥാനകമ്മറ്റിയംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ടി ആർ ബിജുരാജ് കെ രാജേഷ് , ജെ സുജ , എസ്.ഷെറീന ബീഗം തുടങ്ങിയവർ സംസാരിച്ചു അടൂരിൽ കെ.ജി.ഒ.എ ജില്ലാ സെകട്ടറി എം.കെ.സതീഷ് ഉദ്ഘാടനം ചെയ്തു. പി.ബി. മധു ,എസ് നൗഷാദ്, കെ.രവിചന്ദ്രൻ, വി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.തിരുവല്ലയിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ജി.ശ്രീരാജ്, കെ.എം.ഷാനവാസ്, സി.എൽ.ശിവദാസ്, എ.കെ.പ്രകാശ് (KSTA) തുടങ്ങിയവർ സംസാരിച്ചു.കോന്നിയിൽ എൻ.ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എം പി ഷൈബി, ഐ.ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു.റാന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ.അഞ്ജു ഉദ്ഘാടനം ചെയ്തു. ഒ.റ്റി ദിപിൻദാസ് ജെ.പി ബിനോയ് ,ബിനു കെ സാം തുടങ്ങിയവർ സംസാരിച്ചു.മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.സഞ്ജീവ് ,സൂസൻ തോമസ്, എം.അനൂപ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.