സർവ്വീസ് സെന്റർ ഉദ്ഘാടനം ചെയ്തു.
പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നും വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാകുന്നതിനും ജീവനക്കാർക്ക് സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി സർവ്വീസ് സെന്റർ പ്രവർത്തനമാരംഭിച്ചു. എറണാകുളം പള്ളിമുക്കിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനോദ്ഘാടനം കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിച്ചു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ. അൻവർ സ്വാഗതവും വൈ: പ്രസിഡന്റ് എ.എൻ.സിജിമോൾ നന്ദിയും അർപ്പിച്ചു.