സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സ.വി.വേണുഗോപാലിന് കേരള എൻ.ജി..യൂണിയൻ ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ആനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. .കെ.രാജേഷ് നന്ദി പറഞ്ഞു.