കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. “കേരള പുന:സൃഷ്ടിയും സാമൂഹ്യപ്രതിബദ്ധതയും” എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ.ഇ.പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.എസ്.നാരായണൻകുട്ടി ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. പ്രഫുൽ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.ഹരിലാൽ നന്ദിയും പറഞ്ഞു. രാവിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പതാകയുയർത്തി അനുസ്മരണ പരിപാടികൾ നടത്തി.