കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസ് സെൻറർ പ്രവർത്തനം ആരംഭിച്ചു.സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാര്യക്ഷമമായ സിവിൽ സർവ്വീസ് ഉറപ്പ് വരുത്തുന്നതിനുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് ലക്ഷ്യം. ജില്ലാ കമ്മറ്റി ഓഫിസിലാണ് സെൻറർ പ്രവർത്തിക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 5 മണി മുതൽ 7 മണി വരെയാണ് പ്രവർത്തനം നടത്തുക.
യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്. ദീപ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സന്തോഷ്  കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.