പൈനാവ് :സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സംശയ ദൂരീകരണം നടത്തുന്നതിനുമായി എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സർവീസ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു.
പൈനാവിലുള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ സെന്റര്‍ പ്രവർത്തിക്കും. സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്ക് ജീവനകാർക്ക് നേരിട്ടോ ഫോൺ മുഖേനയോ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി എം ഹാജറ സർവീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം സി എസ് മഹേഷ് ആശംസ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി ജി രാജീവ് നന്ദിയും പറഞ്ഞു.