
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ അതി ദാരിദ്ര്യമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിച്ചാണ് ഈ ലക്ഷ്യം സ്വായത്തമാക്കിയത്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിൻ്റെ കാലം മുതൽ കാലാകാലങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് 2025 നവംബർ 1ന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയത്. പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സെമിനാറിൽ ഗവേഷകനായ ഗോപകുമാർ മുകുന്ദൻ അവതരണം നടത്തി. അഡ്വ :എൻ. ലാൽ കുമാർ മോഡറേറ്ററായിരുന്നു. കെ.പി.സി.റ്റി.എ. ജില്ലാ സെക്രട്ടറി പ്രൊഫ: ജോസഫ് കുരുവിള, പത്തനംതിട്ട മുനിസിപ്പൽ ചെയർമാർ അഡ്വ: ടി.സക്കീർ ഹുസൈൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, കെ.എസ്.ടി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു എന്നിവർ പ്രതികരണങ്ങൾ നടത്തി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ സ്വാഗതവും പ്രസിഡൻ്റ് ദീപ വിശ്വനാഥ് നന്ദിയും പറഞ്ഞു .